പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കല മെഡൽ നേടിയ രാകേഷ്‌ഭായ് ഭട്ടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 23 OCT 2026 10:23PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 200 മീറ്റർ T37 ഇനത്തിൽ വെങ്കല മെഡൽ നേടിയ രാകേഷ്‌ഭായ് ഭട്ടിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

ഈ പതിപ്പിൽ രണ്ട് വെങ്കല മെഡലുകൾ നേടിയതിലൂടെ അദ്ദേഹം രാജ്യത്തിന് അഭിമാനമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരും വർഷങ്ങളിലും തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവയ്ക്കാനും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും അദ്ദേഹത്തിന് കഴിയട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:

“ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 200 മീറ്റർ T37 ഇനത്തിൽ വെങ്കല മെഡൽ നേടിയ രാകേഷ്‌ഭായ് ഭട്ടിന് അഭിനന്ദനങ്ങൾ! ഈ പതിപ്പിൽ രണ്ട് വെങ്കല മെഡലുകൾ നേടിയതിലൂടെ അദ്ദേഹം രാജ്യത്തിന് അഭിമാനമായിരിക്കുകയാണ്. തുടർന്നും മികവ് പുലർത്താനും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും അദ്ദേഹത്തിന് കഴിയട്ടെ. വരും വർഷങ്ങളിലും തുടർച്ചയായ വിജയങ്ങൾ ആശംസിക്കുന്നു: പ്രധാനമന്ത്രി @narendramodi”

 

 

****

SK

( റിലീസ് ഐ.ഡി: 2327802) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Bengali , Gujarati , Kannada