പോസ്റ്റഡ് ഓണ്‍:
29 SEP 2026 9:37PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസ് 2026-ൽ വനിതകളുടെ ഹൈജമ്പിൽ വെങ്കല മെഡൽ നേടിയ പൂജയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഏഷ്യൻ ഗെയിംസിൽ രണ്ട് പതിറ്റാണ്ടിലേറെയായുള്ള ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഈ ഇനത്തിൽ ഒരു മെഡൽ നേടുന്നതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇതൊരു അവിസ്മരണീയ നേട്ടമാണെന്നും വിശേഷിപ്പിച്ചു.
പൂജയുടെ ഭാവി പരിശ്രമങ്ങൾക്ക് ശ്രീ മോദി എല്ലാവിധ ആശംസകളും നേർന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ കുറിച്ചു:
"ഇന്ത്യൻ കായികരംഗത്തിന് ഏറെ അഭിമാനകരമായ നിമിഷം!
ഏഷ്യൻ ഗെയിംസ് 2026-ൽ വനിതകളുടെ ഹൈജമ്പിൽ വെങ്കല മെഡൽ നേടിയ പൂജയ്ക്ക് അഭിനന്ദനങ്ങൾ. രണ്ട് പതിറ്റാണ്ടിലേറെയായുള്ള ഇടവേളയ്ക്ക് ശേഷമാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഈ ഇനത്തിൽ ഒരു മെഡൽ നേടുന്നത്. ഇത് തീർച്ചയായും ഒരു അവിസ്മരണീയ നേട്ടമാണ്. അവരുടെ ഭാവി പരിശ്രമങ്ങൾക്ക് എല്ലാവിധ ആശംസകളും: പ്രധാനമന്ത്രി @narendramodi"
***
NK