പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ചരിത്ര സ്വർണം നേടിയ അമൻ സെഹ്‌റാവത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

പോസ്റ്റഡ് ഓണ്‍: 03 OCT 2026 7:30PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ കന്നി സ്വർണം നേടിയ അമൻ സെഹ്‌റാവത്തിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡലിൽ നിന്ന് ഇത്തവണ വിജയ പീഠത്തിൽ ഏറ്റവും ഉയരത്തിൽ നിൽക്കുന്നത് വരെയുള്ള അമൻ സെഹ്‌റാവത്തിന്റെ യാത്ര മികച്ച മനക്കരുത്താണ് വെളിവാക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു:

“അമൻ സെഹ്‌രാവത്തിന് എന്തൊരു അസാമാന്യ വിജയം!  

ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ കന്നി സ്വർണം സ്വന്തമാക്കി അദ്ദേഹം ചരിത്രം കുറിച്ചിരിക്കുന്നു. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ വെങ്കലത്തിൽ നിന്ന് ഇത്തവണ വിജയപീഠത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് വരെ അമൻ മികച്ച മനക്കരുത്താണ് പ്രകടമാക്കിയത്. അദ്ദേഹത്തിന് അഭിനന്ദനങ്ങളും ആശംസകളും: പ്രധാനമന്ത്രി നരേന്ദ്ര മോദി"

What a phenomenal triumph for Aman Sehrawat!

He has scripted history by winning India’s first-ever Asian Games Gold in the Men’s 57kg Freestyle Wrestling event. From Bronze at the last Asian Games to standing atop the podium this time, Aman has displayed great tenacity.…

— PMO India (@PMOIndia) October 3, 2026

****

SK


( റിലീസ് ഐ.ഡി: 2318762) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Gujarati , Telugu