രാജ്യരക്ഷാ മന്ത്രാലയം
ഇന്ത്യ - ശ്രീലങ്ക വാർഷിക ഉഭയകക്ഷി സമുദ്രാഭ്യാസം 'സ്ലിനെക്സ്-26'-ന് വിശാഖപട്ടണത്ത് തുടക്കം
പോസ്റ്റഡ് ഓണ്‍:
20 SEP 2026 2:03PM by PIB Thiruvananthpuram
ഇന്ത്യയും ശ്രീലങ്കയും തമ്മിലെ വാർഷിക ഉഭയകക്ഷി സമുദ്രാഭ്യാസമായ 'സ്ലിനെക്സി'ന്റെ പതിമൂന്നാം പതിപ്പ് 2026 സെപ്റ്റംബർ 17 മുതൽ 21 വരെ വിശാഖപട്ടണത്ത് നടക്കുന്നു. തുറമുഖ ഘട്ടത്തോടെ തുടക്കം കുറിച്ച പരിശീലനം തുടർന്ന് കടലിലെ അഭ്യാസങ്ങളിലേക്ക് കടക്കും.
തദ്ദേശീയമായി നിർമിച്ച ആന്റി സബ്മറൈന്‍ യുദ്ധക്കപ്പലായ ഐ.എൻ.എസ് കവരത്തി, ഫ്ലീറ്റ് ടാങ്കറായ ഐ.എൻ.എസ് ജ്യോതി എന്നിവയാണ് ഇന്ത്യൻ നാവികസേനയെ പ്രതിനിധീകരിച്ച് അഭ്യാസത്തിൽ പങ്കെടുക്കുന്നത്. ശ്രീലങ്കൻ നാവികസേനയെ പ്രതിനിധീകരിച്ച് എസ്.എൽ.എൻ.എസ് സിന്ദുരാലയും പങ്കെടുക്കുന്നുണ്ട്.
2005-ൽ ആരംഭിച്ച സ്ലിനെക്സ് സമുദ്രാഭ്യാസം ഇരുരാജ്യങ്ങളിലെയും നാവികസേനകൾ തമ്മിലെ സമുദ്ര സഹകരണം, പരസ്പര ഏകോപനം, ധാരണ എന്നിവ ശക്തിപ്പെടുത്തുന്ന നിർണായക വേദിയായി മാറിയിട്ടുണ്ട്. കിഴക്കന്‍ നാവിക കമാൻഡിന്റെ മേൽനോട്ടത്തിൽ നടക്കുന്ന തുറമുഖ ഘട്ടത്തിന് തുടക്കം കുറിച്ച് ശ്രീലങ്കൻ കപ്പലായ എസ്.എൽ.എൻ.എസ് സിന്ദുരാലയിലെ ജീവനക്കാർക്ക് ഐ.എൻ.എസ് കവരത്തിയിൽ ഉദ്ഘാടന ചടങ്ങും സ്വീകരണവും ഒരുക്കി. വിദഗ്ദ്ധതല ചർച്ചകൾ, പരസ്പര കപ്പൽ സന്ദർശനങ്ങൾ, മികച്ച പ്രവർത്തന മാതൃകകൾ പങ്കിടല്‍, യോഗ, കായിക-സാംസ്കാരിക പരിപാടികൾ എന്നിവ ഈ ഘട്ടത്തിൽ നടക്കും. ഇതിനുശേഷം കടലിലെ അഭ്യാസ ഘട്ടത്തിൽ നാവികസേനകളുടെ സംയുക്ത ഏകോപനവും പ്രവർത്തന മികവും വർദ്ധിപ്പിക്കുന്നതിന് മുൻഗണന നൽകും.
ഇന്ത്യയുടെ 'മഹാസാഗർ' കാഴ്ചപ്പാടിനനുസൃതമായി സുരക്ഷിതവും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സമുദ്രാന്തരീക്ഷം ഉറപ്പാക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അടിവരയിടുന്നതാണ് സ്ലിനെക്സ്-26. ഒപ്പം ഇന്ത്യയും ശ്രീലങ്കയും തമ്മിലെ ദീർഘകാല സമുദ്ര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും ഇത് വഴിയൊരുക്കും.
****
( റിലീസ് ഐ.ഡി: 2312750)
സന്ദര്‍ശക കൗണ്ടര്‍ : 10