പ്രധാനമന്ത്രിയുടെ ഓഫീസ്
തനിക്ക് ജന്മദിനാശംസകൾ നേർന്ന ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പോസ്റ്റഡ് ഓണ്‍:
17 SEP 2026 8:03PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ജിയുടെ ഹൃദ്യവും ഊഷ്‌മളവുമായ ജന്മദിനാശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി. "നമ്മുടെ രാജ്യത്തെ ഓരോ പൗരനെയും ശാക്തീകരിക്കുന്നതിനും, വികസനത്തിന്റെ ഫലങ്ങൾ രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനും, വികസിത ഭാരതം കെട്ടിപ്പടുക്കുക എന്ന നമ്മുടെ കൂട്ടായ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുമായി പുതു ഊർജ്ജത്തോടും ദൃഢനിശ്ചയത്തോടും കൂടി നമ്മുടെ പ്രവർത്തനം തുടരും", ശ്രീ മോദി അഭിപ്രായപ്പെട്ടു.
ശ്രീ മോദി 'X' ൽ ഇപ്രകാരം കുറിച്ചു:
"ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ജി, താങ്കളുടെ ഹൃദ്യവും ഊഷ്‌മളവുമായ ആശംസകൾക്ക് നന്ദി."
"നമ്മുടെ രാജ്യത്തെ ഓരോ പൗരനെയും ശാക്തീകരിക്കുന്നതിനും, വികസനത്തിന്റെ ഫലങ്ങൾ രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനും, ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുക എന്ന നമ്മുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുമായി പുതു ഊർജ്ജത്തോടും ദൃഢനിശ്ചയത്തോടും കൂടിയുള്ള നമ്മുടെ പ്രവർത്തനം തുടരും."
-SK-
( റിലീസ് ഐ.ഡി: 2311698)
സന്ദര്‍ശക കൗണ്ടര്‍ : 6