രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

2026 ലെ ഇന്ത്യ-യുഎസ് നേവി (IN-USN) എക്‌സ്‌പ്ലോസീവ് ഓര്‍ഡനന്‍സ് ഡിസ്‌പോസല്‍ അഭ്യാസത്തിന്റെ എട്ടാമത് പതിപ്പ് കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡില്‍ സമാപിച്ചു

प्रविष्टि तिथि: 17 AUG 2026 3:46PM by PIB Thiruvananthpuram

2026 ലെ ഇന്ത്യ-യുഎസ് നേവി (IN-USN) എക്‌സ്‌പ്ലോസീവ് ഓര്‍ഡനന്‍സ് ഡിസ്‌പോസല്‍ അഭ്യാസത്തിന്റെ എട്ടാമത് പതിപ്പ് (സ്‌ഫോടകവസ്തു നിര്‍വീര്യമാക്കല്‍ അഭ്യാസം -EOD) 2026 ഓഗസ്റ്റ് 14 ന് കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡില്‍ വിജയകരമായി പൂര്‍ത്തിയാക്കി. അഭ്യാസത്തിനിടെ, ഇരു നാവികസേനകളും പ്രൊഫഷണല്‍ അറിവുകള്‍ പങ്കുവെക്കുകയും മികച്ച രീതികള്‍ കൈമാറുകയും സ്‌ഫോടകവസ്തുക്കള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
സ്‌ഫോടക വസ്തുക്കളും മറ്റ് അപകടകരമായ സാഹചര്യങ്ങളും കൈകാര്യം ചെയ്യുന്നതിലെ അറിവും അനുഭവജ്ഞാനവും പങ്കിടാന്‍ ഈ അഭ്യാസം ഇന്ത്യ- യുഎസ് നാവിക സേനാംഗങ്ങള്‍ക്ക് അവസരമൊരുക്കി. ഇംപ്രൊവൈസ്ഡ്  എക്‌സ്‌പ്ലോസീവ് ഉപകരണങ്ങള്‍ (IEDs), മൈന്‍ നിര്‍വീര്യമാക്കല്‍, അണ്‍മാന്‍ഡ് അണ്ടര്‍വാട്ടര്‍ സിസ്റ്റം തുടങ്ങിയ ഭീഷണികളെ എങ്ങനെ തിരിച്ചറിയാമെന്നും സുരക്ഷിതമായി കൈകാര്യം ചെയ്യാമെന്നും വിദഗ്ധര്‍ ചര്‍ച്ച ചെയ്തു.  അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതും വീണ്ടെടുക്കുന്നതും, പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും, സ്ലൈതറിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും അടക്കമുള്ള വ്യത്യസ്ത ഡൈവിംഗ് പ്രവര്‍ത്തനങ്ങളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഡൈവിംഗ് സംഘങ്ങളുടെ പ്രൊഫഷണല്‍ ശേഷിയും വൈദഗ്ധ്യവും മെച്ചപ്പെടുത്തുന്നതിനൊപ്പം പരസ്പര ധാരണയും പരസ്പര പ്രവര്‍ത്തനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനും സംയുക്ത പരിശീലനം സഹായകമായി. പ്രത്യേക സമുദ്ര പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തന സമന്വയവും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള ഇരു നാവികസേനകളുടെയും പ്രതിബദ്ധതയാണ് അഭ്യാസത്തിന്റെ വിജയകരമായ പൂര്‍ത്തീകരണം വ്യക്തമാക്കുന്നത്.

***


(रिलीज़ आईडी: 2300617) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Tamil