വാണിജ്യ വ്യവസായ മന്ത്രാലയം
ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ (AITIGA) സംബന്ധിച്ച 15-ാമത് സംയുക്ത സമിതി യോഗം 2026 ഒക്ടോബർ 6 മുതൽ 9 വരെ നടന്നു
പോസ്റ്റഡ് ഓണ്‍:
09 OCT 2026 12:31PM by PIB Thiruvananthpuram
ഇന്തോനേഷ്യയിലെ ജക്കാർത്തയിലുള്ള ആസിയാൻ സെക്രട്ടേറിയറ്റിൽ 2026 ഒക്ടോബർ 6 മുതൽ 9 വരെ നടന്ന ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാറിന്റെ 15-ാമത് സംയുക്ത സമിതി, അനുബന്ധ യോഗങ്ങളിൽ കരാറിന്റെ പുരോഗതിയും തൽസ്‌ഥിതിയും അവലോകനം ചെയ്തു. ഹൈബ്രിഡ് രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ വാണിജ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീ നിതിൻ കുമാർ യാദവ്, മലേഷ്യൻ നിക്ഷേപ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ (ട്രേഡ്) ശ്രീമതി മസ്തുറ അഹമ്മദ് മുസ്തഫ എന്നിവർ യോഗത്തിൽ സംയുക്ത അധ്യക്ഷത വഹിച്ചു. ബ്രൂണെ, കമ്പോഡിയ, ഇന്തോനേഷ്യ, ലാവോ പി.ഡി.ആർ., മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ ആസിയാൻ രാജ്യങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
AITIGA സംയുക്ത സമിതിക്ക് കീഴിലുള്ള എട്ട് ഉപകമ്മിറ്റികളിൽ മൂന്നെണ്ണം 15-ാമത് ഈ യോഗത്തോടനുബന്ധിച്ച് ഹൈബ്രിഡ് രീതിയിൽ ചേർന്നു. നിയമപരവും സ്ഥപനപരവുമായ പ്രശ്നങ്ങൾ സംബന്ധിച്ച സബ് കമ്മിറ്റി (SC-LII), വിപണിപ്രവേശം സംബന്ധിച്ച ദേശീയ സമീപന സബ്കമ്മിറ്റി (SC-NTMA), റൂൾസ് ഓഫ് ഒറിജിൻ സബ് കമ്മിറ്റി (SC-ROO) എന്നിവയുടെ യോഗങ്ങളാണ് നടന്നത്.
ഇരുകക്ഷികൾക്കുമിടയിൽ സഹകരണം ആഴത്തിലാക്കാനും പരസ്പര ധാരണ വർദ്ധിപ്പിക്കാനും ഫലപ്രദമായ സംഭാഷണം നിലനിർത്താനും ഈ യോഗങ്ങൾ സഹായകമായി.
AITIGA അവലോകനത്തിന് കീഴിൽ ശേഷിക്കുന്ന പ്രവർത്തന നടപടികൾ വേഗത്തിലാക്കാനും, സമയബന്ധിതമായി കൃത്യമായ ലക്ഷ്യങ്ങൾ നിശ്ചയിക്കാനും, പുരോഗതി ഉറപ്പാക്കാൻ ഏകോപനത്തോടെ പ്രവർത്തിക്കാനും സംയുക്ത സമിതി എല്ലാ സബ് കമ്മിറ്റികൾക്കും നിർദ്ദേശം നൽകി.
സന്തുലിതവും ഉത്പാദനപരവും ഭാവിയിലേക്ക് അനുയോജ്യവുമായ കരാറിനായുള്ള പൊതുവായ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിച്ചു കൊണ്ട് ഇന്ത്യയും ആസിയാനും യോഗം വിജയകരമായി അവസാനിപ്പിച്ചു.
തീർപ്പാക്കാനുള്ള നയപരമായ വിഷയങ്ങൾ പരിഹരിക്കാനും സാമ്പത്തിക സംയോജനം ശക്തമാക്കാനും ഇരുവശങ്ങൾക്കും പരസ്പരം പ്രയോജനകരമായ രീതിയിൽ കരാറിനെ ആധുനികവൽക്കരിക്കാനും ഇരുപക്ഷവും പൊതുവായ പ്രതിജ്ഞാബദ്ധത അടിവരയിട്ടു.
സബ് കമ്മിറ്റികൾ കൈവരിച്ച പുരോഗതി വിലയിരുത്തുന്നതിനും ചർച്ചകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ തുടർനിർദ്ദേശങ്ങൾ നൽകുന്നതിനുമായി AITIGA സംയുക്ത സമിതിയുടെ അടുത്ത യോഗം 2027 ജനുവരിയിൽ ഇന്ത്യയിൽ ഹൈബ്രിഡ് രീതിയിൽ നടക്കും.
*****
( റിലീസ് ഐ.ഡി: 2321267)
സന്ദര്‍ശക കൗണ്ടര്‍ : 5