പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീരാമനെ ധർമ്മത്തിന്റെ മൂർത്തീഭാവമായി പ്രകീർത്തിക്കുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു.
പോസ്റ്റഡ് ഓണ്‍:
20 OCT 2026 8:43AM by PIB Thiruvananthpuram
ധർമ്മം, സത്യം, വീര്യം എന്നിവയുടെ സാക്ഷാത്‌രൂപമാണ് ശ്രീരാമൻ എന്ന് എടുത്തുകാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
പ്രധാനമന്ത്രി 'എക്സ്' ൽ ഇപ്രകാരം കുറിച്ചു:
"രാമോ വിഗ്രഹവാൻ ധർമ്മസ്സധുസ്സത്യപരാക്രമഃ।
രാജാ സർവ്വസ്യ ലോകസ്യ ദേവാനാം മഘവാനിവാ॥"
ശ്രീരാമൻ ധർമ്മത്തിന്റെ തന്നെ സാക്ഷാത്‌രൂപമാണ്. സജ്ജനങ്ങളുടെ പരമമായ ആശ്രയസ്ഥാനമായ അദ്ദേഹം, തന്റെ തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നവനും സത്യസന്ധമായ വീര്യത്തിൽ അചഞ്ചലനുമാണ്. ദേവലോകത്തെ ഇന്ദ്രൻ ഭരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതുപോലെ, ഈ പ്രപഞ്ചം മുഴുവനെയും ഭരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഏക ഭരണാധികാരിയാണ് അദ്ദേഹം.
-NK-
( റിലീസ് ഐ.ഡി: 2325393)
സന്ദര്‍ശക കൗണ്ടര്‍ : 6