പോസ്റ്റഡ് ഓണ്‍:
07 NOV 2026 6:50PM by PIB Thiruvananthpuram
ദീപാവലിയുടെ തലേന്ന് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
തൻ്റെ സന്ദേശത്തിൽ രാഷ്ട്രപതി ഇങ്ങനെ കുറിച്ചു: “ദീപാവലിയുടെ പുണ്യവേളയിൽ രാജ്യത്തും വിദേശത്തുമുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകളും മംഗളങ്ങളും നേരുന്നു.
രാവണനുമേലുള്ള വിജയത്തിന് ശേഷം ഭഗവാൻ ശ്രീരാമൻ അയോധ്യയിലേക്ക് തിരിച്ചെത്തിയതോടെയാണ് ഈ സന്തോഷകരമായ ആഘോഷങ്ങൾ ആരംഭിക്കുന്നത്. തിളങ്ങുന്ന ദീപനിരകളുടെ ദൃശ്യം ഭഗവാൻ ശ്രീരാമനെപ്പോലും ആനന്ദഭരിതനാക്കി. ഇതാണ് ദീപാവലിയുടെ സാംസ്കാരികവും ഭക്തിനിർഭരവുമായ പ്രാധാന്യത്തിന് അടിത്തറ പാകിയത്. അതോടൊപ്പം, രാമരാജ്യമെന്ന ശുഭകരമായ കാലഘട്ടത്തിൻ്റെ ഉദയത്തിൻ്റെ പ്രതീകം കൂടിയാണ് ഈ ഉത്സവം.
തിന്മയുടെ മേൽ നന്മ നേടുന്ന വിജയത്തിൻ്റെ പ്രതീകമാണ് ദീപാവലി ആഘോഷം. ഇത് ദുരിതങ്ങളുടെ അവസാനത്തെയും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഒരു ജീവിതത്തിൻ്റെ തുടക്കത്തെയുമാണ് സൂചിപ്പിക്കുന്നത്. ഈ ശുഭവേളയിൽ, സന്മാർഗ്ഗത്തിനും ക്ഷേമത്തിനുമായി ഗണപതി ഭഗവാനേയും ഐശ്വര്യ സമൃദ്ധിക്കായി മഹാലക്ഷ്മി ദേവിയേയും ജനങ്ങൾ ആരാധിക്കുന്നു. സർവ്വരുടെയും സുഖസന്തോഷങ്ങൾക്കായാണ് ഈ വേളയിൽ പ്രാർത്ഥനകൾ അർപ്പിക്കുന്നത്.
നമ്മുടെ രാജ്യത്തെ ഓരോ പൗരനും തികഞ്ഞ ആരോഗ്യവും സന്തോഷവും സമൃദ്ധിയും ഞാൻ ആശംസിക്കുന്നു. നാം പ്രകൃതിയെ സംരക്ഷിക്കുകയും സൗഹാർദ്ദത്തോടെ ജീവിക്കുകയും ചെയ്യട്ടെ. ഇന്ത്യയുടെ മൂല്യങ്ങളിൽ അധിഷ്ഠിതരായ നമ്മുടെ രാജ്യസ്നേഹികളായ യുവാക്കൾ ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി ആവേശത്തോടെ സംഭാവനകൾ നൽകുകയും ചെയ്യട്ടെ.”
****