ദേശീയ മനുഷ്യാവകാശ കമ്മീഷൻ
ഡല്‍ഹി ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ മൂന്ന് വനിതാ മാധ്യമപ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥരുടെ ലൈംഗികാതിക്രമത്തിനിരയായെന്ന മാധ്യമവാര്‍ത്തയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
ഡൽഹി പൊലീസ് കമ്മീഷണർക്ക് നോട്ടീസ്; രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
പോസ്റ്റഡ് ഓണ്‍:
08 OCT 2026 3:53PM by PIB Thiruvananthpuram
2026 ഒക്ടോബർ 3-ന് ന്യൂഡൽഹി ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് മൂന്ന് വനിതാ മാധ്യമപ്രവർത്തകർ ലൈംഗികാതിക്രമം നേരിട്ടെന്ന മാധ്യമവാർത്തയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
വാർത്തയിലെ വിവരങ്ങൾ ശരിയാണെങ്കിൽ അത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. സംഭവത്തിൽ രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷൻ ഡൽഹി പൊലീസ് കമ്മീഷണർക്ക് നോട്ടീസ് അയച്ചു.
2026 ഒക്ടോബർ 5-ന് പുറത്തുവന്ന മാധ്യമ റിപ്പോർട്ട് പ്രകാരം സംഭവത്തെക്കുറിച്ച് ന്യൂഡൽഹി ജില്ലാ പൊലീസിന് പരാതികൾ ലഭിച്ചിരുന്നു. ഈ പരാതികൾ അന്വേഷണത്തിനായി ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
****
( റിലീസ് ഐ.ഡി: 2320945)
സന്ദര്‍ശക കൗണ്ടര്‍ : 5