പ്രധാനമന്ത്രിയുടെ ഓഫീസ്
സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ വനിതാ കബഡി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
26 SEP 2026 7:46PM by PIB Thiruvananthpuram
ആവേശകരമായ ഫൈനലിൽ അത്യുജ്ജ്വലമായ സ്വർണ്ണമെഡൽ നേടിയ വനിതാ കബഡി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
അസാമാന്യമായ ധൈര്യവും സമചിത്തതയും ഒത്തൊരുമയോടെയുള്ള പ്രകടനവുമാണ് ഇന്ത്യൻ സംഘം കാഴ്ചവെച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ കബഡി ചാമ്പ്യന്മാരെക്കുറിച്ച് ഇന്ത്യക്ക് അഭിമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, താരങ്ങൾക്ക് ഭാവിയിൽ കൂടുതൽ വിജയങ്ങൾ നേടാനാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
'എക്സ്'ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇങ്ങനെ പങ്കുവെച്ചു:
"എന്തൊരു ആവേശകരമായ ഫൈനൽ, ഇന്ത്യൻ വനിതാ കബഡി ടീമിന് അത്യുജ്വല സ്വർണ്ണമെഡൽ!
നമ്മുടെ താരങ്ങൾക്ക് അഭിനന്ദനങ്ങൾ. ടീം അസാമാന്യമായ ധൈര്യവും സമചിത്തതയും മികച്ച ടീം പ്രകടനവുമാണ് കാഴ്ചവെച്ചത്. ഇന്ത്യ നമ്മുടെ കബഡി ചാമ്പ്യന്മാരിൽ അഭിമാനം കൊള്ളുന്നു. വരുംകാലങ്ങളിൽ കൂടുതൽ വിജയങ്ങൾ നേടാൻ ആശംസകൾ" പ്രധാനമന്ത്രി നരേന്ദ്രമോദി
What a thrilling final and a magnificent Gold for the Women’s Kabaddi Team! Congratulations to our players. The team has displayed remarkable courage, composure and teamwork. India is proud of our Kabaddi champions. Best wishes for many more successes ahead: PM @narendramodi pic.twitter.com/Z32N5FjpDr
— PMO India (@PMOIndia) September 26, 2026
***
( റിലീസ് ഐ.ഡി: 2315425)
സന്ദര്‍ശക കൗണ്ടര്‍ : 8