പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കലം നേടിയ സഞ്ജന കുമാരിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 22 OCT 2026 6:28PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ സിംഗിൾസ് SL3 പാരാ ബാഡ്മിന്റൺ ഇനത്തിൽ വെങ്കല മെഡൽ നേടി മികവ് തെളിയിച്ച സഞ്ജന കുമാരിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
സഞ്ജനയുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരും വർഷങ്ങളിലും കായികരംഗത്ത് കൂടുതൽ മികവു കൈവരിക്കാൻ അവർക്ക് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:
“ഏഷ്യൻ പാരാ ഗെയിംസിൽ സഞ്ജന കുമാരി വ്യക്തിമുദ്ര പതിപ്പിച്ചു!
വനിതകളുടെ സിംഗിൾസ് SL3 പാരാ ബാഡ്മിന്റൺ ഇനത്തിൽ അവർ വെങ്കല മെഡൽ നേടിയതിൽ അഭിമാനിക്കുന്നു.
വരും വർഷങ്ങളിലും കൂടുതൽ മികവു കൈവരിക്കാൻ സഞ്ജനയ്ക്ക് കഴിയട്ടെ: പ്രധാനമന്ത്രി @narendramodi”

***


( റിലീസ് ഐ.ഡി: 2326916) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Tamil , Kannada