പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉസ്ബെക്കിസ്ഥാനിലെ യുവസുഹൃത്തുക്കളുടെ ആവേശത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 29 AUG 2026 5:46PM by PIB Thiruvananthpuram

ഉസ്‌ബെക്കിസ്ഥാൻ സന്ദർശനത്തിനു മുന്നോടിയായി അവിടത്തെ യുവസുഹൃത്തുക്കൾ കാട്ടിയ ആവേശത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. അവരുടെ ആവേശം വ്യക്തമാക്കുന്ന വീഡിയോ പങ്കുവച്ച്, അവർ ഹിന്ദിയിൽ അതിമനോഹരമായി സംസാരിക്കുന്നത് കാണുന്നത് ഏറെ ഹൃദ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എക്സിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

“ഉസ്‌ബെക്കിസ്ഥാൻ സന്ദർശനത്തിന് തുടക്കം കുറിക്കാനിരിക്കെ, അവിടെനിന്നുള്ള എന്റെ യുവസുഹൃത്തുക്കൾ പ്രകടിപ്പിച്ച ആവേശം ഈ വീഡിയോയിൽ മനോഹരമായി കാണുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്.

അവർ ഇത് ഹിന്ദിയിൽ അവതരിപ്പിച്ചു എന്നതും, അതത്ര മനോഹരമായി നിർവഹിച്ചു എന്നതുമാണ് ഇതിനെ കൂടുതൽ സവിശേഷമാക്കുന്നത്!”

***

-SK-

( റിലീസ് ഐ.ഡി: 2304611) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Bengali , Assamese , Gujarati , Tamil , Telugu