പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നൂറാം വയസ്സിലേക്കു കടക്കുന്ന ഭാരതരത്നം എൽ. കെ. അഡ്വാനിക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി


ഇന്ത്യക്ക് എൽ. കെ. അഡ്വാനി നൽകിയ നിസ്തുലസംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു

പോസ്റ്റഡ് ഓണ്‍: 08 NOV 2026 9:07AM by PIB Thiruvananthpuram

നവംബർ 8-നു നൂറാം വയസ്സിലേക്കു കടക്കുന്ന ഭാരതരത്ന പുരസ്‌കാരജേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ശ്രീ എൽ. കെ. അഡ്വാനിക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ഇന്ത്യക്കായി അദ്ദേഹം നൽകിയ നിസ്തുലസംഭാവനകൾ എടുത്തുകാട്ടി പ്രധാനമന്ത്രി ചിന്തകൾ പങ്കുവച്ചു. വിഭജനത്തിന്റെ ഭീകരതകൾ നേരിടേണ്ടിവന്നതും, ജീവിതം ശൂന്യതയിൽനിന്നു പുനർനിർമിച്ചതും ജനസംഘത്തെ ശക്തിപ്പെടുത്തിയതും മുതൽ, ബിജെപി കെട്ടിപ്പടുത്തതും, അടിയന്തരാവസ്ഥക്കാലത്തു ജനാധിപത്യത്തിനുവേണ്ടി നിലകൊണ്ടതും, സോമനാഥിൽനിന്ന് അയോധ്യയിലേക്കുള്ള രഥയാത്രയ്ക്കു നേതൃത്വം നൽകിയതും, സർക്കാരിന്റെ ഭാഗമായി രാജ്യത്തെ സേവിച്ചതുംവരെയുള്ള അഡ്വാനിയുടെ ജീവിതയാത്രയെ ശ്രീ മോദി അനുസ്മരിച്ചു.

വായനയോടുള്ള അതിയായ താൽപ്പര്യം, സംസ്കാരത്തോടും സിനിമയോടുമുള്ള സ്നേഹം, മികച്ച എഴുത്തുകാരൻ എന്ന നിലയിലുള്ള സംഭാവനകൾ തുടങ്ങി, അഡ്വാനിയുടെ വ്യക്തിത്വത്തിലെ മറ്റു സവിശേഷതകളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

“ഇന്ന്, നവംബർ 8, ഒരു സുപ്രധാന ദിനമാണ്. ആദരണീയനായ എൽ.കെ. അഡ്വാനിജി നൂറാം വയസ്സിലേക്കു കടക്കുകയാണ്. ഈ വിശേഷാവസരത്തിൽ അദ്ദേഹത്തിന് എന്റെ ആശംസകൾ നേരുന്നു.

ഇന്ത്യക്ക് അദ്ദേഹം നൽകിയ അനശ്വരമായ സംഭാവനകൾ എടുത്തുകാട്ടി ഞാൻ ഒരു ലേഖനം എഴുതിയിട്ടുണ്ട്.

വിഭജനത്തിന്റെ ഭീകരതകൾ നേരിടേണ്ടിവന്നതും, ജീവിതം ശൂന്യതയിൽനിന്നു പുനർനിർമിച്ചതും ജനസംഘത്തെ ശക്തിപ്പെടുത്തിയതും, ബിജെപി കെട്ടിപ്പടുത്തതും, അടിയന്തരാവസ്ഥക്കാലത്തു ജനാധിപത്യത്തിനുവേണ്ടി നിലകൊണ്ടതും, സോമനാഥിൽനിന്ന് അയോധ്യയിലേക്കുള്ള രഥയാത്രയ്ക്കു നേതൃത്വം നൽകിയതും, സർക്കാരിന്റെ ഭാഗമായി രാജ്യത്തെ സേവിച്ചതുമെല്ലാം ഉൾപ്പെടുന്ന അദ്ദേഹത്തിന്റെ ജീവിതയാത്ര ഞാൻ അനുസ്മരിച്ചിട്ടുണ്ട്.

അഡ്വാനിജിയുടെ മറ്റു സവിശേഷതകളെക്കുറിച്ചും ഞാൻ എഴുതിയിട്ടുണ്ട്. വായനയിൽ അതീവ തൽപ്പരനായ വ്യക്തി, സംസ്കാരത്തോടും സിനിമയോടുമുള്ള അദ്ദേഹത്തിന്റെ സ്നേഹം, മികച്ച എഴുത്തുകാരൻ തുടങ്ങി നിരവധി വസ്തുതകൾ.

ഇംഗ്ലീഷ്: https://www.narendramodi.in/bharat-ratna-lk-advani-ji-at-100

ഹിന്ദി: https://www.narendramodi.in/hi/bharat-ratna-lk-advani-ji-at-100 ”


 

-NK-


( റിലീസ് ഐ.ഡി: 2334069) സന്ദര്‍ശക കൗണ്ടര്‍ : 17
ഈ റിലീസ് വായിക്കുക: English , Urdu , Assamese , Gujarati