സാംസ്‌കാരിക മന്ത്രാലയം
2024-25 വർഷങ്ങളിലെ സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പിന്റെയും (അക്കാദമി രത്ന) സംഗീത നാടക അക്കാദമി അവാർഡുകളുടെയും (അക്കാദമി പുരസ്‌കാരം) വിതരണം
प्रविष्टि तिथि:
11 AUG 2026 4:15PM by PIB Thiruvananthpuram
2024, 2025 വർഷങ്ങളിലെ സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പുകളും പുരസ്‌കാരങ്ങളും 115 കലാകാരന്മാർക്ക് രാഷ്ട്രപതി സമ്മാനിക്കും. 2026 ഓഗസ്റ്റ് 13 വ്യാഴാഴ്ച രാവിലെ 11.30-ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് പ്രത്യേക പുരസ്‌കാരം ദാന ചടങ്ങ് നടക്കുക.
കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ശ്രീ. ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ആസൂത്രണം, സ്ഥിതിവിവരക്കണക്ക്, പദ്ധതി നിർവ്വഹണം (സ്വതന്ത്ര ചുമതല) സഹമന്ത്രിയും സാംസ്കാരിക വകുപ്പ് സഹമന്ത്രിയുമായ ശ്രീ. റാവു ഇന്ദർജിത് സിംഗ്, സാംസ്കാരിക മന്ത്രാലയം സെക്രട്ടറി ശ്രീ. വിവേക് അഗർവാൾ, സംഗീത നാടക അക്കാദമി ചെയർപേഴ്സൺ ഡോ. സന്ധ്യ പുരേച്ച എന്നിവർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കും.
രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമാണ് ഫെല്ലോഷിപ്പ് ജേതാക്കളെയും അവാർഡ് ജേതാക്കളെയും തെരഞ്ഞെടുത്തത്. സംഗീതം, നൃത്തം, നാടകം, നാടോടി/ഗോത്രകലകൾ, പാവക്കൂത്ത്, അനുബന്ധ നാടക കലകൾ തുടങ്ങിയ വിവിധ കലാരൂപങ്ങളിൽ മികച്ച സംഭാവനകൾ നൽകിയ പ്രഗത്ഭരായ കലാകാരന്മാരാണ് ഇവർ.
1952 മുതൽ സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ നൽകി വരുന്നു. ഈ ബഹുമതികൾ മികച്ച പ്രവർത്തനത്തിനും നേട്ടങ്ങൾക്കുമുള്ള അംഗീകാരമായി മാത്രമല്ല, ദീർഘകാല വ്യക്തിഗത സംഭാവനകളെയും വിലമതിക്കുന്നു. അക്കാദമി ഫെല്ലോഷിപ്പ് ജേതാവിന് 3,00,000 രൂപയും (മൂന്ന് ലക്ഷം രൂപ), അക്കാദമി അവാർഡ് ജേതാവിന് 1,00,000 രൂപയും (ഒരു ലക്ഷം രൂപ) ലഭിക്കും. കൂടാതെ താമ്രപത്രവും അംഗവസ്ത്രവും നൽകി ആദരിക്കും.
സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പിനും സംഗീത നാടക അക്കാദമി പുരസ്കാരത്തിനും തിരഞ്ഞെടുക്കപ്പെട്ട 115 കലാകാരന്മാരുടെ പട്ടിക അനുബന്ധം -1-ൽ നൽകിയിരിക്കുന്നു.
***
(रिलीज़ आईडी: 2297846)
आगंतुक पटल : 17