രാജ്യസഭാ സെക്രട്ടറിയേറ്റ്
കേപ് ടൗൺ കോമൺവെൽത്ത് പാർലമെൻ്ററി സമ്മേളനം: രണ്ടാം ദിന ചർച്ചകളിൽ സജീവമായി പങ്കെടുത്ത് ഇന്ത്യൻ പ്രതിനിധി സംഘം
പോസ്റ്റഡ് ഓണ്‍:
16 SEP 2026 6:02PM by PIB Thiruvananthpuram
ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ 2026 സെപ്റ്റംബർ 12 മുതൽ 19 വരെ നടക്കുന്ന 69-ാമത് കോമൺവെൽത്ത് പാർലമെൻ്ററി സമ്മേളനത്തിൻ്റെ രണ്ടാം ദിവസത്തെ ചർച്ചകളിൽ ഇന്ത്യൻ പാർലമെൻ്ററി പ്രതിനിധി സംഘം സജീവമായി പങ്കെടുത്തു.
"വൈവിധ്യമാർന്ന സാമ്പത്തിക വ്യവസ്ഥകളിൽ ഉൾക്കൊള്ളുന്ന നീതിയുക്ത വ്യാപാരത്തിനായി പാർലമെൻ്റുകൾ തമ്മിലുള്ള സംവാദം പ്രോത്സാഹിപ്പിക്കുക, കോമൺവെൽത്തിലും പുറത്തുമുള്ള അസമത്വവും വികസന പിന്നാക്കാവസ്ഥയും പരിഹരിക്കുക" എന്ന വിഷയത്തിൽ നടന്ന പ്രധാന സമ്മേളന സെഷനിൽ രാജ്യസഭാ ഉപാധ്യക്ഷൻ ശ്രീ ഹരിവംശ് പങ്കെടുത്തു. തുടർന്ന്, ദക്ഷിണാഫ്രിക്കൻ നാഷണൽ കൗൺസിൽ ഓഫ് പ്രൊവിൻസസ് ചെയർപേഴ്‌സൺ ശ്രീമതി റെഫിൽവെ എംത്ഷെവേനി-സിപാനെയുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള പാർലമെൻ്ററി ബന്ധം കൂടുതൽ ശക്തിപ്പെടുത്തൽ, പരസ്പര താത്പര്യമുള്ള വിഷയങ്ങളിൽ ആശയവിനിമയം നടത്തൽ എന്നിവ ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ച.
'തലമുറകൾ തമ്മിലുള്ള സമത്വം: പാർലമെൻ്ററി ജനാധിപത്യത്തിൻ്റെ ഭാവി' എന്ന വിഷയത്തിൽ നടന്ന കോമൺവെൽത്ത് വനിതാ പാർലമെൻ്റേറിയൻമാരുടെ സെഷനിൽ ഉത്തരാഖണ്ഡ് സ്പീക്കർ ശ്രീമതി റിതു ഖണ്ഡൂരി ഭൂഷൺ അധ്യക്ഷത വഹിച്ചു. 'വിഭവ പരിമിതിയുള്ള പാർലമെൻ്റുകളിൽ ഉൾക്കൊള്ളൽ നടപടികൾ നടപ്പിലാക്കൽ' എന്ന വിഷയത്തിൽ നടന്ന സംയുക്ത വർക്ക്‌ഷോപ്പിൽ ഡൽഹി നിയമസഭാ സ്പീക്കർ ശ്രീ വിജേന്ദർ ഗുപ്ത അധ്യക്ഷത വഹിച്ചു. 'എല്ലാവർക്കും വേണ്ടിയുള്ള നിയമ നിർമാണം: നടപടിക്രമങ്ങളിലും നയങ്ങളിലും ലിംഗസമത്വം ഉറപ്പാക്കൽ' എന്ന സെഷനിൽ ലോക്‌സഭാ എം.പി ഡോ. ഡി. പുരന്ദേശ്വരി പാനലിസ്റ്റായി പങ്കെടുത്തു.
നീതിയധിഷ്ഠിത വ്യാപാരത്തെക്കുറിച്ചുള്ള ചർച്ചകളിൽ, ഡിജിറ്റൽ പേയ്‌മെൻ്റുകൾ, കർഷകർക്കുള്ള വായ്പാ ലഭ്യത എന്നിവയിലെ ഇന്ത്യയുടെ വിജയം പഞ്ചാബ് നിയമസഭാ സ്പീക്കർ ശ്രീ കുൽതാർ സിംഗ് സന്ധ്വാൻ ചൂണ്ടിക്കാണിച്ചു. നിയമാധിഷ്ഠിത ആഗോള വ്യാപാര സംവിധാനത്തോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത വ്യക്തമാക്കിയ ലോക്‌സഭാ എം.പി ശ്രീ കൃഷ്ണ പ്രസാദ് തെന്നേറ്റി, ഡബ്ല്യു.ടി.ഒയിൽ രണ്ട് തട്ടുകളുള്ള തർക്ക പരിഹാര സംവിധാനം നിർദ്ദേശിക്കുകയും ചെയ്തു.
ഭിന്നശേഷിക്കാർക്ക് പ്രാപ്യമായ പാർലമെൻ്റുകളെക്കുറിച്ചുള്ള ചർച്ചകളിൽ രാജ്യസഭാ എം.പി ശ്രീ സി. സദാനന്ദൻ മാസ്റ്ററും കേരള നിയമസഭാ സ്പീക്കർ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണനും പങ്കെടുത്ത് ആശയങ്ങൾ പങ്കുവെച്ചു. കുടുംബ സൗഹൃദപരമായ പാർലമെൻ്ററി അന്തരീക്ഷം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി മഹാരാഷ്ട്ര നിയമസഭയിൽ ശിശുപരിപാലന സൗകര്യം ഏർപ്പെടുത്തിയത് എം.എൽ.എ ശ്രീമതി നമിത മുണ്ടഡ ചൂണ്ടിക്കാട്ടി.
കോമൺവെൽത്ത് രാജ്യങ്ങൾക്കിടയിൽ ക്രിയാത്മകമായ പാർലമെൻ്ററി ഇടപെടൽ, എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണം, നിയമ നിർമാണ അനുഭവങ്ങളുടെ കൈമാറ്റം എന്നിവയ്ക്കുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുന്നതായിരുന്നു സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തിൻ്റെ പങ്കാളിത്തം.

_20260916180352_764066.jpeg)
***
( റിലീസ് ഐ.ഡി: 2311155)
സന്ദര്‍ശക കൗണ്ടര്‍ : 6