PIB Backgrounder
ഇന്ത്യ ഇൻ്റർനാഷണൽ വാട്ടർ വീക്ക് 2026(ഇന്ത്യ അന്താരാഷ്ട്ര ജലവാരം)
ജലസുരക്ഷ, താഴേത്തട്ടിൽ നിന്നും
പോസ്റ്റഡ് ഓണ്‍:
25 SEP 2026 1:48PM by PIB Thiruvananthpuram
ജലം ഒരൊറ്റ വഴിയിലൂടെയല്ല ഒഴുകുന്നത്. ഓരോ തുള്ളി മഴവെള്ളത്തിനും മണ്ണിലേക്ക് ആഴ്ന്നിറങ്ങാനും, കുളം നിറയ്ക്കാനും, കിണറുകൾ റീചാർജ് ചെയ്യാനും അല്ലെങ്കിൽ പുഴയിലേക്ക് ഒഴുകാനും കഴിയും. ആ ജലം നാം എങ്ങനെ ശേഖരിക്കുന്നു, സംരക്ഷിക്കുന്നു, പരിപാലിക്കുന്നു എന്നത് ജീവനെയും ജീവനോപാധികളെയും രൂപപ്പെടുത്തുന്നു.ഇന്ത്യയിലുടനീളം, മഴവെള്ളം സംഭരിക്കുന്നതിനും ഭൂഗർഭജലം റീചാർജ് ചെയ്യുന്നതിനും നദികളും പരമ്പരാഗത ജലാശയങ്ങളും വീണ്ടെടുക്കുന്നതിനുമായി ജനങ്ങൾ പരമ്പരാഗതമായി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.ഇന്ന്, നമുക്ക് ചുറ്റും ജലത്തിനായുള്ള ആവശ്യം വർദ്ധിച്ചുവരുമ്പോൾ, ശാസ്ത്രീയ ആസൂത്രണം, ശക്തമായ സ്ഥാപനങ്ങൾ, സുസ്ഥിര പ്രവർത്തനം എന്നിവയ്ക്കൊപ്പം ജലസുരക്ഷ ഉറപ്പാക്കുന്നതിനായി ജനപങ്കാളിത്തം പുനരുജ്ജീവിപ്പിക്കേണ്ടത് കൂടുതൽ പ്രധാനമായി തീർന്നിരിക്കുന്നു.

വിവിധങ്ങളായ ജലപ്രതിസന്ധികളെ നേരിടാൻ ഈ വ്യത്യസ്ത ശ്രമങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ഗവണ്മെൻ്റിൻ്റെ സമീപനം. 2012-ൽ ആശയം രൂപീകരിച്ച 'ഇന്ത്യ ഇൻ്റർനാഷണൽ വാട്ടർ വീക്കിലും' (IIWW) ഈ മുൻഗണനകൾ പ്രതിഫലിക്കുന്നുണ്ട്. സുസ്ഥിരവും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമായ ജല പരിപാലനത്തിനായി ആശയങ്ങൾ കൈമാറുന്നതിനും പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമായി നയരൂപകർത്താക്കൾ, ഗവേഷകർ, വ്യവസായ പ്രമുഖർ, ജനസമൂഹങ്ങൾ എന്നിവർ ഒത്തുചേരുന്ന ഒരു ദ്വിവത്സര വേദിയായി IIWW ഇന്ന് മാറിയിരിക്കുന്നു.
ഇന്ത്യ അന്താരാഷ്ട്ര ജലവാരം -2026:
ഇന്ത്യ അന്താരാഷ്ട്ര ജലവാരത്തിൻ്റെ (IIWW) 9-ാമത് പതിപ്പ് 2026 സെപ്റ്റംബർ 22 മുതൽ 26 വരെ ന്യൂഡൽഹിയിൽ നടക്കുന്നു. "കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്ന ജല പരിപാലനം" എന്നതാണ് ഇതിൻ്റെ പ്രമേയം. കേന്ദ്ര ജൽശക്തി മന്ത്രാലയമാണ് ഇന്ത്യ അന്താരാഷ്ട്ര ജലവാരം സംഘടിപ്പിക്കുന്നത്.
ഈ വർഷത്തെ ചർച്ചകൾ കേന്ദ്രീകരിക്കുന്നത് ഏഴ് ഉപ-പ്രമേയങ്ങളിലാണ്:
* സമഗ്രവും തുല്യവുമായ ജല ഭരണം
* ജലസ്രോതസ്സുകളുടെ പരമാവധി ഉപയോഗത്തിനായുള്ള സഹകരണം
* ജലസുരക്ഷയ്ക്കായി സാങ്കേതികവിദ്യയും ജനസമൂഹവും
* ജലവും കാലാവസ്ഥാ അനുബന്ധ അപകടസാധ്യതകളും
* ജല അടിസ്ഥാന സൗകര്യങ്ങൾക്കും ആധുനികവൽക്കരണത്തിനുമുള്ള നൂതന ധനസഹായ മാതൃകകൾ
* ജലസ്രോതസുകളുടെ സുസ്ഥിര പരിപാലനം
* ജനങ്ങൾക്കും ഭൂമിക്കും വേണ്ടി ജലം

ഈ പരിപാടിയിൽ ആറ് കേന്ദ്ര മന്ത്രാലയങ്ങളുടെയും 16 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രതിനിധികൾ പങ്കാളികളാകുന്നു. ഏകദേശം 150 രാജ്യങ്ങളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.ഇതിൽ 11 രാജ്യങ്ങൾ പങ്കാളിത്ത രാജ്യങ്ങളായി (partner countries) ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
മന്ത്രിതല പ്ലീനറികൾ, യൂത്ത് ഫോറം, സ്റ്റാർട്ടപ്പ് ഫോറങ്ങൾ എന്നിവയുൾപ്പെടെ വിവിധ ജലമേഖലാ പ്രമേയങ്ങൾ ഉൾക്കൊള്ളുന്ന 49 കേന്ദ്രീകൃത സെഷനുകൾ ഈ പരിപാടിയിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ ദശകത്തിൽ, ജലസംരക്ഷണം ശക്തിപ്പെടുത്തുന്നതിനും ജലസുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി ഗവൺമെൻ്റ് വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജൽ ശക്തി അഭിയാൻ, ജൽ ശക്തി അഭിയാൻ: ക്യാച്ച് ദ റെയിൻ, അടൽ ഭൂജൽ യോജന, മിഷൻ അമൃത് സരോവർ തുടങ്ങിയ പദ്ധതികൾ ഈ ശ്രമങ്ങൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. അടുത്തിടെ, ജൽ സഞ്ചയ് ജൻ ഭാഗീദാരി ജനപങ്കാളിത്തത്തോടെയുള്ള സംരക്ഷണപ്രവർത്തനങ്ങളെ ശക്തിപ്പെടുത്തി. അതേസമയം NAQUIM 2.0 പ്രാദേശിക ഭൂഗർഭജല പരിപാലനത്തിനായി ശാസ്ത്രീയ വിവരങ്ങൾ നൽകുന്നു. ഈ ശ്രമങ്ങൾ രാജ്യത്തിൻ്റെ ഭൂഗർഭജല സൂചകങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. ആകെ വാർഷിക ഭൂഗർഭജല റീചാർജ് 2017-ലെ 432 ബില്യൺ ക്യൂബിക് മീറ്ററിൽ (BCM) നിന്ന് 2025-ൽ 448.52 BCM ആയി ഉയർന്നു.
ഗവൺമെൻ്റിൻ്റെ ഈ ശ്രമങ്ങൾക്ക് പുറമേ, ഇന്ത്യയിലുടനീളമുള്ള ജനപങ്കാളിത്തം, ഭൂഗർഭജല റീചാർജ്, സുസ്ഥിര ജല പരിപാലനം, സമഗ്ര ഭരണം എന്നീ പ്രമേയങ്ങൾക്കും ജീവൻ നൽകുന്നു. ജനസമൂഹങ്ങളും തദ്ദേശീയ സ്ഥാപനങ്ങളും സാങ്കേതികവിദ്യയും ജലപ്രതിസന്ധികൾക്ക് പ്രായോഗികമായ പരിഹാരങ്ങൾ എങ്ങനെ നൽകുന്നുവെന്ന് അവ കാണിച്ചുതരുന്നു. ഭൂഗർഭജല റീചാർജ്, ജലഗുണനിലവാര പരിശോധന എന്നിവ മുതൽ നദി പുനരുജ്ജീവനവും മഴവെള്ള സംഭരണവും വരെ, ഈ ശ്രമങ്ങൾ IIWW 2026-ൽ ചർച്ച ചെയ്യുന്ന ആശയങ്ങളുടെയും സമീപനങ്ങളുടെയും ഏറ്റവും അടിസ്ഥാനതലത്തിലെ വീക്ഷണം നൽകുന്നു.
വിപുലമായ കമ്മ്യൂണിറ്റി റീച്ചാർജ്
ഛത്തീസ്ഗഡിലെ ബലോദ് ജില്ലയിൽ, ജലസംരക്ഷണം ഒരു ജനകീയ മുന്നേറ്റമായി മാറിയിരിക്കുകയാണ്. മഴവെള്ളം ശേഖരിക്കുന്നതിനും ഭൂഗർഭജലനിരപ്പ് ഉയർത്തുന്നതിനുമുള്ള നിർമ്മിതികൾ തയാറാക്കാൻ ഗ്രാമപഞ്ചായത്തുകളും പ്രാദേശിക സമൂഹങ്ങളും ഒന്നിച്ചുചേർന്നു.
'ജൽ സഞ്ചയ് ജൻ ഭാഗീദാരി 2.0' (Jal Sanchay Jan Bhagidari 2.0) പദ്ധതിക്ക് കീഴിൽ, 2025 ജൂണിനും 2026 മെയ് മാസത്തിനും ഇടയിൽ 2.84 ലക്ഷം റീച്ചാർജ് ഘടനകൾ ജില്ലയിൽ നിർമ്മിച്ചു. മഴവെള്ളം സംരക്ഷിക്കുന്നതിനായി ഗ്രാമങ്ങളിലുടനീളം നിർമ്മിച്ച ചെക്ക് ഡാമുകൾ, റീച്ചാർജ് പിറ്റുകൾ, കോണ്ടൂർ ട്രെഞ്ചുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഛത്തീസ്ഗഡിലെ ബലോദ് ജില്ലയിലെ ചെക്ക് ഡാം:
സീസണൽ ജലപാതയായ 14.3 കിലോമീറ്റർ നീളമുള്ള തവേര നലയുടെ (Tawera Nala) പുനരുജ്ജീവനമാണ് എടുത്തുപറയേണ്ട ഒരു ഇടപെടൽ. ഈ നലയ്ക്ക് അരികെ 6,250-ലധികം ജലസംരക്ഷണ നിർമ്മിതികൾ തയാറാക്കി. ഈ ഇടപെടലുകളിലൂടെ 6.5 കോടി ലിറ്റർ മഴവെള്ളം അധികമായി സംരക്ഷിക്കാനും ഭൂഗർഭജലനിരപ്പ് 5 മുതൽ 10 അടി വരെ ഉയർത്താനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിർമ്മിതികളുടെ എണ്ണത്തിനപ്പുറം, പ്രാദേശിക ജലസുരക്ഷ ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളിൽ പങ്കാളികളാകുന്നതിലൂടെ ജലസംരക്ഷണം എങ്ങനെ ഒരു പൊതു ഉത്തരവാദിത്വമായി മാറ്റാമെന്ന് ഈ അനുഭവം വ്യക്തമാക്കുന്നു.
സ്ത്രീകൾ ജല പരിപാലകരാകുമ്പോൾ:
ത്രിപുരയിലെ ഖൊവായ് ജില്ലയിൽ, ജനപങ്കാളിത്തത്തിലൂടെയും പ്രാദേശിക സ്ഥാപനങ്ങളിലൂടെയും ഗ്രാമീണ കുടിവെള്ള വിതരണം ശക്തമാക്കി വരുന്നു. സുസ്ഥിര ജലപരിപാലനത്തിനായി പഞ്ചായത്തുകൾ, അയൽക്കൂട്ടങ്ങൾ (SHG), സ്കൂളുകൾ, മറ്റ് പ്രാദേശിക പങ്കാളികൾ എന്നിവരെ ഏകോപിപ്പിച്ചു.

ത്രിപുരയിലെ ഖൊവായ് ജില്ലയിൽ നടന്ന 'ജൽ അർപ്പൺ ദിവസ്' ചടങ്ങിൽ പങ്കെടുക്കുന്ന സ്ത്രീകൾ
6,000-ത്തിലധികം സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളാണ് ജനങ്ങളെ സംഘടിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നത്. 'സ്കൂൾ ജലക്ലബ്ബുകൾ' വഴി, ഫീൽഡ് ടെസ്റ്റിംഗ് കിറ്റുകൾ (FTKs) ഉപയോഗിച്ച് പ്രാഥമിക ജലഗുണനിലവാര പരിശോധനയിൽ ഇവർ വിദ്യാർത്ഥികൾക്ക് പരിശീലനവും നൽകുന്നു. ഇത് അടിസ്ഥാന ജലഗുണനിലവാര പരിശോധന പ്രാദേശിക സമൂഹങ്ങളിലേക്ക് കൂടുതൽ വ്യാപിപ്പിക്കുന്നു.
ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതികളുടെ നിരീക്ഷണവും ജില്ല ശക്തമാക്കിയിട്ടുണ്ട്. ജിയോ-ടാഗ് അധിഷ്ഠിത നിരീക്ഷണം , തേർഡ് പാർട്ടി ഗുണമേന്മ ഓഡിറ്റുകൾ, പതിവായുള്ള ജില്ലാ ജല ശുചിത്വ മിഷൻ (DWSM), ജില്ലാ വികസന ഏകോപന നിരീക്ഷണ സമിതി (DISHA) യോഗങ്ങൾ എന്നിവ പദ്ധതി നിർവ്വഹണത്തിനും സുതാര്യതയ്ക്കും പിന്തുണ നൽകുന്നു. പൂർത്തിയായ പദ്ധതികൾ 'ജൽ അർപ്പൺ' വഴി ഗ്രാമപഞ്ചായത്തുകൾക്ക് ഔദ്യോഗികമായി കൈമാറുന്നു.
ജലസ്രോതസ്സുകളുടെ ദീർഘകാല വിശ്വാസ്യത ഉറപ്പാക്കിക്കൊണ്ട്, സ്രോതസ്സിൻ്റെ സുസ്ഥിരത ഉറപ്പാക്കുക എന്നത് ജില്ലയുടെ പ്രവർത്തന രീതിയുടെ ഒരു പ്രധാന ഭാഗമാണ്. നീർത്തട സംരക്ഷണം, വനവൽക്കരണം, ഭൂഗർഭജല റീച്ചാർജ്, മലിനജലപരിപാലനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ജില്ലയിലെ മുഴുവൻ 860 അങ്കണവാടികളിലും മഴവെള്ള സംഭരണത്തിന് നിർമ്മിതികളുണ്ട്.

നദികളിൽ നിന്ന്, ഉറപ്പായ ജലസുരക്ഷയിലേക്ക് :
ഒരു പൈപ്പ് ലൈൻ കണക്ഷൻ വീടുകളിൽ വെള്ളമെത്തിക്കുമെങ്കിലും, ദീർഘകാല ജലസുരക്ഷ എന്നത് ആ ജലമെടുക്കുന്ന സ്രോതസ്സുകളെ സംരക്ഷിക്കുന്നതിനെക്കൂടി ആശ്രയിച്ചിരിക്കുന്നു. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ, ജൽ ജീവൻ മിഷൻ്റെ നടത്തിപ്പിനെ നദീപുനരുജ്ജീവനം, ജലസംരക്ഷണം, ജനപങ്കാളിത്തം എന്നിവയുമായി ബന്ധിപ്പിക്കുന്നതിന് ഈ കാഴ്ചപ്പാട് വഴിയൊരുക്കി.

ഉത്തർപ്രദേശിലെ മുസാഫർനഗറിലെ കുടിവെള്ള വിതരണ പദ്ധതി
'ധാര സേ ധരോഹർ തക്' പ്രചാരണത്തിന് കീഴിൽ ബാൻ നദിയെ ഏകദേശം 42 കിലോമീറ്ററോളവും, സോത് നദിയെ 17 കിലോമീറ്ററോളവും വീണ്ടെടുത്തു. ഇതിൻ്റെ ഫലമായി അംറോഹയിലെ ഭൂഗർഭജലനിരപ്പ് മെച്ചപ്പെട്ടു. ബിജ്‌നോറിലെ മാലൻ, കുശിനഗറിലെ ഹിരണ്യവതി എന്നിവയുൾപ്പെടെ അയൽ ജില്ലകളിലെ നദികളിലേക്കും ഈ രീതി വ്യാപിപ്പിച്ചിട്ടുണ്ട്.
ജനപങ്കാളിത്തം ഈ ശ്രമങ്ങളുടെ കേന്ദ്രബിന്ദുവാണ്. ഗ്രാമസഭ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണം, 'ജല പാഠശാല' സെഷനുകൾ, സ്ത്രീകൾ നേതൃത്വം നൽകുന്ന ജലഗുണനിലവാര പരിശോധന എന്നിവ പ്രാദേശിക ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിൽ സജീവമായ പങ്ക് വഹിക്കാൻ പ്രദേശവാസികളെ പ്രോത്സാഹിപ്പിച്ചു. 'ജൽ സേവാ ആങ്കലൻ' ജനകീയ ഇടപെടലും ഉത്തരവാദിത്വവും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
വിദ്യാർത്ഥികൾ ഓരോ തുള്ളിയും സംരക്ഷിക്കാൻ പഠിക്കുന്നയിടം :
ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം, മഴക്കാലം എന്നത് ക്ലാസ് മുറിയിൽ നിന്നുള്ള ഒരു ഇടവേള മാത്രമായിരിക്കാം. എന്നാൽ ഒഡീഷയിൽ, വെള്ളം എവിടെ നിന്നു വരുന്നുവെന്നും അത് എവിടേക്ക് പോകുന്നുവെന്നുമുള്ള ഒരു പാഠമായി ഇത് മാറുകയാണ്. 'ക്യാച്ച് ദി റെയിൻ 2026' പ്രചാരണത്തിലൂടെ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭൂഗർഭജല ശാസ്ത്രം, ജലചക്ര പ്രക്രിയകൾ (hydrological processes), മഴവെള്ള സംഭരണം എന്നിവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നു.
കൂടുതൽ വ്യാപകമായ ഒരു ജനകീയ പ്രചാരണത്തിലൂടെ ഈ പഠനത്തിന് പിന്തുണ നൽകുന്നുണ്ട്. മഴവെള്ള സംഭരണത്തെക്കുറിച്ചും ഭൂഗർഭജല സംരക്ഷണത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനായി തെരുവ് നാടകങ്ങൾ, നാടോടി കലാപ്രകടനങ്ങൾ, സാമൂഹ്യ പരിപാടികൾ എന്നിവ ഉപയോഗിച്ച് ഒഡീഷ 968 വിദ്യാഭ്യാസ അവബോധ (IEC) പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

ആരോഗ്യ കേന്ദ്രങ്ങളിൽ മഴവെള്ള സംഭരണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചർച്ച:
പ്രചാരണ പരിപാടി കേവലം അവബോധം സൃഷ്ടിക്കുന്നതിൽ മാത്രം അവസാനിക്കുന്നില്ല. സംസ്ഥാനത്തുടനീളം മഴവെള്ളം ശേഖരിക്കുന്നതിനും ഭൂഗർഭജലം റീച്ചാർജ് ചെയ്യുന്നതിനുമായി 905 നിർമ്മിതികൾ തയാറാക്കിയിട്ടുണ്ട്. മഴവെള്ളം ശേഖരിക്കുന്ന 849 പുരപ്പുറ മഴവെള്ള സംഭരണ നിർമ്മിതികളും, ഭൂഗർഭജലം പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന 56 റീച്ചാർജ് ഷാഫ്റ്റുകളും ഇതിൽ ഉൾപ്പെടുന്നു. ഒഡീഷയിലെ ജാജ്പൂരിൽ 45 റീച്ചാർജ് ഷാഫ്റ്റുകൾ നിർമ്മിച്ചു. കൂടാതെ, 30 ജില്ലകളിലുമായി 98 കുളങ്ങളുടെ നവീകരണവും എക്കൽ നീക്കം ചെയ്യലും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സംസ്ഥാനം ഏറ്റെടുത്തിട്ടുണ്ട്.

സാമൂഹ്യ അവബോധ പരിപാടി :
പ്രാദേശിക പ്രവർത്തനങ്ങളിൽ നിന്ന് അന്താരാഷ്ട്ര ഏകോപനത്തിലേക്ക് (From Local Action To International Coordination)
ജനപങ്കാളിത്തം, ശാസ്ത്രീയമായ ആസൂത്രണം, സ്ഥാപനപരമായ ഏകോപനം, തുടർച്ചയായ പരിചരണം എന്നിവയെ ആശ്രയിച്ചാണ് ശാശ്വതമായ പുരോഗതി നിലനിൽക്കുന്നത് എന്ന് ഈ അനുഭവങ്ങൾ കാണിക്കുന്നു. 'ഇന്ത്യ ഇൻ്റർനാഷണൽ വാട്ടർ വീക്ക് 2026' മുന്നോട്ടുവയ്ക്കുന്ന വലിയ സംവാദവും ഇതുതന്നെയാണ്. സുസ്ഥിര ജലപരിപാലനത്തിനായി അറിവുകൾ പങ്കുവെക്കുന്നതിനും അനുഭവങ്ങൾ കൈമാറുന്നതിനും സമീപനങ്ങൾ കണ്ടെത്തുന്നതിനും രാജ്യങ്ങൾക്കും മറ്റ് പങ്കാളികൾക്കും ഇത് ഒരു വേദിയൊരുക്കുന്നു.
അവലംബം (References)
ജൽ ശക്തി മന്ത്രാലയം
https://www.indiawaterweek.in/
https://www.instagram.com/p/DADC0CUS7Cf/
https://www.pib.gov.in/PressReleasePage.aspx?PRID=2254585®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2283262®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2266694®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2261459®=48&lang=2
https://jaljeevanmission.gov.in/sites/default/files/2026-07/Jal-Jeevan-Samvad-May-2026.pdf
https://www.pib.gov.in/PressReleasePage.aspx?PRID=2292906®=3&lang=1
https://www.pib.gov.in/PressReleaseDetail.aspx?PRID=2297630®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2295541&lang=2®=48
https://jsjb.mowr.gov.in/DashboardJsjb.aspx
https://www.pib.gov.in/PressReleasePage.aspx?PRID=2295509®=48&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2286237®=48&lang=1
https://amritsarovar.gov.in/login#
https://www.pib.gov.in/PressReleasePage.aspx?PRID=2202306®=3&lang=1
https://www.pib.gov.in/PressReleaseDetail.aspx?PRID=2297163®=1&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2222162&lang=2®=48
PIB Backgrounder
https://www.pib.gov.in/PressReleasePage.aspx?PRID=2214258®=3&lang=1
World Bank
https://www.worldbank.org/en/brief/2026/03/19/how-india-is-addressing-its-water-needs
Others
https://x.com/dmkhowai/status/2014292764423528904?s=20
https://www.facebook.com/dmkhowai/videos/-history-made-proud-moment-for-khowai-khowai-becomes-the-first-district-in-india/917803378050184/
Click here to see PDF
****
( റിലീസ് ഐ.ഡി: 2315718)
സന്ദര്‍ശക കൗണ്ടര്‍ : 3