പ്രധാനമന്ത്രിയുടെ ഓഫീസ്
എഞ്ചിനീയേഴ്സ് ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
15 SEP 2026 11:12AM by PIB Thiruvananthpuram
എഞ്ചിനീയേഴ്സ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ എഞ്ചിനീയർമാർക്കും ആശംസകൾ നേർന്നു. മികച്ചൊരു നാളെ കെട്ടിപ്പടുക്കുന്നതിന് സഹായകമാകുന്ന നിർമ്മാണ പ്രവർത്തനങ്ങൾ, നൂതന ആശയങ്ങൾ, പരിഹാരമാർഗ്ഗങ്ങൾ എന്നിവയിലൂടെ എഞ്ചിനീയർമാർ നൽകുന്ന ശ്രദ്ധേയമായ സംഭാവനകളെ അദ്ദേഹം പ്രകീർത്തിച്ചു.
തലമുറകളായി എഞ്ചിനീയർമാർക്ക് പ്രചോദനമേകുന്ന, അസാധാരണ എഞ്ചിനീയറിംഗ് പാടവവും രാഷ്ട്രനിർമ്മാണത്തിനായുള്ള ദീർഘവീക്ഷണവുമുള്ള സർ എം വിശ്വേശ്വരയ്യയ്ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു.
പ്രധാനമന്ത്രി 'എക്സ്' പ്ലാറ്റ്‌ഫോമിൽ കുറിച്ചത് ഇങ്ങനെ:
മികച്ചൊരു നാളേയ്ക്കായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും, നൂതന ആശയങ്ങൾ ആവിഷ്കരിക്കുകയും, പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന എല്ലാ മികച്ച എഞ്ചിനീയർമാർക്കും എഞ്ചിനീയർ ദിന ആശംസകൾ.
എഞ്ചിനീയറിംഗ് രംഗത്തെ അസാധാരണമായ പ്രതിഭ കൊണ്ടും രാഷ്ട്രനിർമ്മാണത്തിനായുള്ള ദീർഘവീക്ഷണത്താലും പ്രചോദനം പകരുന്ന സർ എം. വിശ്വേശ്വരയ്യയ്ക്ക് ശ്രദ്ധാഞ്ജലികൾ.
***
SK
( റിലീസ് ഐ.ഡി: 2310340)
സന്ദര്‍ശക കൗണ്ടര്‍ : 6