പോസ്റ്റഡ് ഓണ്‍:
23 OCT 2026 10:15PM by PIB Thiruvananthpuram
ഏഷ്യൻ പാരാ ഗെയിംസ് മിക്സഡ് ഡബിൾസ് SL3-SU5 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ നിതേഷ് കുമാർ, തുളസിമതി മുരുകേശൻ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കഴിഞ്ഞ തവണ നേടിയ വെങ്കല മെഡലിൽ നിന്ന് ഇത്തവണ വെള്ളി മെഡലിലേക്ക് ഉയരാനായത് അഭിനന്ദനാർഹമായ നേട്ടമാണെന്ന് ശ്രീ മോദി പറഞ്ഞു. ഇനിയും മികച്ച പ്രകടനം കാഴ്ചവെക്കാനും ഭാവിയിൽ കൂടുതൽ വിജയങ്ങൾ കൈവരിക്കാനും അവർക്കു സാധിക്കട്ടെന്ന് അദ്ദേഹം ആശംസിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു:
"ഏഷ്യൻ പാരാ ഗെയിംസിലെ മിക്സഡ് ഡബിൾസ് SL3-SU5 ഇനത്തിൽ വെള്ളിമെഡൽ നേടിയ നിതീഷ് കുമാറിനും തുളസിമതി മുരുകേശനും അഭിനന്ദനങ്ങൾ!
കഴിഞ്ഞ തവണ നേടിയ വെങ്കല മെഡലിൽ നിന്ന് ഇത്തവണ വെള്ളി മെഡലിലേക്ക് ഉയരാനായത് അഭിനന്ദനാർഹമായ നേട്ടമാണ്. അവർ തുടർന്നും മികവ് പുലർത്തുകയും രാജ്യത്തിന് കൂടുതൽ അഭിമാനം നേടിത്തരികയും ചെയ്യട്ടെ. ഭാവിയിൽ കൂടുതൽ വിജയങ്ങൾ ആശംസിക്കുന്നു: PM @narendramodi".
***
SK