പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 1500 മീറ്ററിൽ വെള്ളി മെഡൽ നേടിയ ഗുൽവീർ സിംഗിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 28 SEP 2026 9:17PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 1500 മീറ്ററിൽ വെള്ളി മെഡൽ നേടിയ ഗുൽവീർ സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

അദ്ദേഹത്തിൻ്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമെന്നത് ഈ നേട്ടത്തിൻ്റെ മാറ്റുകൂട്ടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ അദ്ദേഹത്തെയോർത്ത് അഭിമാനിക്കുന്നുവെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

'X'-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചു:

"ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 1500 മീറ്ററിൽ വെള്ളി മെഡൽ നേടിയ ഗുൽവീർ സിംഗിന് അഭിനന്ദനങ്ങൾ! അദ്ദേഹത്തിൻ്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമെന്നത് ഈ നേട്ടത്തിൻ്റെ മാറ്റുകൂട്ടുന്നു. ഇന്ത്യ അദ്ദേഹത്തെയോർത്ത് അഭിമാനിക്കുന്നു: പ്രധാനമന്ത്രി @narendramodi"

***

SK


( റിലീസ് ഐ.ഡി: 2316346) സന്ദര്‍ശക കൗണ്ടര്‍ : 4