യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

വികസിത് ഭാരത് ഉപന്യാസ മത്സരത്തിന് ഉപന്യാസങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഒക്ടോബർ 22 വരെ നീട്ടി

പോസ്റ്റഡ് ഓണ്‍: 15 OCT 2026 5:06PM by PIB Thiruvananthpuram
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് (VBYLD) 2027-ലേയ്ക്കുള്ള അപേക്ഷകളിൽ രാജ്യമൊട്ടാകെ മികച്ച പ്രതികരണം. കായിക-യുവജന മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ഈ മുൻനിര യുവജന പങ്കാളിത്ത പദ്ധതിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി നടന്ന 'വികസിത് ഭാരത് ക്വിസിൽ' ആകെ 1,45,26,013 പങ്കാളികളുണ്ടായി.
 

ക്വിസ് റൗണ്ടിൽ യോഗ്യത നേടിയ ഏകദേശം 5.7 ലക്ഷം യുവാക്കൾ അടുത്ത ഘട്ടമായ 'വികസിത് ഭാരത് എസ്സേ ചലഞ്ചിലേക്ക്' തെരഞ്ഞെടുക്കപ്പെട്ടു. ഇവർ തങ്ങൾക്ക് ലഭിക്കുന്ന വിഷയത്തിൽ 500 വാക്കുകളിൽ കവിയാത്ത ഉപന്യാസം 'MY Bharat' പോർട്ടൽ വഴി സമർപ്പിക്കേണ്ടതുണ്ട്.

വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് (VBYLD) 2027-ൽ പങ്കെടുക്കാൻ യോഗ്യരായ യുവാക്കൾക്ക് ഉപന്യാസങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം നൽകിക്കൊണ്ട്, 'വികസിത് ഭാരത് എസ്സേ ചലഞ്ചിന്റെ' രണ്ടാം ഘട്ടത്തിനുള്ള അവസാന തീയതി കേന്ദ്ര കായിക-യുവജന മന്ത്രാലയം 2026 ഒക്ടോബർ 22 വരെ നീട്ടി.

ഇതുവരെ ഉപന്യാസങ്ങൾ സമർപ്പിക്കാത്ത യുവാക്കൾ 2026 ഒക്ടോബർ 22-നകം അത് സമർപ്പിക്കാൻ അഭ്യർത്ഥിക്കുന്നു. തീയതി നീട്ടിയത് യോഗ്യരായ പങ്കാളികൾക്ക് ഉപന്യാസങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം നൽകുന്നതിനൊപ്പം ഈ ദേശീയ പദ്ധതിയിൽ കൂടുതൽ ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നു.

പുതുക്കിയ അവസാന തീയതിയെക്കുറിച്ച് യോഗ്യരായ യുവാക്കളെ വ്യാപകമായി അറിയിക്കാനും, ജില്ലാ ഭരണകൂടങ്ങളുമായും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും സമയാസമയങ്ങളിൽ ആശയവിനിമയം ഉറപ്പാക്കാനും മന്ത്രാലയം സംസ്ഥാന ഗവൺമെന്റുകളോടും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് (VBYLD) 2027-ലൂടെ യുവാക്കളുടെ പങ്കാളിത്തം, നേതൃപാടവം, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കാനും, 'വികസിത് ഭാരത് @2047' എന്ന ലക്ഷ്യത്തിലേക്ക് അർത്ഥപൂർണ്ണമായി സംഭാവന നൽകാൻ യുവജനങ്ങൾക്ക് വേദി ഒരുക്കാനുമാണ് കായിക-യുവജന മന്ത്രാലയം ലക്ഷ്യമിടുന്നത്.
 
****
 

( റിലീസ് ഐ.ഡി: 2324075) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil , Kannada