പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പൗരന്മാർക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി; അന്ധകാരത്തിനെതിരെയുള്ള നിശ്ചയദാർഢ്യത്തെയാണ് ഈ ഉത്സവം പ്രതീകപ്പെടുത്തുന്നതെന്നു പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 07 NOV 2026 5:31PM by PIB Thiruvananthpuram

ദീപാവലി വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ പൗരന്മാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.

ദീപങ്ങളുടെ ഈ ഉത്സവം രാജ്യം മുഴുവൻ പ്രകാശം പരത്തുന്നുവെന്നും ഇരുട്ടിനെ അതിജീവിക്കാനുള്ള നിശ്ചയദാർഢ്യത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ഉത്സവവും വരാനിരിക്കുന്ന നാളുകളും ഏവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും നല്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

വളരെ ആവേശത്തോടെയാണ് താൻ ദീപാവലി ആഘോഷിക്കുന്നതെന്നും മുൻ വർഷങ്ങളിലേതുപോലെ രാജ്യത്തിന്റെ ധീരരായ ജവാന്മാർക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന പതിവ് തുടരുമെന്നും ശ്രീ മോദി പറഞ്ഞു.

ദീപാവലി ആശംസകളുടെ വീഡിയോ സന്ദേശം പങ്കുവെച്ചുകൊണ്ട് ശ്രീ മോദി എക്സിൽ കുറിച്ചു:
“എല്ലാവർക്കും മനോഹരമായ ദീപാവലി ആശംസിക്കുന്നു!”

***********

MK

( റിലീസ് ഐ.ഡി: 2333995) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: Khasi , English , Urdu , हिन्दी , Gujarati , Tamil , Kannada