പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച്‌ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കസാക്കിസ്ഥാൻ റിപ്പബ്ലിക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 13 SEP 2026 4:31PM by PIB Thiruvananthpuram

ന്യൂഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കസാക്കിസ്ഥാൻ റിപ്പബ്ലിക് പ്രസിഡന്റ് കാസിം-ജോമാർട്ട് ടോക്കയെവുമായി കൂടിക്കാഴ്ച നടത്തി.

കസാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ പൗരാണിക നാഗരിക ബന്ധങ്ങളെ അനുസ്മരിച്ച ശ്രീ മോദി സമീപകാലത്തായി ഇന്ത്യ-കസാക്കിസ്ഥാൻ ബന്ധത്തിലുണ്ടായ സ്ഥായിയായ പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തി. രാഷ്ട്രീയം, വ്യാപാരം, പ്രതിരോധവും സുരക്ഷയും, കണക്റ്റിവിറ്റി, ഊർജ്ജം, നിർണായക ധാതുക്കൾ, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ നിരവധി മേഖലകളിലെ ഉഭയകക്ഷി സഹകരണം ഇരു നേതാക്കളും വിലയിരുത്തി. പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അവർ പങ്കുവെച്ചു.

ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പര പ്രയോജനത്തിനും മേഖലയിലെ സമാധാനം, സ്ഥിരത, വികസനം, പുരോഗതി എന്നിവയ്ക്കുമായി തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള തങ്ങളുടെ പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു.

 

-SK-


( റിലീസ് ഐ.ഡി: 2309813) സന്ദര്‍ശക കൗണ്ടര്‍ : 5