പോസ്റ്റഡ് ഓണ്‍:
26 OCT 2026 12:13PM by PIB Thiruvananthpuram
ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
അംഗരാജ്യങ്ങൾക്കും പങ്കാളിത്ത രാജ്യങ്ങൾക്കുമിടയിൽ പാർലമെന്ററി സംവാദവും സഹകരണവും ശക്തിപ്പെടുത്തുന്നതിൽ 12-ാമത് ബ്രിക്സ് പാർലമെന്ററി ഫോറം വഹിക്കുന്ന പങ്കിനെക്കുറിച്ചാണ് ശ്രീ ഓം ബിർള തന്റെ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. 2026-ലെ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷതയുടെ നാല് നെടുംതൂണുകളെ അടിസ്ഥാനമാക്കി സ്ഥാപനപരമായ അതിജീവനശേഷി, നിർമ്മിത ബുദ്ധി (AI) അധിഷ്ഠിത ഭരണനിർവ്വഹണം, ദക്ഷിണ-ദക്ഷിണ സഹകരണം (South-South cooperation), സുസ്ഥിരത എന്നിവയെക്കുറിച്ച് ഫോറം ചർച്ച ചെയ്യുമെന്ന് ലേഖനം വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചത്:
“അംഗരാജ്യങ്ങൾക്കും പങ്കാളിത്ത രാജ്യങ്ങൾക്കുമിടയിൽ പാർലമെന്ററി സംവാദവും സഹകരണവും ശക്തിപ്പെടുത്തുന്നതിൽ 12-ാമത് ബ്രിക്സ് പാർലമെന്ററി ഫോറം വഹിക്കുന്ന പങ്കിനെക്കുറിച്ച് ബഹുമാനപ്പെട്ട ലോക്സഭാ സ്പീക്കർ (@loksabhaspeaker) ശ്രീ ഓം ബിർള (@ombirlakota) എഴുതുന്നു.
2026-ലെ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷതയുടെ നാല് നെടുംതൂണുകളെ അടിസ്ഥാനമാക്കി സ്ഥാപനപരമായ അതിജീവനശേഷി, എ.ഐ ഭരണനിർവ്വഹണം, ദക്ഷിണ-ദക്ഷിണ സഹകരണം, സുസ്ഥിരത എന്നിവയെക്കുറിച്ച് ഫോറം ചർച്ച ചെയ്യും.”
***
SK