കൃഷി മന്ത്രാലയം
azadi ka amrit mahotsav

2027-28 വിപണന കാലയളവിലേക്കുള്ള റാബി വിളകളുടെ കുറഞ്ഞ താങ്ങുവിലയ്ക്ക് (MSP) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പോസ്റ്റഡ് ഓണ്‍: 30 SEP 2026 3:19PM by PIB Thiruvananthpuram

2027-28 വിപണന കാലയളവിൽ എല്ലാ റാബി വിളകൾക്കും കുറഞ്ഞ താങ്ങുവില (MSP) വർധിപ്പിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി (CCEA) അംഗീകാരം നൽകി.

കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കുന്നതിനായാണ്, 2027-28 വിപണന സീസണിലെ റാബി വിളകളുടെ താങ്ങുവില ​ഗവൺമെന്റ് വർദ്ധിപ്പിച്ചത്. ചെണ്ടൂരകത്തിന് (Safflower) ക്വിന്റലിന് 675 രൂപയും,  കടുക്, റാപ്പ്സീഡ് എന്നിവയ്ക്ക് ക്വിന്റലിന് 413 രൂപയുമാണ് താങ്ങുവിലയിൽ (MSP) ഏറ്റവും ഉയർന്ന വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.. പരിപ്പ് (മസൂർ), ബാർലി, , ഗോതമ്പ് പയർവർ​ഗങ്ങൾ എന്നിവയുടെ താങ്ങുവിലയിൽ യഥാക്രമം ക്വിന്റലിന് 390 രൂപ, 136 രൂപ, 83 രൂപ, 25 രൂപ എന്നിങ്ങനെയാണ് വർദ്ധന.

2027-28 വിപണന സീസണിലേക്കുള്ള എല്ലാ റാബി വിളകളുടെയും കുറഞ്ഞ താങ്ങുവില (MSP)

 

(രൂപ ക്വിന്റലിന്)

ക്രമ നമ്പർ

 

വിളകൾ

 

MSP (RMS 2027-28)

 

ഉൽപ്പാദനച്ചെലവ്* (RMS 2027-28)

 

ചെലവിന്റെ അടിസ്ഥാനത്തിലുള്ള ലാഭം

(ശതമാനത്തിൽ)

 

MSP (RMS 2026-27)

 

MSP-യിലെ വർദ്ധന

 

1

ഗോതമ്പ്

 

2610

 

1264

106

2585

25

2

ബാർലി

 

2286

1447

 

58

 

2150

 

136

3

പയർവർഗങ്ങൾ (Gram)

 

5958

 

3751

 

59

 

5875

 

83

 

4

പരിപ്പ് (മസൂർ)

 

7390

 

3854

92

 

7000

 

390

 

5

റാപ്‌സീഡ് & കടുക്

 

6613

 

3367

 

96

 

6200

 

413

 

6

ചെണ്ടൂരകം (Safflower)

 

7215

 

4810

 

50

 

6540

 

675

 

 

*കൂലിപ്പണി, കന്നുകാലികൾക്കും യന്ത്രങ്ങൾക്കുമുള്ള ചെലവ്, പാട്ടത്തിനെടുത്ത ഭൂമിയുടെ വാടക, വിത്തുകൾ, രാസവളങ്ങൾ, വളങ്ങൾ, ജലസേചനനിരക്കുകൾ തുടങ്ങിയവയ്ക്കുള്ള ചെലവുകൾ ഉൾപ്പെടെ എല്ലാ ചെലവും ഇതിൽ വരുന്നു. ഉപകരണങ്ങളുടെയും കാർഷികമന്ദിരങ്ങളുടെയും മൂല്യശോഷണം, പ്രവർത്തനമൂലധനത്തിന്റെ പലിശ, പമ്പുസെറ്റുകളുടെ പ്രവർത്തനത്തിനുള്ള ഡീസൽ/വൈദ്യുതി, അനുബന്ധച്ചെലവുകൾ തുടങ്ങിയവയും കുടുംബാധ്വാനത്തിന്റെ മൂല്യവും ഇതിൽ ഉൾപ്പെടുന്നു.

അഖിലേന്ത്യാ തലത്തിൽ ശരാശരി ഉൽപ്പാദനച്ചെലവിന്റെ 1.5 മടങ്ങെങ്കിലും താങ്ങുവില നിശ്ചയിക്കുമെന്ന 2018-19 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായാണ് 2027-28 ലെ വിപണന കാലയളവിലെ റാബി വിളകൾക്കുള്ള താങ്ങുവില വർധിപ്പിച്ചത്.

 അഖിലേന്ത്യാ തലത്തിൽ ശരാശരി ഉൽപ്പാദനച്ചെലവിനേക്കാൾ ഗോതമ്പിന്  പ്രതീക്ഷിക്കുന്ന ലാഭം 106 ശതമാനവും, റേപ്‌സീഡ് & കടുക് എന്നിവയ്ക്ക് 96 ശതമാനവും, പരിപ്പിന് (lentil) 92 ശതമാനവും, പയർവർ​ഗങ്ങൾക്ക് (gram) 59 ശതമാനവും, ബാർലിക്ക് 58 ശതമാനവും, ചെണ്ടൂരകത്തിന് (safflower) 50 ശതമാനവുമാണ്. റാബി വിളകളുടെ താങ്ങുവിലയിലുള്ള ഈ വർദ്ധനവ് കർഷകർക്ക് ലാഭകരമായ വില ഉറപ്പാക്കുകയും വിള വൈവിധ്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

സമീപകാലത്തായി, ധാന്യേതര വിളകളായ പയർവർഗ്ഗങ്ങൾക്കും എണ്ണക്കുരുക്കൾക്കും ഉയർന്ന താങ്ങുവില നൽകിക്കൊണ്ട് ​ഗവൺമെന്റ് അവയുടെ കൃഷിയെ പ്രോത്സാഹിപ്പിച്ചു വരുന്നു.

2004-05 മുതൽ 2013-14 വരെയുള്ള കാലയളവിലെ 2254 ലക്ഷം മെട്രിക് ടൺ (LMT) എന്ന അളവുമായി താരതമ്യം ചെയ്യുമ്പോൾ, 2014-15 മുതൽ 2025-26 വരെയുള്ള കാലയളവിൽ ഗോതമ്പ് സംഭരണം 3715 ലക്ഷം മെട്രിക് ടണ്ണായി വർദ്ധിച്ചു. 2004-05 മുതൽ 2013-14 വരെയുള്ള കാലയളവിലെ 2302 ലക്ഷം മെട്രിക് ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ, 2014-15 മുതൽ 2025-26 വരെയുള്ള കാലയളവിൽ 6 റാബി വിളകളുടെ സംഭരണം 3921 ലക്ഷം മെട്രിക് ടണ്ണായി വർദ്ധിച്ചു.

2004-05 മുതൽ 2013-14 വരെയുള്ള കാലയളവിൽ ഗോതമ്പ് കർഷകർക്ക് നൽകിയ താങ്ങുവില 2.56 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ, 2014-15 മുതൽ 2025-26 വരെയുള്ള കാലയളവിൽ അത് 7.31 ലക്ഷം കോടി രൂപയായി വർദ്ധിച്ചു. 2004-05 മുതൽ 2013-14 വരെയുള്ള കാലയളവിൽ ആറ് റാബി വിളകൾ കൃഷി ചെയ്യുന്ന കർഷകർക്ക് നൽകിയ താങ്ങുവില (MSP) തുക 2.65 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ, 2014-15 മുതൽ 2025-26 വരെയുള്ള കാലയളവിൽ അത് 8.36 ലക്ഷം കോടി രൂപയായി വർധിച്ചു.

***

SK


( റിലീസ് ഐ.ഡി: 2317117) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: Tamil , Telugu_Vw , English , Urdu , हिन्दी , Gujarati