പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി


ഇന്ത്യ–ഇസ്രയേൽ പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു; സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയ്ക്ക് ഊന്നൽ നൽകി.

സംഭാഷണത്തിനും നയതന്ത്രത്തിനുമുള്ള ഇന്ത്യയുടെ ആഹ്വാനം പ്രധാനമന്ത്രി മോദി ആവർത്തിച്ചു

പോസ്റ്റഡ് ഓണ്‍: 22 OCT 2026 6:17PM by PIB Thiruvananthpuram

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു സംസാരിച്ചു.
ഇന്ത്യ–ഇസ്രയേൽ ബന്ധങ്ങളിൽ തുടർച്ചയായി നിലനിൽക്കുന്ന പുരോഗതിയെ ഇരുനേതാക്കളും സ്വാഗതംചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പൊതുവായ പ്രതിജ്ഞാബദ്ധതയും അവർ ആവർത്തിച്ചു.
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചും ഇരുനേതാക്കളും അഭിപ്രായങ്ങൾ കൈമാറി. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയ്ക്ക് അവർ ഊന്നൽ നൽകി.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മുന്നോട്ടുള്ള മാർഗം സംഭാഷണവും നയതന്ത്രവുമാണെന്ന ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വ്യക്തമാക്കി.
പരസ്പരം സമ്പർക്കം തുടരാനും ഇരുനേതാക്കളും ധാരണയിലെത്തി.

***


( റിലീസ് ഐ.ഡി: 2326811) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: English , Urdu , Marathi , Gujarati , Tamil , Kannada