പോസ്റ്റഡ് ഓണ്‍:
23 OCT 2026 4:29PM by PIB Thiruvananthpuram
ബസ്തര്‍ ദസറയോടനുബന്ധിച്ച് ഛത്തീസ്ഗഢിലെ ജഗ്ദല്‍പൂരില്‍ ഇന്ന് (2026 ഒക്ടോബര്‍ 23) നടന്ന പൊതുപരിപാടിയില്‍ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു പങ്കെടുക്കുകയും സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്തു.
ഛത്തീസ്ഗഢിന്റെ സാംസ്കാരിക അഭിമാനത്തിന്റെയും കൂട്ടായ വിശ്വാസത്തിന്റെയും സജീവമായ അടയാളമാണ് ബസ്തര്‍ ദസറ. ബസ്തര്‍ ദസറ ആഘോഷത്തില്‍ സമൂഹമൊന്നാകെ പങ്കുചേരുന്ന രീതി അത്യന്തം ശ്രദ്ധേയമാണ്. ഈ ആഘോഷത്തിലെ വിവിധ ആചാരങ്ങള്‍ സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള ബന്ധവും അടുപ്പവും വളര്‍ത്തുന്നു എന്ന് ചടങ്ങില്‍ സംസാരിക്കവെ രാഷ്ട്രപതി പറഞ്ഞു.
ഛത്തീസ്ഗഢ് ദീര്‍ഘകാലമായി നക്സലിസത്തിന്റെ ദുരിതം അനുഭവിച്ചുവരികയാണെന്ന് രാഷ്ട്രപതി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപിത ശ്രമങ്ങളിലൂടെ, നക്സല്‍ അക്രമങ്ങളുടെ ഭീഷണിയില്‍ നിന്ന് മോചിതമായ ഈ പ്രദേശം ഇപ്പോള്‍ വികസനത്തിന്റെ പാതയില്‍ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഗോത്രവിഭാഗത്തിലെ സംരംഭകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനും, അവരെ വിപണികളുമായി ബന്ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സമീപകാലത്ത് കൂടുതല്‍ ഊര്‍ജ്ജിതമാക്കിയതില്‍ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. തുല്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വികസനത്തിലൂടെ, 2047-ഓടെ 'വികസിത ഭാരതം' എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ ഈ ശ്രമങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്ന് രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.
ജീവന് നല്കുന്ന പ്രകൃതിയെയാണ് ഗോത്രവിഭാഗങ്ങള്‍ ആരാധിക്കുന്നതെന്ന് രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. വികസന യാത്രയില്‍, പ്രകൃതിയെ പരിപാലിക്കുന്ന ഗോത്രവിഭാഗങ്ങളുടെ ജീവിതശൈലിയില്‍ നിന്ന് നമുക്ക് വിലപ്പെട്ട പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാകും. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും പരിപോഷിപ്പിക്കേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ചും രാഷ്ട്രപതി എടുത്തുപറഞ്ഞു.
പൊതുപരിപാടിക്ക് മുന്നോടിയായി, മുരിയ ദര്‍ബാറില്‍ വെച്ച് രാഷ്ട്രപതി പ്രാദേശിക 'മാഞ്ചി', 'ചാല്കി' എന്നിവരുമായി ആശയവിനിമയം നടത്തി. ജഗ്ദല്‍പൂരിലെ രംഗോലി, ദസറ പ്രദര്‍ശനങ്ങളും രാഷ്ട്രപതി സന്ദര്‍ശിച്ചു.
നേരത്തെ, ജഗ്ദല്‍പൂരിലെ മാ ദന്തേശ്വരി ക്ഷേത്രത്തില്‍ രാഷ്ട്രപതി ദര്‍ശനവും പൂജയും നടത്തി.
****