57th International Film Festival of India 2026
20 – 28 Nov 2026

IFFI 2026 കന്നഡ, തുളു സിനിമകളെ ആഘോഷിക്കുന്നു

പോസ്റ്റഡ് ഓണ്‍: 17 NOV 2026 2:45PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2337674Views: 7

ഗിരീഷ് കാസറവള്ളിയുടെ സാമൂഹിക പ്രതിബദ്ധതയുള്ള സമാന്തര സിനിമകൾ മുതൽ സമകാലിക കുടുംബകഥകളും, നാടോടിക്കഥകളിൽ വേരൂന്നിയ ഇതിഹാസങ്ങളും, ഡോക്യുമെന്ററി ആഖ്യാനങ്ങളും വരെയുള്ള കന്നഡ, തുളു സിനിമകളുടെ സമ്പന്നതയും വൈവിധ്യവും  ഗോവയിൽ നടക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള(IFFI)യെ ലോകശ്രദ്ധയിൽ കൊണ്ടുവരുന്നു.

 

കന്നഡ സിനിമകൾ:

കാന്താര: എ ലെജൻഡ് – ചാപ്റ്റർ 1, ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുകയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ഈ ചിത്രം കദംബ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. കാട്ടിൽ കഴിയുന്ന ബെർമ എന്ന യുവാവ് അയൽരാജ്യമായ ബംഗ്രയിൽ എത്തുകയും അവിടത്തെ ഭരണാധികാരികൾ വനസമൂഹങ്ങളോട് നടത്തുന്ന ക്രൂരമായ പെരുമാറ്റത്തിന് സാക്ഷിയാകുകയും ചെയ്യുന്നു. രാജകുമാരൻ കുലശേഖര ഗോത്രവിഭാഗങ്ങളെ ആക്രമിക്കുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്യുമ്പോൾ, നീതിക്കും ധർമ്മത്തിനും വേണ്ടിയുള്ള അവരുടെ പോരാട്ടത്തിൽ ബെർമയും പങ്കുചേരുന്നു. നാടോടിക്കഥ, വിശ്വാസം, വനസമൂഹങ്ങളെ സംരക്ഷിക്കാനുള്ള പോരാട്ടം എന്നിവയെ ഈ ചിത്രം സമന്വയിപ്പിക്കുന്നു. ഇന്ത്യൻ പനോരമയുടെ മുഖ്യധാര സിനിമ വിഭാഗത്തിലും അന്താരാഷ്ട്ര മത്സര വിഭാഗത്തിലും ചിത്രം പ്രദർശിപ്പിക്കും.

റൂബി-ക്യൂബ്:പി. ശേഷാദ്രി സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഹിൽ സ്റ്റേഷനിൽ ഹ്രസ്വ അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന ഒരു കുടുംബത്തിലെ മൂന്ന് തലമുറകളുടെ കഥയാണ് പറയുന്നത്. ഭർത്താവുമായി അകന്നുകഴിയുന്ന മനഃശാസ്ത്രജ്ഞയായ രോഹിണി, ദാമ്പത്യജീവിതത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന മകൾ ചിത്രയുടെ പ്രശ്നങ്ങൾ നേരിടുന്നതുമായി ബന്ധപ്പെട്ട് ഭർത്താവ് മൂർത്തിയുമായി വീണ്ടും ഒന്നിക്കുന്നു. കുടുംബം ഒരുമിച്ച് സമയം ചെലവഴിക്കുമ്പോൾ പഴയ പിരിമുറുക്കങ്ങളും പരിഹരിക്കപ്പെടാത്ത വികാരങ്ങളും പുറത്തുവരുന്നു. ബന്ധങ്ങളുടെ സങ്കീർണതകളുടെ പ്രതീകമായി ഒരു റൂബിക്‌സ് ക്യൂബ് മാറുന്നു. ക്ഷമയും പരസ്പര ധാരണയും മനുഷ്യരെ ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള വഴി കണ്ടെത്താൻ സഹായിക്കുമെന്ന് ചിത്രം കാണിക്കുന്നു.

ദി ഹഗ് ഓഫ് എംപ്റ്റിനസ്: ഡോ. പ്രദീപ് കെഞ്ചനൂരു (ഡോ. പ്രദീപ് കുമാർ ഷെട്ടി കെ) സംവിധാനം ചെയ്ത ഈ ചിത്രം വായ്പ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2003-ൽ സുള്ളിയ സഹകരണ ബാങ്ക് സ്വത്ത് ഏറ്റെടുത്ത ചന്ദ്രശേഖറിന്റെ കഥയാണ് പറയുന്നത്. നടപടി അന്യായമാണെന്ന് വിശ്വസിച്ച അദ്ദേഹം രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന നിയമപോരാട്ടം ആരംഭിക്കുന്നു. സ്ഥിരമായൊരു വീടില്ലാതെ, നീതിക്കായുള്ള പോരാട്ടം തുടരുന്നതിനിടെ അദ്ദേഹം കാറിലാണ് താമസിക്കുന്നത്. അനിശ്ചിതമായ ഭാവിക്കു മുന്നിൽ അദ്ദേഹത്തിന്റെ ദീർഘമായ പോരാട്ടവും ഏകാന്തതയും നിശ്ചയദാർഢ്യവും ഡോക്യുമെന്ററി അവതരിപ്പിക്കുന്നു.

ഉലിദിദ്ദു സാംപിഗെ മാത്ര (ഒൺലി ദ ഫ്ലവർ റിമെയിൻഡ്): അഭിഷേക് സംവിധാനം ചെയ്ത ഈ ചിത്രം താൻ സ്നേഹിച്ചിരുന്ന എന്നാൽ നഷ്ടപ്പെടുകയും ചെയ്ത ഒരു സ്ത്രീയുടെ ഓർമ്മകളുമായി ഒറ്റയ്ക്ക് ജീവിക്കുന്ന മഞ്ജണ്ണയുടെ കഥയാണ് പറയുന്നത്. അവളുടെ ഒരേ ഒരു ഫോട്ടോ നശിച്ചുപോകുമ്പോൾ , ഓർമ്മയിൽ നിന്ന് അവളുടെ ചിത്രം പുനഃസൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഒരു കലാകാരനെ സമീപിക്കുന്നു. ചിത്രം ലഭിച്ചതിന് ശേഷം മഞ്ജണ്ണ ദുരൂഹനായ ഒരു അപരിചിതനെ കണ്ടുമുട്ടുന്നു. അപ്രതീക്ഷിതമായ ഈ കൂടിക്കാഴ്ചയിലൂടെ അയാൾ തന്റെ ഭൂതകാലത്തെ നോക്കിക്കാണുന്ന രീതിയിൽ മാറ്റം വരുത്തുകയും പ്രതീക്ഷിക്കാത്ത ഒരു അന്ത്യത്തിലേക്ക് മഞ്ജണ്ണയെ നയിക്കുകയും ചെയ്യുന്നു. നഷ്ടം, ഓർമ, വൈകാരിക മാറ്റം എന്നിവയാണ് ഹ്രസ്വചിത്രം പ്രമേയമാക്കുന്നത്.

തുളു സിനിമകൾ:

പിലി ചന്നെ: അനുപമ ശരാധി സംവിധാനം ചെയ്ത ഈ ചിത്രം മുത്തശ്ശിയിൽ നിന്ന് പരമ്പരാഗത ഔഷധ ചികിത്സ പഠിക്കുന്ന ഒരു ഗോത്രവർഗ സ്ത്രീയുടെ കഥയാണ് പറയുന്നത്. രോഗശാന്തിയുമായി ബന്ധപ്പെട്ട വനവിജ്ഞാനം അടങ്ങുന്നതായി വിശ്വസിക്കപ്പെടുന്ന ഒരു വിശുദ്ധ കല്ല് മുത്തശ്ശി മരണത്തിന് മുമ്പ്,അവൾക്ക് കൈമാറുന്നു. തന്റെ കഴിവുകൾ ഉപയോഗിച്ച് സമൂഹത്തെ സഹായിക്കുന്ന പിലി ചന്നെ അവരുടെ വിശ്വാസം നേടിയെടുക്കുന്നു. എന്നാൽ അത്യാഗ്രഹിയായ ഒരു ഗ്രാമീണ ഡോക്ടറും ഗ്രാമത്തലവനും ആ കല്ല് സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ, അത് നൽകാൻ അവൾ വിസമ്മതിക്കുന്നു. പരമ്പരാഗത ജ്ഞാനം, ധൈര്യം, പൂർവികരുടെ അറിവിന്റെ സംരക്ഷണം എന്നിവയാണ് ചിത്രം പ്രമേയമാക്കുന്നത്. IFFI 2026-ൽ ചിത്രത്തിന്റെ ലോക പ്രീമിയർ പ്രദർശനം നടക്കും.

ഗിരീഷ് കാസറവള്ളിയെക്കുറിച്ചുള്ള പ്രത്യേക സെഷൻ:

IFFI 2026-ൽ നവംബർ 21-ന് “ സമാന്തര സിനിമയുടെ ധാർമിക ലോകം : ഗിരീഷ് കാസറവള്ളിയുടെ 50 വർഷങ്ങൾ ” എന്ന പേരിൽ ഒരു സംവാദ സെഷൻ നടക്കും. നമൻ രാമചന്ദ്രൻ മോഡറേറ്റ് ചെയ്യുന്ന ഈ സെഷൻ, പ്രശസ്ത കന്നഡ സംവിധായകനായ ഗിരീഷ് കാസറവള്ളിയുടെ അഞ്ച് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാകും. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ഘടശ്രാദ്ധ മുതൽ തബരണ കഥെ, തായി സാഹേബ, ദ്വീപ തുടങ്ങിയ ചിത്രങ്ങൾ വരെയുള്ളവ, സാമൂഹിക അനീതി, ധാർമിക തിരഞ്ഞെടുപ്പുകൾ, പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിതം എന്നിവ ആവിഷ്കരിച്ചിട്ടുണ്ട്. കഥാഖ്യാനത്തോടുള്ള അദ്ദേഹത്തിന്റെ സമീപനവും സിനിമയും സാമൂഹിക മനഃസാക്ഷിയും തമ്മിലുള്ള ബന്ധവും ഈ സെഷൻ പരിശോധിക്കും.

*******

 


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2337674
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026