പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.


പ്രധാനമന്ത്രി അടിയന്തര ധനസഹായം പ്രഖ്യാപിച്ചു

പോസ്റ്റഡ് ഓണ്‍: 17 OCT 2026 11:27PM by PIB Thiruvananthpuram

കൊൽക്കത്തയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജനങ്ങൾ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഈ സംഭവം അതീവ ദുഃഖകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു. ദുരന്തബാധിതരായ കുടുംബങ്ങൾക്ക് പശ്ചിമ ബംഗാൾ സർക്കാർ സാധ്യമായ എല്ലാ സഹായങ്ങളും നൽകിവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.


പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ ഇപ്രകാരം കുറിച്ചു;

"കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ടന്നുണ്ടായ അപകടം അങ്ങേയറ്റം വേദനാജനകമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പമാണ് എന്റെ മനസ്സ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ബാധിക്കപ്പെട്ടവർക്ക് പ്രാദേശിക ഭരണകൂടം സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്: പ്രധാനമന്ത്രി നരേന്ദ്ര മോദി"


 

"ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും."

 

 


സംഭവത്തിൽ തീവ്രമായ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് ശ്രീ മോദി എക്സിൽ ഇങ്ങനെ കുറിച്ചു;

"കൊൽക്കത്തയിൽ തിക്കിലും തിരക്കിലും പെട്ടുള്ള ദുരന്തം ഏറെ വേദനാജനകമാണ്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.

ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് പശ്ചിമ ബംഗാൾ സർക്കാർ സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്."

 

 

 

****


( റിലീസ് ഐ.ഡി: 2324866) സന്ദര്‍ശക കൗണ്ടര്‍ : 5