പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

ദേശീയ തീരദേശ ദൗത്യം (നാഷണൽ കോസ്റ്റൽ മിഷൻ 2.0 -NCM 2.0)മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് പുറത്തിറക്കി

പോസ്റ്റഡ് ഓണ്‍: 30 SEP 2026 7:31PM by PIB Thiruvananthpuram
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനവകുപ്പ് മന്ത്രി ശ്രീ ഭൂപേന്ദർ യാദവ്, ദേശീയ തീരദേശ ദൗത്യം (NCM 2.0) നടപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ന് ന്യൂഡൽഹിയിൽ പുറത്തിറക്കി.
 
 
767 കോടി രൂപ വകയിരുത്തിയിട്ടുള്ള ഈ കേന്ദ്രാവിഷ്കൃത പദ്ധതി , രാജ്യത്തെ ഒമ്പത് തീരദേശ സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 2030-31 വരെ നടപ്പിലാക്കും. ഇന്ത്യയുടെ തീരദേശ മേഖലകളുടെ പ്രതിരോധശേഷിയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും നീല സമ്പദ് വ്യവസ്ഥയുടെ (Blue Economy) സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. തീരദേശ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, മറ്റ് തൽപരകക്ഷികൾ  എന്നിവരുടെ സജീവ പങ്കാളിത്തത്തോടും സഹകരണത്തോടും കൂടിയായിരിക്കും ഇത് നടപ്പിലാക്കുക.
 
 ദുരന്തസാധ്യത വിലയിരുത്തൽ (vulnerability assessments), ആവാസവ്യവസ്ഥ പുനരുദ്ധാരണം, മലിനീകരണ നിയന്ത്രണം, ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിര വിനോദസഞ്ചാരം, സ്ഥലപര ആസൂത്രണം (spatial planning), ഗവേഷണം, ശേഷിവികസനം എന്നിവയിലൂടെ ഈ മിഷൻ തീരദേശ പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്ന് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിക്കൊണ്ട്, ശ്രീ യാദവ് എടുത്തുപറഞ്ഞു. വ്യക്തവും കാര്യക്ഷമവുമായ നിർവ്വഹണ ചട്ടക്കൂടിലൂടെ ഇത് വ്യവസായ സൗഹൃദ അന്തരീക്ഷത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കും.
 
ഇന്ത്യൻ ദേശീയ പതാകയിലെ 'നീല ചക്രo' ഇന്ത്യയുടെ നീല സമ്പദ് വ്യവസ്ഥയുടെ വൻ സാധ്യതകളെയാണ് സൂചിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിരന്തരം അഭിപ്രായപ്പെടാറുണ്ട്.. അദ്ദേഹത്തിൻ്റെ   കാഴ്ചപ്പാടിന് അനുസൃതമായുള്ള NCM 2.0, രാജ്യത്തെ തീരദേശ മേഖലകളെ സുസ്ഥിര വികസനത്തിലേക്ക് നയിക്കുകയും, 'വികസിത  ഇന്ത്യ @2047' എന്ന ലക്ഷ്യത്തിലേക്ക് സംഭാവന നൽകുകയും ചെയ്യും.
 
 
 നിലവിലുള്ള ഗവൺമെൻ്റ്  പദ്ധതികളുമായി സംയോജിപ്പിച്ച്, NCM 2.0 ഫലപ്രദമായും സുതാര്യമായും കൃത്യസമയത്തും നടപ്പിലാക്കുന്നതിന് ഈ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമായ ഒരു ചട്ടക്കൂട് നൽകുന്നു.  സമഗ്ര ഗവൺമെൻ്റ്  സമീപനം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, നടപടിക്രമങ്ങൾ ലളിതമാക്കുന്നതിലൂടെയും, സ്ഥാപനപരമായ ഉത്തരവാദിത്വങ്ങൾ വ്യക്തമാക്കുന്നതിലൂടെയും, നിരീക്ഷണവും വിശ്വാസ്യതയും ശക്തിപ്പെടുത്തുന്നതിലൂടെയും, കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകൾ തമ്മിലുള്ള ഏകോപിതമായ പ്രവർത്തനങ്ങൾക്ക് ഈ മാർഗ്ഗനിർദ്ദേശങ്ങൾ വഴിയൊരുക്കും .
(NCM 2.0 പദ്ധതി മാർഗ്ഗനിർദ്ദേശങ്ങളിലേക്കുള്ള ലിങ്ക്: https://moef.gov.in/storage/tender/1790775612.pdf)
 
***

( റിലീസ് ഐ.ഡി: 2317370) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी