പ്രധാനമന്ത്രിയുടെ ഓഫീസ്
മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
02 OCT 2026 9:09AM by PIB Thiruvananthpuram
മുൻ പ്രധാനമന്ത്രി ശ്രീ ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ലാൽ ബഹാദൂർ ശാസ്ത്രിജിയുടെ ലാളിത്യവും രാജ്യത്തോടുള്ള അർപ്പണബോധവും ഇന്നും ഏറെ പ്രചോദനാത്മകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രിജിയുടെ സൗമ്യമായ വ്യക്തിത്വം ഓരോ ഇന്ത്യക്കാരനും അഭിമാനം പകരുന്നതാണെന്നും, അദ്ദേഹത്തിന്റെ ദൃഢനിശ്ചയം പാറപോലെ ഉറച്ചതായിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:
“ലാൽ ബഹാ ദൂർ ശാസ്ത്രിജിക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ ലാളിത്യവും രാജ്യത്തോടുള്ള അർപ്പണബോധവും ഏറെ പ്രചോദനാത്മകമായി തുടരുന്നു.”
-SK=
( റിലീസ് ഐ.ഡി: 2318041)
സന്ദര്‍ശക കൗണ്ടര്‍ : 8