പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കലം നേടിയ ഹൊകാറ്റോ ഹോട്ടോഴെ സീമയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 20 OCT 2026 9:54PM by PIB Thiruvananthpuram

ഏഷ്യൻ പാരാ ഗെയിംസ് 2026-ലെ പുരുഷന്മാരുടെ ഷോട്ട്പുട്ട് F56/F57 ഇനത്തിൽ മികച്ച പ്രകടനത്തോടെ വെങ്കല മെഡൽ നേടിയ ഹൊകാറ്റോ ഹോട്ടോഴെ സീമയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

കഴിഞ്ഞ പതിപ്പിലെ പ്രകടനം മെച്ചപ്പെടുത്തി അദ്ദേഹം വലിയ ആവേശവും സമർപ്പണവും പ്രദർശിപ്പിച്ചതായി ചൂണ്ടിക്കാട്ടിയ ശ്രീ മോദി, അദ്ദേഹത്തിന് ആശംസകൾ നേർന്നു. തുടർന്നും ഇന്ത്യയ്ക്ക് അഭിമാനം ഉയർത്താൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും ആശംസിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ച കുറിപ്പ്:

“ഏഷ്യൻ പാരാ ഗെയിംസ് 2026-ലെ പുരുഷന്മാരുടെ ഷോട്ട്പുട്ട് F56/F57 ഇനത്തിൽ മികച്ച പ്രകടനത്തോടെ ഹൊകാറ്റോ ഹോട്ടോഴെ സീമ വെങ്കലം നേടി. കഴിഞ്ഞ പതിപ്പിലെ പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ട് അദ്ദേഹം വലിയ ആവേശവും സമർപ്പണബോധവും കാട്ടിയിരിക്കുന്നു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. ഇന്ത്യയ്ക്ക് തുടർന്നും അഭിമാനമാകാൻ അദ്ദേഹത്തിന് സാധിക്കട്ടെ: പ്രധാനമന്ത്രി @narendramodi”

***

NK


( റിലീസ് ഐ.ഡി: 2325793) സന്ദര്‍ശക കൗണ്ടര്‍ : 5