പോസ്റ്റഡ് ഓണ്‍:
23 OCT 2026 7:27PM by PIB Thiruvananthpuram
ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ 400 മീറ്റർ T64 ഇനത്തിൽ പുതിയ ലോക റെക്കോർഡോടെ സ്വർണ മെഡൽ നേടി മികച്ച പ്രകടനം കാഴ്ചവെച്ച സന്ദീപ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ അദ്ദേഹം നേടിയ ഈ നേട്ടം, ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയുടെ നൂറാമത്തെ മെഡലായി മാറിയതോടെ കൂടുതൽ സവിശേഷമായി.
സന്ദീപ് കുമാറിന്റെ പ്രകടനം രാജ്യത്തിന് അഭിമാനകരമായ ഒരു നാഴികക്കല്ലാണെന്ന് ശ്രീ മോദി പ്രസ്താവിച്ചു. ഭാവിയിലും അദ്ദേഹം ഇന്ത്യയ്ക്ക് അഭിമാനം പകരുന്ന നേട്ടങ്ങൾ കൈവരിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ഇപ്രകാരം പറഞ്ഞു:
“ഇന്ത്യൻ പാരാ അത്‌ലറ്റിക്‌സിന് ഇത് സുവർണ നിമിഷം! പുരുഷന്മാരുടെ 400 മീറ്റർ T64 ഇനത്തിൽ പുതിയ ലോക റെക്കോർഡോടെ സ്വർണ മെഡൽ നേടിയ സന്ദീപ് കുമാറിന് അഭിനന്ദനങ്ങൾ. അരങ്ങേറ്റ മത്സരത്തിൽ തന്നെ അദ്ദേഹം കാഴ്ചവെച്ചത് അസാധാരണമായ പ്രകടനമാണ്. ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയുടെ നൂറാമത്തെ മെഡലായി ഇത് മാറി എന്നത് ഈ നേട്ടത്തെ കൂടുതൽ സവിശേഷമാക്കി. അദ്ദേഹം തുടർന്നും രാജ്യത്തിന് അഭിമാനം പകരട്ടെ: പ്രധാനമന്ത്രി നരേന്ദ്രമോദി”
****