പ്രധാനമന്ത്രിയുടെ ഓഫീസ്
സെമികോൺ ഇന്ത്യ 2026-ൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
17 SEP 2026 8:00PM by PIB Thiruvananthpuram
ന്യൂഡൽഹിയിൽ നടന്ന സെമികോൺ ഇന്ത്യ 2026-ൽ നിന്നുള്ള ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. പരിപാടിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, അഞ്ചാമത് പതിപ്പിന്റെ പ്രാധാന്യം എടുത്തുപറയുകയും ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ വിദേശ പ്രതിനിധികൾക്ക് പ്രത്യേകം നന്ദിയറിയിക്കുകയും ചെയ്തു. "വിദേശത്ത് നിന്നും ഇന്ത്യയിലെത്തിയ അതിഥികളെ ഞാൻ പ്രത്യേകം സ്വാഗതം ചെയ്യുന്നു," ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇത് നവീനാശയം, നിക്ഷേപം, വളർച്ച എന്നിവയ്ക്കുള്ള പുതിയ അവസരങ്ങൾ തുറന്നുനൽകുന്നു. ഡൽഹിയിൽ സെമികോൺ ഇന്ത്യ 2026-നെ അഭിസംബോധന ചെയ്യുന്നു.
സെമികോൺ ഇന്ത്യ 2026-ലെ ഊർജ്ജസ്വലത നേരിട്ട് കണ്ടുതന്നെ അറിയേണ്ടതാണ്!
സെമികണ്ടക്ടറുകൾ പോലെയൊരു മേഖലയിലെ പരിശ്രമങ്ങൾ ഇന്ത്യ വിപുലീകരിക്കുന്നതിൽ എനിക്ക് ഏറെ അഭിമാനം തോന്നുന്നു.
നാളത്തെ ചിപ്പുകൾക്കായി ഇന്ത്യ ഇന്ന് തയ്യാറെടുക്കുകയാണ്!
സെമികണ്ടക്ടർ മിഷൻ 2.0
കൂടുതൽ ആഴത്തിലുള്ള പരിഷ്കാരങ്ങൾ.
വളർന്നുവരുന്ന പദ്ധതികളുടെ പരമ്പര.
ഒരു സമ്പൂർണ്ണ ആവാസവ്യവസ്ഥ തന്നെ കെട്ടിപ്പടുക്കപ്പെടുന്നു, ഇതിന്റെ കാതൽ നമ്മുടെ യുവാക്കളാണ്.
***
SK
( റിലീസ് ഐ.ഡി: 2311942)
സന്ദര്‍ശക കൗണ്ടര്‍ : 7