PIB Backgrounder
azadi ka amrit mahotsav

ഉത്പാദനത്തിലെ ഗതിവേഗം: സ്വാശ്രയ ഇന്ത്യയിലേക്കുള്ള മുന്നേറ്റം

प्रविष्टि तिथि: 14 AUG 2026 7:51PM by PIB Thiruvananthpuram

ആമുഖം

ഇന്ത്യ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, രാജ്യത്തിന്റെ ഉത്പാദന മേഖല സ്വാശ്രയത്വത്തിന്റെയും പുരോഗതിയുടെയും ദീപസ്തംഭമായി നിലകൊള്ളുകയാണ്. കഴിഞ്ഞ 12 വർഷത്തിനിടെ, മെയ്ക്ക് ഇൻ ഇന്ത്യ ദർശനത്തിന് കീഴിലുള്ള ധീരമായ പരിഷ്കാരങ്ങൾ വ്യവസായമേഖലയെ പുനർനിർമ്മിച്ചു, ഒരു ആഗോള നിർമ്മാണ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റി. പ്രതിരോധ ഉപകരണങ്ങൾ, തുണിത്തരങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഹെവി മെഷിനറികൾ എന്നിവ ഇപ്പോൾ ലോകോത്തര നിലവാരത്തിൽ രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്നു, അവ ആഭ്യന്തര, അന്തർദേശീയ വിപണികളെ കീഴടക്കുന്നു. ഈ ഗതിവേഗം കൂടുതൽ ത്വരിതപ്പെടുത്തുന്നതിന്, ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി പദ്ധതി, പിഎം ഗതിശക്തി, നാഷണൽ ലോജിസ്റ്റിക്സ് നയം, ഭവ്യ (BHAVYA), ഇലക്ട്രോണിക്സ്, സൂക്ഷ്മ-ചെറുകിട-ഇടത്തരം  (MSME) മേഖലകൾക്കായുള്ള പദ്ധതികൾ തുടങ്ങി ഒട്ടേറെ സംരംഭങ്ങൾ ഗവണ്മെന്റ് അവതരിപ്പിച്ചിട്ടുണ്ട്.

നിലവിൽ, മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (GDP) ഏകദേശം 16–17 ശതമാനം സംഭാവന ചെയ്യുന്ന നിർമ്മാണ മേഖല 27 ദശലക്ഷത്തിലധികം പേർക്ക് തൊഴിൽ നൽകുന്നു. 2022–23 അടിസ്ഥാന വർഷമായി പണപ്പെരുപ്പം ക്രമീകരിച്ച ശേഷം, 2022–23 നും 2025–26 നും മദ്ധ്യേ നിർമ്മാണ മേഖലയുടെ മൊത്ത മൂല്യവർദ്ധനവ് (GVA) പ്രതിവർഷം ശരാശരി 10.88% വളർച്ച കൈവരിച്ചു.. 2026 ജൂലൈയിൽ ചരക്ക് കയറ്റുമതി 44.24 ബില്യൺ യുഎസ് ഡോളറിലെത്തി, മുൻ വർഷം ഇത് 36.98 ബില്യൺ യുഎസ് ഡോളറായിരുന്നു, 2026 ജൂണിൽ നിർമ്മാണ മേഖല 7.8 ശതമാനം വളർന്നു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയാണ് നിർമ്മാണ മേഖലയെന്ന് ഈ സൂചകങ്ങൾ വ്യക്തമാക്കുന്നു.

 



 

പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ പരിവർത്തനം: സ്വാശ്രയത്വത്തിൽ നിന്ന് ആഗോള കയറ്റുമതിയിലേക്ക്

കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ പ്രതിരോധ വ്യവസായം ശ്രദ്ധേയമായ പരിവർത്തനത്തിന് വിധേയമായി. കേന്ദ്രീകൃത നയങ്ങൾ, ലക്ഷ്യവേധിയായ നിക്ഷേപങ്ങൾ, സ്വാശ്രയത്വത്തിനായുള്ള ഇച്ഛാശക്തി എന്നിവ പ്രതിരോധ ഉപകരണങ്ങളുടെ പ്രധാന നിർമ്മാതാവും കയറ്റുമതി രാജ്യവുമാക്കി ഇന്ത്യയെ മാറ്റിയിരിക്കുന്നു.

പ്രധാന വസ്തുതകൾ:

2025–26 സാമ്പത്തിക വർഷത്തിൽ തദ്ദേശീയ പ്രതിരോധ ഉത്പാദനത്തിന്റെ മൂല്യം ₹1.78 ലക്ഷം കോടിയിലെത്തി റെക്കോർഡിട്ടു. 2014–15 ൽ ₹46,429 കോടിയും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ₹1,54,071 കോടിയും ആയിരുന്ന പ്രതിരോധ ഉത്പാദന മൂല്യം 15.6% വളർച്ച കൈവരിച്ചു.

പ്രതിരോധ കയറ്റുമതി 2013–14 ൽ ₹686 കോടിയിൽ നിന്ന് ₹38,424 കോടിയായി ഉയർന്നു.

ഇന്ത്യൻ പ്രതിരോധ ഉത്പന്നങ്ങൾ ഇപ്പോൾ 80 ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു, കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ 5,500% ത്തിലധികം വളർച്ച രേഖപ്പെടുത്തി.

പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും 2025–26 സാമ്പത്തിക വർഷത്തിൽ മൊത്തം ഉത്പാദനത്തിന്റെ 76% ത്തോളം സംഭാവന ചെയ്തു.

വ്യാവസായിക പങ്കാളിത്തം വർദ്ധിക്കുന്നതിനെ പ്രതിഫലിപ്പിക്കുന്ന സ്വകാര്യ മേഖലയുടെ വിഹിതം 24% ആയി ഉയർന്നു.

 10 പോസിറ്റീവ് സ്വദേശിവത്ക്കരണ പട്ടികകൾ മുഖാന്തിരം 2026 മെയ് മാസത്തോടെ, ഇന്ത്യയ്ക്കുള്ളിൽ ഉത്പാദിപ്പിക്കേണ്ട 5,521 പ്രതിരോധ ഉത്പന്നങ്ങൾ ഗവണ്മെന്റ് തിരിച്ചറിഞ്ഞു, ഇത് ഇറക്കുമതി  കുറയ്ക്കുന്നതിനും പ്രതിരോധ ഉൽപാദനത്തിൽ സ്വാശ്രയത്വം വർദ്ധിപ്പിക്കുന്നതിനും സഹായിച്ചു.

ഇന്ത്യയിൽ നിർമ്മിക്കുന്ന പ്രതിരോധ ഉപകരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് ശ്രീജൻ പ്രതിരോധ ഉപകരണ ശാക്തീകരണ പ്ലാറ്റ്‌ഫോം (DEEP). 2026 മെയ് മാസത്തോടെ, 41,000-ത്തിലധികം വെണ്ടർമാരെയും 2.7 ലക്ഷം ഉൽപ്പന്നങ്ങളെയും ലിസ്റ്റ് ചെയ്തു, ഇത് ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ വിതരണ ശൃംഖലയെ ശക്തിപ്പെടുത്താൻ സഹായിച്ചു.


ഇന്ത്യയുടെ ഇലക്ട്രോണിക്സ് വ്യവസായത്തിൽ ദ്രുതഗതിയിലുള്ള വളർച്ചയും പുരോഗതിയും

ഒരു സുപ്രധാന ഇലക്ട്രോണിക്സ് ഉത്പാദന കേന്ദ്രമായി ഇന്ത്യ അതിവേഗം പരിണമിച്ചു,  ഉത്പാദനത്തിലും കയറ്റുമതിയിലും അസാധാരണമായ വളർച്ച കൈവരിച്ചു. നാഷണൽ പോളിസി ഓൺ ഇലക്ട്രോണിക്സ്, SPECS, EMC 2.0, PLI തുടങ്ങിയ തുടർച്ചയായ നയങ്ങൾ ഇലക്ട്രോണിക്സ് നിർമ്മാണമേഖലയെ പുനർനിർമ്മിച്ചു. ഇലക്ട്രോണിക്സ് കമ്പോണന്റ്സ് മാനുഫാക്ചറിംഗ് സ്കീം (ECMS) പോലുള്ള പദ്ധതികൾ ഇന്ത്യയുടെ ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ് (ESDM) ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തി, വളർച്ചയും മത്സരക്ഷമതയും വർദ്ധിച്ചു. ഇലക്ട്രോണിക്സ് ഉത്പാദനം 2024–25 സാമ്പത്തിക വർഷത്തിലെ ₹11.32 ലക്ഷം കോടിയിൽ നിന്ന് 2025–26 സാമ്പത്തിക വർഷത്തിൽ ₹13.11 ലക്ഷം കോടിയായി ഉയർന്നു, 15.8% ആണ് പ്രതിവർഷ വർദ്ധന.

സൂചകം

2014–15

2025–26

വളർച്ച
ഇലക്ട്രോണിക്സ്  ഉത്പാദന ~1.9 ലക്ഷം കോടി രൂപ ~13.11 ലക്ഷം കോടി രൂപ 7 മടങ്ങ്

ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ കയറ്റുമതി

~38,000 കോടി രൂപ ~4.24 ലക്ഷം കോടി രൂപ 11 മടങ്ങ്

മൊബൈൽ ഫോൺ ഉത്പാദനം

~18,000 കോടി രൂപ ~6.27 ലക്ഷം കോടി രൂപ 33 മടങ്ങ്

മൊബൈൽ ഫോൺ കയറ്റുമതി

~1,500 കോടി രൂപ ~2.59 ലക്ഷം കോടി രൂപ 165 മടങ്ങ്


സെമികോൺ നിർമ്മാണം

ഇലക്ട്രോണിക്സ് മേഖലയിലുടനീളമുള്ള സുസ്ഥിര പരിഷ്കാരങ്ങളും ഗവണ്മെന്റ് പിന്തുണയും മുഖേന ഇന്ത്യ സെമികണ്ടക്ടർ വ്യവസായത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നു. 2021 ഡിസംബറിൽ ₹76,000 കോടി വകയിരുത്തി സെമികോൺ പ്രോഗ്രാം (സെമിക്കോൺ 1.0) ഇന്ത്യ അംഗീകരിച്ചു. ഇന്ത്യയ്ക്കുള്ളിൽ സെമികണ്ടക്ടർ, ഡിസ്പ്ലേ നിർമ്മാണം വിപുലീകരിക്കുന്നതിനും ശക്തമായ ഒരു ആഭ്യന്തര വ്യവസായം സൃഷ്ടിക്കുന്നതിനുമാണ് ഇത് ആരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ, 2026 ജൂലൈയിൽ സെമിക്കോൺ 2.0 അംഗീകരിച്ചു,  ₹1,27,500 കോടിയാണ് മൊത്തം ബജറ്റ് വിഹിതം.

സെമികോൺ ഇന്ത്യ പ്രോഗ്രാം 1.0 പ്രകാരമുള്ള പുരോഗതി

2026 ജൂലൈ വരെ,ആകെ ₹1.64 ലക്ഷം കോടിയിൽ കൂടുതൽ നിക്ഷേപം വരുന്ന പന്ത്രണ്ട് നിർമ്മാണ യൂണിറ്റുകൾക്ക് അംഗീകാരം ലഭിച്ചു. ഇതിൽ ഒരു സിലിക്കൺ ഫാബ്, ഒരു സിലിക്കൺ കാർബൈഡ് ഫാബ്, ഒരു ഇന്റഗ്രേറ്റഡ് ഗാലിയം നൈട്രൈഡ് മൈക്രോ എൽഇഡി ഡിസ്പ്ലേ ഫാബ്, ഒമ്പത് പാക്കേജിംഗ് യൂണിറ്റുകൾ എന്നിവ ഉൾപ്പെടുന്നു. ഉപഭോക്തൃ ഉപകരണങ്ങൾ, വ്യാവസായിക ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽസ്, പവർ ഇലക്ട്രോണിക്സ്, ടെലികമ്മ്യൂണിക്കേഷൻസ്, എയ്‌റോസ്‌പേസ് എന്നിവയിലുടനീളമുള്ള ചിപ്പ് ആവശ്യകത ഇവ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

അംഗീകരിച്ച പന്ത്രണ്ട് നിർദ്ദേശങ്ങളിൽ, മൈക്രോൺ, കെയ്‌ൻസ്, സിജി സെമി എന്നീ മൂന്ന് കമ്പനികൾ ഇതിനോടകം വാണിജ്യ ഉത്പാദനം ആരംഭിച്ചു. ഇന്ത്യയുടെ സെമികണ്ടക്ടർ നിർമ്മാണ അടിത്തറയെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു കമ്പനി കൂടി 2026 ൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


ഇന്ത്യയുടെ മൊബൈൽ നിർമ്മാണ മേഖല അതിവേഗ വളർച്ച രേഖപ്പെടുത്തി, ആഭ്യന്തര ഉത്പാദനം, കയറ്റുമതി, മൂല്യവർദ്ധനവ് എന്നിവ ശക്തിപ്പെടുത്തുന്നു.

ഇന്ത്യയിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ 99.2% ഇപ്പോൾ ആഭ്യന്തരമായി നിർമ്മിക്കപ്പെടുന്നു.

ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമ്മാതാവാണ് ഇന്ത്യ.

2014 ന് മുമ്പ് കയറ്റുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇപ്പോൾ ഇറക്കുമതിയെക്കാൾ കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറി.

വൻതോതിലുള്ള ഇലക്ട്രോണിക് ഉത്പാദനം ലക്ഷ്യമിട്ടുള്ള PLI പദ്ധതി (LSEM) മൊബൈൽ നിർമ്മാണ ആവാസവ്യവസ്ഥയിലുടനീളം ഏകദേശം ₹96,000 കോടി നിക്ഷേപം ആകർഷിച്ചു.

2023–24 സാമ്പത്തിക വർഷത്തിൽ ഉത്പാദനത്തിലും കയറ്റുമതിയിലും ശക്തമായ വളർച്ചയ്‌ക്കൊപ്പം ആഭ്യന്തര മൂല്യവർദ്ധനവ് 23% ൽ എത്തി.

2025–26 സാമ്പത്തിക വർഷത്തിൽ പെട്രോളിയം, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയെ മറികടന്ന്, ഇന്ത്യയിലെ ഏറ്റവും മികച്ച വ്യക്തിഗത കയറ്റുമതി ഉത്പന്നമായി സ്മാർട്ട്‌ഫോണുകൾ മാറി.


മൊബൈൽ ഫോൺ നിർമ്മാണ പദ്ധതി:

2026 ജൂലൈ 15 ന് ₹62,500 കോടി ബജറ്റിൽ ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. ഇന്ത്യയിൽ ഉൽപ്പാദനം വർദ്ധിപ്പിക്കുക, പ്രാദേശികമായി നിർമ്മിച്ച ഘടകങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുക, ആഗോളതലത്തിൽ ഇന്ത്യൻ കമ്പനികളെ കൂടുതൽ മത്സരക്ഷമതയുള്ളതാക്കുക എന്നിവയാണ് ലക്ഷ്യം. അഞ്ച് വർഷത്തെ പദ്ധതി 2026–27 സാമ്പത്തിക വർഷം മുതൽ 2030–31 സാമ്പത്തിക വർഷം വരെ പ്രവർത്തനക്ഷമമായിരിക്കും. കൂടാതെ 2.25% മുതൽ 5% വരെ പ്രോത്സാഹനങ്ങൾ നൽകുകയും പ്രാദേശിക ഉറവിടങ്ങൾ, ഇന്ത്യൻ ബ്രാൻഡുകൾ, ഉത്പന്ന രൂപകൽപ്പന, ഗവേഷണ വികസനം (R&D) എന്നിവയ്ക്കുള്ള അധിക പിന്തുണ നൽകുകയും ചെയ്യും.


മരുന്ന് നിർമ്മാണത്തിൽ ഇന്ത്യയ്ക്ക് മുൻ‌തൂക്കം: ഉത്പാദനവും കയറ്റുമതിയും വർദ്ധിക്കുന്നു

ആഗോള ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ അളവിൽ മൂന്നാം സ്ഥാനത്തും മൂല്യത്തിൽ 11-ാം സ്ഥാനത്തുമാണ് ഇന്ത്യ. ലോകത്തിലെ ജനറിക് മരുന്നുകളുടെ 20% ഉം വാക്സിനുകളുടെ വലിയൊരു പങ്കും വിതരണം ചെയ്യുന്നതിലൂടെ ലോകമെമ്പാടും കുറഞ്ഞ ചെലവിൽ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിൽ  നിർണായക പങ്ക് വഹിക്കുന്നു. ഉത്പാദനം, കയറ്റുമതി, ആഭ്യന്തര നൂതനാശയങ്ങൾ എന്നിവയിലെ സുസ്ഥിര വളർച്ച വിശ്വസനീയമായ ഒരു ആഗോള വിതരണക്കാരൻ എന്ന നിലയിൽ രാജ്യത്തിൻറെ സ്ഥാനം ഊട്ടിയുറപ്പിച്ചു.

പ്രധാന വസ്തുതകൾ:

2024-25 ൽ ഈ മേഖലയുടെ വാർഷിക വിറ്റുവരവ് 4.72 ലക്ഷം കോടി രൂപയിലെത്തി.

ഈ മേഖലയ്ക്ക് കീഴിലുള്ള മൂന്ന് PLI പദ്ധതികൾക്ക് ആകെ ₹25,360 കോടി ബജറ്റ് വിഹിതമുണ്ട്, കൂടാതെ ₹51,997 കോടിയിലധികം നിക്ഷേപം ആകർഷിക്കുകയും ചെയ്തു.

ഈ പദ്ധതികളിലൂടെ ഇതുവരെ ആകെ ₹3.88 ലക്ഷം കോടിയുടെ വിൽപ്പന ഉണ്ടായിട്ടുണ്ട്, അതിൽ ₹2.43 ലക്ഷം കോടിയിലധികം മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ നിന്നാണ്.

218 അവശ്യ ഔഷധ ചേരുവകളും ഔഷധ സംബന്ധിയായ വസ്തുക്കളും, സിടി സ്കാനറുകൾ, എംആർഐ മെഷീനുകൾ, അൾട്രാസൗണ്ട് ഉപകരണങ്ങൾ, നിർണായക ഇംപ്ലാന്റുകൾ എന്നിവയുൾപ്പെടെ 57 തരം മെഡിക്കൽ ഉപകരണങ്ങളും നിർമ്മിക്കുന്നതിനുള്ള ഉത്പാദന സൗകര്യങ്ങൾ ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
 
മെഡിക്കൽ ഉപകരണ കയറ്റുമതി 2019–20 ൽ ₹26,915 കോടിയിൽ നിന്ന് 2024–25 ൽ ₹42,360 കോടിയായി ഉയർന്നു. ഇതേ കാലയളവിൽ ആഭ്യന്തര ഉത്പാദനം ₹28,000 കോടിയിൽ നിന്ന് ₹41,500 കോടിയായി വർദ്ധിച്ചു.

ബൾക്ക് ഡ്രഗ് പാർക്കുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി:

ബൾക്ക് മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്നതിനായി ഉയർന്ന നിലവാരമുള്ള പൊതു അടിസ്ഥാന സൗകര്യങ്ങളുള്ള മൂന്ന് ആധുനിക പാർക്കുകൾ സ്ഥാപിക്കുന്നതിനായി 2020 ൽ ബൾക്ക് ഡ്രഗ് പാർക്കുകൾ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. മരുന്നുകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കുകയും ഔഷധ ഉത്പാദനത്തിൽ ഇന്ത്യയെ  സ്വയംപര്യാപ്തമാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. ഈ പദ്ധതി പ്രകാരം, 2022–23 സാമ്പത്തിക വർഷത്തിൽ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ മൂന്ന് പാർക്കുകൾക്ക് അംഗീകാരം ലഭിച്ചു.

ബയോഫാർമ ശക്തി പദ്ധതി (വിജ്ഞാനം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നിവയിലൂടെ ആരോഗ്യ സംരക്ഷണ പുരോഗതിക്കുള്ള തന്ത്രം) :

അടുത്ത അഞ്ച് വർഷത്തേക്ക് ഇന്ത്യയുടെ ബയോഫാർമസ്യൂട്ടിക്കൽ വ്യവസായത്തെ പിന്തുണയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി ₹10,000 കോടിയുടെ ബജറ്റിൽ 2026–27 ലെ കേന്ദ്ര ബജറ്റിൽ ബയോഫാർമ ശക്തി പദ്ധതി അവതരിപ്പിച്ചു.


തുണിത്തര, വസ്ത്ര നിർമ്മാണ മേഖലയിൽ കുതിപ്പ്: ആഗോള മത്സരക്ഷമത വർദ്ധിക്കുന്നു

ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട നിർമ്മാണ മേഖലകളിൽ ഒന്നാണ് തുണിത്തരങ്ങളും വസ്ത്ര വ്യവസായവും. കൃഷി കഴിഞ്ഞാൽ രണ്ടാമത്തെ വലിയ തൊഴിൽദാതാവാണ് ഈ മേഖല, 45 ദശലക്ഷത്തിലധികം ആളുകൾക്ക് ഉപജീവനമാർഗ്ഗം ഉറപ്പാക്കുകയും MSME കേന്ദ്രീകൃത വ്യാവസായിക വികസനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ടെക്സ്റ്റൈൽ മേഖലയിൽ ഇന്ത്യയ്ക്ക് നിരവധി പ്രകൃതിദത്തവും വ്യാവസായികവുമായ നേട്ടങ്ങളുണ്ട്. അസംസ്കൃത വസ്തുക്കളുടെ ശക്തമായ അടിത്തറ, സമ്പൂർണ്ണ ടെക്സ്റ്റൈൽ മൂല്യ ശൃംഖലയ്ക്കുള്ള ഉത്പാദന ശേഷി, വിപുലമായ ആഭ്യന്തര വിപണി എന്നിവയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പരുത്തി ഉത്പാദക രാജ്യങ്ങളിലൊന്നും പരുത്തി നൂലിന്റെ ഏറ്റവും വലിയ കയറ്റുമതിരാജ്യവുമാണ് ഇന്ത്യ.

തുണിത്തരങ്ങളും വസ്ത്രങ്ങളും ദേശീയ ജിഡിപിയിലേക്ക് ~2%, ഉൽ‌പാദന GVA യിലേക്ക് 11%, വ്യാപാര കയറ്റുമതിയുടെ 9% എന്നിവ സംഭാവന ചെയ്യുന്നു.

2025 സാമ്പത്തിക വർഷത്തിൽ, ഇന്ത്യ 37.7 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള തുണിത്തരങ്ങൾ കയറ്റുമതി ചെയ്തു. ആഗോള തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതിയുടെ 4.1% വരുമിത്, ആഗോളതലത്തിൽ ആറാമത്തെ വലിയ തുണിത്തര കയറ്റുമതിരാജ്യമായി ഇന്ത്യ മാറി.

പി‌എൽ‌ഐ സ്കീം ഫോർ ടെക്സ്റ്റൈൽസ്, പി‌എം മിത്ര പാർക്കുകൾ, നാഷണൽ ടെക്നിക്കൽ ടെക്സ്റ്റൈൽസ് മിഷൻ, ടെക്സ്റ്റൈൽസ് എക്സ്പോർട്ട് പ്രൊമോഷൻ മിഷൻ, നാഷണൽ ഫൈബർ മിഷൻ, അടുത്തിടെ പ്രഖ്യാപിച്ച മിഷൻ ഫോർ കോട്ടൺ പ്രൊഡക്ടിവിറ്റി തുടങ്ങിയ ഗവണ്മെന്റ് സംരംഭങ്ങൾ ഉത്പാദന ശേഷി  കൂടുതൽ മെച്ചപ്പെടുത്താനും മേഖലയുടെ മത്സരശേഷി വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്.


സമുദ്ര മേഖലയിലെ ഇന്ത്യയുടെ മുന്നേറ്റം: കപ്പലുകളുടെയും കണ്ടെയ്‌നറുകളുടെയും നിർമ്മാണം

ആഭ്യന്തര ഉത്പാദനം ശക്തിപ്പെടുത്തുന്നതിനും ആഗോളതലത്തിൽ ഇന്ത്യയുടെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനുമായി സമുദ്ര മേഖലയിൽ ഒട്ടേറെ സംരംഭങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ആഭ്യന്തര കപ്പൽ നിർമ്മാണ ശേഷി, സമുദ്ര മേഖലയിലെ ധനസഹായം, വൈദഗ്ദ്ധ്യം എന്നിവ ശക്തിപ്പെടുത്തുന്നതിനായി 2025 സെപ്റ്റംബറിൽ ₹69,725 കോടിയുടെ ഒരു സമഗ്ര പാക്കേജ് പ്രഖ്യാപിച്ചു. ഇനിപ്പറയുന്ന മൂന്ന് ഘടകങ്ങൾ ഇതിനുണ്ട്:


കപ്പൽ നിർമ്മാണ വികസന പദ്ധതി (SbDS)

19,989 കോടി രൂപയാണ് ഈ പദ്ധതിയുടെ അടങ്കൽ, ഇന്ത്യയുടെ വാർഷിക കപ്പൽ നിർമ്മാണ ശേഷി 4.5 ദശലക്ഷം ഗ്രോസ് ടണ്ണേജായി (GT) ഉയർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പുതിയ ഗ്രീൻഫീൽഡ് കപ്പൽ നിർമ്മാണ ക്ലസ്റ്ററുകൾക്ക് പൂർണ്ണ സാമ്പത്തിക സഹായം ലഭിക്കും, കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ സംയുക്തമായി 50:50 അടിസ്ഥാനത്തിൽ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ മുഖേന ധനസഹായം നൽകും.

നിലവിലുള്ള കപ്പൽശാലകൾക്ക് ബ്രൗൺഫീൽഡ് വികസനത്തിനും ഡ്രൈ ഡോക്കുകൾ, കപ്പൽ ലിഫ്റ്റുകൾ, ഫാബ്രിക്കേഷൻ സൗകര്യങ്ങൾ, ഓട്ടോമേഷൻ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ നിർണായക അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിനും 25% മൂലധന സഹായം ലഭിക്കും.

ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽ ഗ്രീൻഫീൽഡ് കപ്പൽ നിർമ്മാണ ക്ലസ്റ്ററുകൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മൂന്ന് ബ്രൗൺഫീൽഡ് വിപുലീകരണ പദ്ധതികൾക്കും തത്വത്തിൽ അംഗീകാരം ലഭിച്ചു.

മാരിടൈം ഡെവലപ്‌മെന്റ് ഫണ്ട്

ഇന്ത്യയുടെ സമുദ്രമേഖലയ്ക്ക് ദീർഘകാല സാമ്പത്തിക സഹായം നൽകുന്നതിനായി മാരിടൈം ഡെവലപ്‌മെന്റ് ഫണ്ടിന് ആകെ ₹25,000 കോടി വിഹിതമുണ്ട്. ഇതിൽ 49 ശതമാനം ഗവണ്മെന്റ് ഓഹരി പങ്കാളിത്തമുള്ള 20,000 കോടി രൂപയുടെ സമുദ്ര നിക്ഷേപ ഫണ്ട് ഉൾപ്പെടുന്നു. കൂടാതെ, കപ്പൽശാലകൾക്കുള്ള വായ്പാ ചെലവ് കുറയ്ക്കുന്നതിന് 5,000 കോടി രൂപയുടെ പലിശ പ്രോത്സാഹന ഫണ്ടും ഇതിനുണ്ട്.

കപ്പൽ നിർമ്മാണ സാമ്പത്തിക സഹായ പദ്ധതി (SBFAS)

2025 ഡിസംബർ 26-ന് പുറത്തിറക്കിയ പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ചെലവ് പരിമിതികൾ പരിഹരിക്കുന്നതിനും ധനസഹായം, ഉൽപ്പാദന ശേഷി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുമായി SBFAS നു കീഴിൽ ₹24,736 കോടി നീക്കിവച്ചിട്ടുണ്ട്.

കണ്ടെയ്നർ നിർമ്മാണ സഹായ പദ്ധതി (CMAS)

ആഭ്യന്തര കണ്ടെയ്നർ നിർമ്മാണ ശേഷി വികസിപ്പിക്കുന്നതിനും ആഗോള കണ്ടെയ്നർ വിതരണ ശൃംഖലകളിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമായി 2026-27 ലെ കേന്ദ്ര ബജറ്റിൽ CMAS പ്രഖ്യാപിച്ചു.

അഞ്ച് വർഷത്തിനുള്ളിൽ CMAS പദ്ധതിയ്ക്കായി  ₹10,000 കോടി വകയിരുത്തിയിട്ടുണ്ട്.

7.5 ലക്ഷം TEU വരെ വാർഷിക ആഭ്യന്തര ശേഷി CMAS ലക്ഷ്യമിടുന്നു. ഇത് നിലവിലുള്ള ശേഷിയുടെ ഏകദേശം 10 ഇരട്ടിയാണ്.

2026 ജൂലൈയിൽ, ഇന്ത്യ എ.പി. മോളർ–മേഴ്‌സ്‌ക്കിനായി അന്താരാഷ്ട്ര വ്യാപാരത്തിനായുള്ള ആദ്യത്തെ ഷിപ്പിംഗ് കണ്ടെയ്‌നർ (EXIM) നിർമ്മിച്ചു. കണ്ടെയ്‌നർ നിർമ്മാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിലെ സുപ്രധാന ചുവട് വയ്‌പ്പെന്ന നിലയിൽ ഉത്തർപ്രദേശിലെ ദാദ്രിയിലുള്ള മേഴ്‌സ്‌ക്–കോൺകോർ ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോയിൽ ഔദ്യോഗികമായി അനാച്ഛാദനം ചെയ്തു.


വാഹന നിർമ്മാണം: ഉത്പാദന ശേഷി

ഇന്ത്യയിൽ ശക്തമായ ഒരു വാഹന നിർമ്മാണ വ്യവസായം നിലവിലുണ്ട്, വിപുലമായ ഉത്പാദന ശേഷിയും  വാഹന-ഘടക ആവാസവ്യവസ്ഥയും ഇതിനെ പിന്തുണയ്ക്കുന്നു. ഇരുചക്ര വാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കും ലോകത്തിലെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ, കൂടാതെ യാത്രാ വാഹനങ്ങൾക്കും വാണിജ്യ വാഹനങ്ങൾക്കും മൂന്നാമത്തെ വലിയ വിപണിയാണിത്. വൈദ്യുത വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ഉപയോഗവും വൈദ്യുത ഗതാഗതം പ്രോത്സാഹിപ്പിക്കുന്ന വിവിധ ഗവണ്മെന്റ് പദ്ധതികളും കാരണം വൈദ്യുത വാഹനങ്ങൾക്ക്  (EV) കൂടുതൽ സ്വീകാര്യത ലഭിക്കുന്നു.

ഇന്ത്യയിലുടനീളം 30 ദശലക്ഷത്തിലധികം ആളുകൾക്ക് ഈ മേഖല പ്രത്യക്ഷമായും പരോക്ഷമായും  തൊഴിൽ നൽകുന്നു.

വാഹന ഉത്പാദനം FY21-ൽ 22.65 ദശലക്ഷം യൂണിറ്റുകളിൽ നിന്ന് FY25-ൽ 31.03 ദശലക്ഷം യൂണിറ്റുകളായി വർദ്ധിച്ചു. FY15-നും FY25-നും ഇടയിൽ മൊത്തത്തിലുള്ള ഉത്പാദനം ഏകദേശം 33% വർദ്ധിച്ചു.

വാഹന, ഘടക ഭാഗ നിർമ്മാണ വ്യവസായത്തിനായുള്ള PLI പദ്ധതി:

2021 സെപ്റ്റംബറിൽ ₹25,938 കോടി വകയിരുത്തി ഈ പദ്ധതി അംഗീകരിച്ചു. ഉയർന്ന മൂല്യമുള്ള അഡ്വാൻസ്ഡ് ഓട്ടോമോട്ടീവ് ടെക്നോളജി വാഹനങ്ങളെയും ഉത്പന്നങ്ങളെയും ഇത് പ്രോത്സാഹിപ്പിക്കുന്നു. 2026 മാർച്ചോടെ ഇത് ₹44,326 കോടി നിക്ഷേപം ആകർഷിച്ചു. പ്രസ്തുത കാലയളവിൽ 67,820 തൊഴിലവസരങ്ങളും സൃഷ്ടിച്ചു.

പിഎം ഇ-ഡ്രൈവ് പദ്ധതി:

2024 സെപ്റ്റംബറിൽ ആരംഭിച്ച ഈ പദ്ധതിക്ക് ഇന്ത്യയിൽ വൈദ്യുത വാഹന ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി ₹10,900 കോടിവകയിരുത്തിയിട്ടുണ്ട്. വൈദ്യുത ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ട്രക്കുകൾ, ബസുകൾ, ആംബുലൻസുകൾ എന്നിവയുൾപ്പെടെ ഏകദേശം 28.30 ലക്ഷം വൈദ്യുത വാഹനങ്ങൾക്ക് പ്രോത്സാഹനങ്ങൾ നൽകുന്നു. 14,028 വൈദ്യുത ബസുകൾക്കായി സർക്കാർ ₹4,391 കോടി അനുവദിച്ചിട്ടുണ്ട്, അതിൽ 14,000 ഇ-ബസുകൾ ഇതിനോടകം നിരത്തിലിറങ്ങി. രാജ്യത്തുടനീളം പൊതു ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് മറ്റൊരു ₹2,000 കോടി അനുവദിച്ചിട്ടുണ്ട്.


ഇന്ത്യയുടെ സോളാർ പിവി നിർമ്മാണം: ദ്രുതഗതിയിലുള്ള വളർച്ചയും വികാസവും

ഇന്ത്യയുടെ സോളാർ പിവി നിർമ്മാണ മേഖല ദ്രുതഗതിയിൽ വികാസം പ്രാപിച്ചു, സോളാർ സെല്ലുകളുടെയും മൊഡ്യൂളുകളുടെയും ആഭ്യന്തര ഉത്പാദനം ശക്തിപ്പെട്ടു. ഏകദേശം ₹32,400 കോടിയാണ് ആഭ്യന്തര പിവി വിപണി മൂല്യം, 2030 ആകുമ്പോഴേക്കും ഇത് ശക്തമായി വളർച്ച രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ആഭ്യന്തര പിവി വിപണി FY23 നും FY30 നും മദ്ധ്യേ 17–20% CAGR-ൽ വളരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയുടെ അംഗീകൃത സോളാർ മൊഡ്യൂൾ നിർമ്മാണ ശേഷി 2014-ൽ ഏകദേശം 2.3 GW ആയിരുന്നത് 2025 ആഗസ്റ്റ് ആയപ്പോഴേക്കും 100 GW ആയി ഗണ്യമായി വർദ്ധിച്ചു, ഇത് ആഭ്യന്തര സോളാർ നിർമ്മാണത്തിൽ ശക്തമായ വളർച്ച വ്യക്തമാക്കുന്നു.

2025 മാർച്ചിൽ സോളാർ സെൽ നിർമ്മാണ ശേഷി 25 GW-ൽ എത്തി. 2014-ൽ 1.2 GW-ൽ താഴെയായിരുന്ന ഈ ശേഷി വർദ്ധിച്ചു.

ഉയർന്ന കാര്യക്ഷമതയുള്ള സോളാർ പിവി മൊഡ്യൂൾ നിർമ്മാണത്തിനായി ഗവണ്മെന്റ് PLI പദ്ധതി അവതരിപ്പിച്ചു.

ഈ പദ്ധതിക്ക് രണ്ട് ഘട്ടങ്ങളിലായി ₹24,000 കോടിയുടെ ഫണ്ടും 48 GW സംയോജിത PV ശേഷിയും അനുവദിച്ചിട്ടുണ്ട്.

FY25-ൽ PV കയറ്റുമതി FY18-നെ അപേക്ഷിച്ച് എട്ട് മടങ്ങ് വർധിച്ചു. PLI സ്കീമിന് കീഴിലുള്ള ഉയർന്ന സെൽ-ടു-മൊഡ്യൂൾ ശേഷി ഈ വളർച്ചയെ പിന്തുണച്ചു.


മുന്നോട്ടുള്ള പ്രയാണം

ഇന്ത്യയുടെ നിർമ്മാണ മേഖല ക്രമാനുഗതമായി വളരുകയും കൂടുതൽ ശേഷി കൈവരിക്കുകയും വർദ്ധിച്ച ആത്മവിശ്വാസം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു സുസ്ഥിരമായ നയ പിന്തുണയും വർദ്ധിച്ചുവരുന്ന സ്വകാര്യ പങ്കാളിത്തവും ഈ അടിത്തറയെ വർഷം തോറും ശക്തിപ്പെടുത്തുന്നു. പുതിയ ഫാക്ടറികളും ഉത്പാദന സൗകര്യങ്ങളും പൂർണ്ണ തോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ, ആഗോള നിർമ്മാണ വിപണിയിൽ ഇന്ത്യ വലിയ പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരും വർഷങ്ങളിൽ, ഇന്ത്യയെ കൂടുതൽ സ്വാശ്രയമാക്കുകയും മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനൊപ്പം ഈ മേഖല കൂടുതൽ തൊഴിലവസരങ്ങളും സാമ്പത്തിക മൂല്യവും സൃഷ്ടിക്കും.

 
സൂചനകൾ:

 

Ministry of Commerce & Industry:

https://www.pib.gov.in/PressReleasePage.aspx?PRID=2230621&reg=3&lang=1

Ministry of Statistics & Programme Implementation:

https://www.pib.gov.in/PressReleasePage.aspx?PRID=2298236&reg=48&lang=2

Ministry of Electronics & IT:

https://www.pib.gov.in/PressReleasePage.aspx?PRID=2291171&reg=48&lang=2

Union Cabinet:

https://www.pib.gov.in/PressReleasePage.aspx?PRID=2284789&reg=48&lang=1

Ministry of Chemicals and Fertilizers:Department of Pharmaceuticals:

https://www.pib.gov.in/PressReleasePage.aspx?PRID=2244474&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2286949&reg=48&lang=1

Ministry of Ports, Shipping and Waterways:

https://www.pib.gov.in/PressReleasePage.aspx?PRID=2294248&reg=48&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2288924&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2209139&reg=3&lang=2

Ministry of Textiles:

https://www.pib.gov.in/PressReleasePage.aspx?PRID=2286960&reg=48&lang=2

Ministry of Statistics & Programme Implementation:

https://www.pib.gov.in/PressReleasePage.aspx?PRID=2290419&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2298236&reg=48&lang=2

Ministry of Heavy Industries:

https://www.pib.gov.in/PressReleasePage.aspx?PRID=2298052&reg=48&lang=2

NITI Aayog:

https://www.pib.gov.in/PressReleasePage.aspx?PRID=2298965&reg=48&lang=1

Press Information Bureau:

https://www.pib.gov.in/PressReleasePage.aspx?PRID=2278107&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2234442&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2273854&reg=48&lang=2

 

Click to see pdf

 

***

 


(रिलीज़ आईडी: 2299968) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Gujarati