പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സംസ്ഥാന രൂപീകരണ ദിനത്തിൽ ഛത്തീസ്ഗഢ് ജനതയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 01 NOV 2026 12:35PM by PIB Thiruvananthpuram

സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് ഛത്തീസ്ഗഢിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകൾ നേർന്നു. ഗോത്രസംസ്കാരം, പ്രകൃതിവിഭവങ്ങൾ, തനതു നാടോടി പാരമ്പര്യങ്ങൾ എന്നിവയാൽ പ്രശസ്തമാണ് ഛത്തീസ്ഗഢെന്ന് ശ്രീ മോദി പറഞ്ഞു. സംസ്ഥാനത്തിന്റെ സമ്പന്നമായ പുരാവസ്തു പൈതൃകവും അതിന്റെ സ്വത്വത്തിന്റെ സവിശേഷ ഭാഗമാണ്. ഊർജസ്വലമായ നാടൻ കലാസാംസ്കാരിക പാരമ്പര്യങ്ങളാൽ സമ്പന്നമായ ഇവിടത്തെ അന്തരീക്ഷം ഏവരെയും ആകർഷിക്കുന്ന അതിമനോഹരമായ ആത്മബന്ധത്തിന്റെ അനുഭവമാണ് പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


“നക്സലിസത്തിന്റെ വേരുകൾ ഇല്ലാതാക്കുന്നതിനൊപ്പം പുതിയ ഊർജത്തോടെ വികസനപാതയിൽ ഛത്തീസ്ഗഢ് മുന്നേറുന്നത് സന്തോഷകരമാണ്. സംസ്ഥാനത്തെ പ്രതിഭാശാലികളും കഠിനാധ്വാനികളുമായ ജനങ്ങളുടെ പങ്കാളിത്തത്തോടെ രാജ്യത്തിന്റെ സമൃദ്ധിക്ക് ഛത്തീസ്ഗഢ് തുടർന്നും വലിയ സംഭാവനകൾ നൽകും” - പ്രധാനമന്ത്രി പറഞ്ഞു.


പ്രധാനമന്ത്രി എക്സിൽ പങ്കുവച്ച കുറിപ്പ്:

 

छत्तीसगढ़ के सभी निवासियों को राज्य के स्थापना दिवस की अनेकानेक शुभकामनाएं!

यह प्रदेश अपनी जनजातीय संस्कृति, प्राकृतिक संपदा और अनूठी लोक परंपराओं के लिए प्रख्यात है। राज्य की पुरातात्विक धरोहरें इसकी विशेष पहचान रही हैं। यहां की लोक-संस्कृति से परिपूर्ण परिवेश में एक अद्भुत अपनापन है, जो हर किसी को अपनी ओर आकर्षित करता है।

आज यह देखकर खुशी होती है कि नक्सलवाद की जड़ें खत्म करते हुए हमारा यह राज्य विकास के पथ पर और तेज रफ्तार से आगे बढ़ रहा है। मुझे विश्वास है कि मेरे प्रतिभाशाली और परिश्रमी परिवारजनों की भागीदारी से यह प्रदेश राष्ट्र की समृद्धि में बढ़-चढ़कर योगदान देता रहेगा।

यह विशेष अवसर छत्तीसगढ़ के सभी निवासियों के लिए कल्याणकारी हो, यही कामना है!

 

****


( റിലീസ് ഐ.ഡി: 2331148) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Manipuri , Gujarati , Kannada