പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബിഹാറിലെ ലഖീസരായിൽ തിക്കിലും തിരക്കിലുമുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

प्रविष्टि तिथि: 17 AUG 2026 12:08PM by PIB Thiruvananthpuram

ബിഹാറിലെ ലഖീസരായിൽ തിക്കിലും തിരക്കിലുമുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അതീവ ദുഃഖം രേഖപ്പെടുത്തി.

ഈ ദുഃഖവേളയിൽ തൻ്റെ ചിന്തകൾ ദുഃഖാർത്തരായ കുടുംബങ്ങൾക്കൊപ്പമാണെന്ന് അറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിച്ചു. ദുരിതബാധിതരെ പ്രാദേശിക ഭരണകൂടം സജീവമായി സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 'X'-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു:

"ബിഹാറിലെ ലഖീസരായിൽ തിക്കിലും തിരക്കിലുമുണ്ടായ ജീവഹാനിയിൽ ഏറെ വേദനയുണ്ട്. ഈ ദുഃഖവേളയിൽ എൻ്റെ ചിന്തകൾ ദുഃഖാർത്തരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ പ്രാദേശിക ഭരണകൂടം നൽകിവരുന്നു."

***

SK


(रिलीज़ आईडी: 2300340) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Tamil , Telugu , Kannada