കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം
എൻ.സി.എൽ.ടി ജുഡീഷ്യൽ, സാങ്കേതിക അംഗങ്ങളുടെ നിയമനത്തിൽ കോർപ്പറേറ്റ് കാര്യ മന്ത്രാലയം നിർവഹിക്കുന്നത് ഭരണപരമായ ചുമതലകൾ മാത്രം
പോസ്റ്റഡ് ഓണ്‍:
30 OCT 2026 6:33PM by PIB Thiruvananthpuram
നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിലെ (എൻ.സി.എൽ.ടി) ഉദ്യോഗസ്ഥ കാര്യങ്ങളുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട സുപ്രീം കോടതി നടത്തിയ പരാമർശങ്ങളുടെയും, ഇതുസംബന്ധിച്ച ചില വാർത്താ റിപ്പോർട്ടുകളുടെയും പശ്ചാത്തലത്തിൽ, കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൻ്റെയും (എം.സി.എ) നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൻ്റെയും വ്യത്യസ്തമായ ചുമതലകളും ഉത്തരവാദിത്തങ്ങളും മനസ്സിലാക്കുകയെന്നത് പ്രധാനമാണ്.
നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിലേക്ക് 63 ജുഡീഷ്യൽ, സാങ്കേതിക അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ഭരണപരമായ നടപടിക്രമങ്ങൾ മാത്രമേ കോർപ്പറേറ്റ് കാര്യ മന്ത്രാലയം നിർവ്വഹിക്കുന്നുള്ളൂ.
ഡെപ്യൂട്ടി രജിസ്ട്രാർമാർ, കോർട്ട് ഓഫീസർമാർ, സ്റ്റെനോഗ്രാഫർമാർ, ഓഫീസ് അസിസ്റ്റൻ്റുമാർ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തുടങ്ങിയ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനവും അനുബന്ധ ഭരണപരമായ കാര്യങ്ങളും എൻ.സി.എൽ.ടി സ്വതന്ത്രമായി നിർവഹിക്കുന്നു. ട്രൈബ്യൂണലിൻ്റെ സ്വതന്ത്രവും കാര്യക്ഷമവുമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി, 2019 ഒക്ടോബർ 14-ലെ വിജ്ഞാപനത്തിലൂടെ ഗവണ്മെൻ്റ് ഈ ചുമതല എൻ.സി.എൽ.ടിയിൽ നിക്ഷിപ്തമാക്കിയിട്ടുണ്ട്.
***
( റിലീസ് ഐ.ഡി: 2330656)
സന്ദര്‍ശക കൗണ്ടര്‍ : 7