പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കലം നേടിയ സുഹാസ് എൽ. യതിരാജിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 22 OCT 2026 6:07PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസ് 2026-ലെ പുരുഷന്മാരുടെ സിംഗിൾസ് SL4 പാരാ ബാഡ്മിന്റൺ ഇനത്തിൽ വെങ്കല മെഡൽ നേടിയ സുഹാസ് എൽ. യതിരാജിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

കായികരംഗത്തോടുള്ള അദ്ദേഹത്തിന്റെ സ്ഥിരതയും സ്ഥിരോത്സാഹവും അഭിനിവേശവും ഏറെ പ്രശംസനീയമാണെന്ന് ശ്രീ മോദി പറഞ്ഞു. ഈ നേട്ടത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും തുടർന്നും തിളങ്ങാനും മറ്റുള്ളവർക്ക് പ്രചോദനമാകാനും സാധിക്കട്ടെയെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ച കുറിപ്പ്:

“അന്താരാഷ്ട്ര കായിക വേദിയിൽ സുഹാസ് എൽ. യതിരാജ് തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നത് തുടരുന്നു!

ഏഷ്യൻ പാരാ ഗെയിംസ് 2026-ലെ പുരുഷന്മാരുടെ സിംഗിൾസ് SL4 പാരാ ബാഡ്മിന്റൺ ഇനത്തിൽ അദ്ദേഹം വെങ്കല മെഡൽ നേടിയിരിക്കുന്നു.

കായികരംഗത്തെ അദ്ദേഹത്തിന്റെ സ്ഥിരതയും സ്ഥിരോത്സാഹവും അഭിനിവേശവും ശരിക്കും പ്രശംസനീയമാണ്.

ഈ നേട്ടത്തിൽ സുഹാസിന് എന്റെ അഭിനന്ദനങ്ങൾ. അദ്ദേഹം തുടർന്നും മികവ് പുലർത്തുകയും മറ്റുള്ളവർക്ക് പ്രചോദനമാകുകയും ചെയ്യട്ടെ: പ്രധാനമന്ത്രി @narendramodi”

 

-NK-


( റിലീസ് ഐ.ഡി: 2326799) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Tamil , Kannada