ആഭ്യന്തരകാര്യ മന്ത്രാലയം
ആഗോള സമാധാനത്തിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അശ്രാന്ത പരിശ്രമങ്ങളെ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ പ്രശംസിച്ചത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ
പോസ്റ്റഡ് ഓണ്‍:
02 OCT 2026 7:56PM by PIB Thiruvananthpuram
ആഗോള സമാധാനത്തിനായുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അശ്രാന്ത പരിശ്രമങ്ങളെ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ പ്രശംസിച്ചത് ഓരോ ഇന്ത്യക്കാരനും അത്യധികം അഭിമാനകരമാണെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു.
സമൂഹ മാധ്യമമായ എക്സിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ കുറിച്ചു: "ആഗോള സമാധാനത്തിനായുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ അശ്രാന്ത പരിശ്രമങ്ങളെ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ പ്രശംസിച്ചത് ഓരോ ഇന്ത്യക്കാരനും അത്യധികം അഭിമാനകരമാണ്. ലോകത്തിന് സമാധാനത്തിൻ്റെയും അഹിംസയുടെയും സന്ദേശം നൽകിയ മഹാത്മാ ഗാന്ധിജിയുടെ ജയന്തി ദിനത്തിൽ തന്നെയുള്ള അദ്ദേഹത്തിൻ്റെ ഈ പ്രസ്താവന, മോദിജിയുടെ നേതൃത്വത്തിൽ ഇന്ത്യ ഇന്ന് ആഗോള സമാധാനത്തിൻ്റെ വിശ്വസനീയമായ ശബ്ദമായി ഉയർന്നുവന്നിരിക്കുന്നു എന്നതിന് തെളിവാണ്.
യുദ്ധങ്ങളും സംഘർഷങ്ങളും അസ്ഥിരതയും നിറഞ്ഞ കാലഘട്ടങ്ങളിൽ, പരിഹാരങ്ങൾ യുദ്ധക്കളങ്ങളിലല്ല മറിച്ച് ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയുമാണ് ഉണ്ടാകേണ്ടത് എന്ന സന്ദേശമാണ് മോദിജി നൽകിയത്. യുദ്ധ സാഹചര്യങ്ങളിലായാലും ദുരന്തമുഖങ്ങളിലായാലും, മോദിജിയുടെ നേതൃത്വത്തിൽ ഇന്ത്യ എപ്പോഴും സഹായഹസ്തവുമായി മുന്നോട്ടുവന്നിട്ടുണ്ട്. ഇത് 'വസുധൈവ കുടുംബകം' എന്ന നമ്മുടെ മഹത്തായ പാരമ്പര്യത്തിന് പുതിയൊരു ആഗോള അംഗീകാരം നേടിക്കൊടുത്തു.
ഇക്കാരണത്താലാണ് ഇന്ന് ലോകം ഏതെങ്കിലും തരത്തിലുള്ള ആഗോള പ്രതിസന്ധി നേരിടുമ്പോഴെല്ലാം ഇന്ത്യയുടെ നിലപാടിന് വലിയ പ്രാധാന്യം ലഭിക്കുന്നതും മോദിജിയുടെ വാക്കുകൾ ലോകം അതീവ ശ്രദ്ധയോടെ കേൾക്കുന്നതും," അദ്ദേഹം കൂട്ടിച്ചേർത്തു.
****
( റിലീസ് ഐ.ഡി: 2318487)
സന്ദര്‍ശക കൗണ്ടര്‍ : 9