ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ സെപ്റ്റംബർ 27-ന് കേരളം സന്ദർശിക്കും
പോസ്റ്റഡ് ഓണ്‍:
26 SEP 2026 5:49PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഏകദിന സന്ദർശനത്തിനായി 2026 സെപ്റ്റംബർ 27-ന് കേരളത്തിലെത്തും.
സന്ദർശന വേളയിൽ, മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനത്തോടനുബന്ധിച്ച് കൊല്ലം മാതാ അമൃതാനന്ദമയി മഠത്തിൽ സംഘടിപ്പിക്കുന്ന വിശ്വസേവാ ദിനാഘോഷങ്ങളിൽ ഉപരാഷ്ട്രപതി പങ്കെടുക്കും. വാർഷികാഘോഷങ്ങളുടെ ഭാഗമായ പരിപാടിയിൽ വിവിധ ജീവകാരുണ്യ പദ്ധതികൾക്കും തുടക്കമിടും.
തിരുവനന്തപുരത്തെ ശ്രീ ഉത്രാടം തിരുനാൾ (എസ്.യു.ടി) അക്കാദമി ഓഫ് മെഡിക്കൽ സയൻസസിൻ്റെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായും ഉപരാഷ്ട്രപതി പങ്കെടുക്കും.
***
( റിലീസ് ഐ.ഡി: 2315334)
സന്ദര്‍ശക കൗണ്ടര്‍ : 12