പോസ്റ്റഡ് ഓണ്‍:
01 NOV 2026 6:35PM by PIB Thiruvananthpuram
ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ റെയിൽവേ ഗതാഗത സൗകര്യങ്ങൾക്ക് വലിയ കരുത്തേകുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചൂണ്ടിക്കാണിച്ചു. ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിലുള്ള കണക്റ്റിവിറ്റിയിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മറ്റൊരു നിർണായക കുതിച്ചുചാട്ടമാണെന്നും, ഇത് യാത്ര കൂടുതൽ സൗകര്യപ്രദമാക്കുകയും അന്തർസംസ്ഥാന ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും ശ്രീ മോദി പറഞ്ഞു. ഈ സർവീസ് കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് ചെറുപ്പക്കാർക്കും ഐടി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു :
"സാങ്കേതികവിദ്യയുടെയും നൂതനാശയങ്ങളുടെയും നഗരമായ ബെംഗളൂരുവിൽ നിന്ന് മെച്ചപ്പെട്ട റെയിൽവേ ഗതാഗത സൗകര്യങ്ങളിലേക്കുള്ള മറ്റൊരു നിർണായക ചുവടുവയ്പ്പ് കൂടി!
ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിലുള്ള ഗതാഗത സൗകര്യങ്ങളിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഒരു വൻ വഴിത്തിരിവാകും .
കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് ചെറുപ്പക്കാർക്കും ഐടി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും, ഈ ട്രെയിൻ വലിയ രീതിയിൽ പ്രയോജനപ്പെടും."
***
SK