പോസ്റ്റഡ് ഓണ്‍:
17 NOV 2026 12:01PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മനിലയിലെ ഖൽസ ദിവാൻ ഗുരുദ്വാര സന്ദർശിക്കുകയും പാഞ്ച് പ്യാരെമാരുടെ സാന്നിധ്യത്തിൽ ഗുരുദ്വാരയുടെ പുനർവികസനത്തിനുള്ള ശിലാസ്ഥാപന ചടങ്ങിന് നേതൃത്വം നൽകുകയും ചെയ്തു. ചടങ്ങിൽ, ആദരണീയ സെനറ്റർ ഫ്രാൻസിസ് ജോസഫ് എസ്കുഡെറോ, മനില സിറ്റി മേയർ ശ്രീ ഫ്രാൻസിസ്കോ ഇസ്കോ മൊറേനോ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.
1901 ൽ സ്ഥാപിതമായതും 1903 ൽ ഔപചാരികമായി സ്ഥാപിതമായതുമായ ഈ സ്ഥാപനം 1924 ൽ ഖൽസ ദിവാൻ ആയി രജിസ്റ്റർ ചെയ്തു. ഫിലിപ്പീൻസിലെ ഏറ്റവും പഴക്കം ചെന്ന ഗുരുദ്വാര എന്ന സവിശേഷമായ പ്രത്യേകത ഖൽസ ദിവാൻ ഗുരുദ്വാരയ്ക്കുണ്ട്. സിഖുകാർക്കും മനിലയിലെ മറ്റ് സമൂഹങ്ങൾക്കും വേണ്ടിയുള്ള ആത്മീയ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ഇന്ത്യൻ-സിഖ് സമൂഹത്തിനും ഫിലിപ്പൈൻ സമൂഹത്തിനും ഇടയിലുള്ള ഒരു സുപ്രധാന പാലമായി ഖൽസ ദിവാൻ ഗുരുദ്വാര നിലകൊള്ളുന്നു.
-SK-