പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാത്മാ അയ്യങ്കാളിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
28 AUG 2026 1:35PM by PIB Thiruvananthpuram
മഹാത്മാ അയ്യങ്കാളിയുടെ ജന്മവാർഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. സാമൂഹിക നീതിയുടെ മഹത്തായ മുന്നണിപ്പോരാളിയായിരുന്ന മഹാത്മാ അയ്യങ്കാളി പിന്നാക്കവിഭാഗങ്ങളുടെ ശാക്തീകരണത്തിനും ക്ഷേമത്തിനുമായി ജീവിതം സമർപ്പിച്ചുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. പിന്നാക്കവിഭാഗങ്ങൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ ഉറപ്പാക്കുന്നതിനും കാർഷിക തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പാവപ്പെട്ടവരെ സേവിക്കുന്നതിനുമായി അയ്യങ്കാളി നടത്തിയ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചതിങ്ങനെ:
“മഹാത്മാ അയ്യങ്കാളിയുടെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു!
സാമൂഹിക നീതിയുടെ മഹത്തായ മുന്നണിപ്പോരാളിയായാണ് അദ്ദേഹത്തെ അനുസ്മരിക്കുന്നത്. പിന്നാക്കവിഭാഗങ്ങൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ ഉറപ്പാക്കാനും കാർഷിക തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താനും പാവപ്പെട്ടവരെ സേവിക്കാനും അദ്ദേഹം നടത്തിയ ശ്രമങ്ങൾ ഇന്നും ഏറെ പ്രചോദനമേകുന്നതാണ്. സാമൂഹിക ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന എല്ലാവർക്കും അദ്ദേഹത്തിന്റെ ജീവിതം ശക്തിപകരുന്നു.”
***
SK
( റിലീസ് ഐ.ഡി: 2304256)
സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada