സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം
azadi ka amrit mahotsav

ബ്രിക്സ് (BRICS) രാജ്യങ്ങളുടെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് മേധാവികളുടെ യോഗം

"മാറ്റത്തിന്റെ ചാലകശക്തിയായി ഗുണനിലവാരമുള്ള സ്ഥിതിവിവരക്കണക്കുകൾ"

प्रविष्टि तिथि: 03 AUG 2026 6:36PM by PIB Thiruvananthpuram

1.ബ്രിക്സ് (BRICS) അംഗരാജ്യങ്ങളിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO) മേധാവികളുടെ രണ്ടുദിവസത്തെ യോഗം ഇന്ത്യയുടെ അധ്യക്ഷതയിൽ 2026 ഓഗസ്റ്റ് 03-ന് ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ആരംഭിച്ചു. ബ്രിക്സ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസുകളുടെ പ്രതിനിധികൾ, നയ രൂപകർത്താക്കൾ അക്കാദമിക് വിദഗ്ധർ, ചിന്തകർ, പൗര സംഘടനകൾ, സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെടെ 350-ലധികം പങ്കാളികൾ ചടങ്ങിൽ പങ്കെടുത്തു.

 2. "പ്രതിരോധശേഷി, നൂതനാശയങ്ങൾ, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി നിർമ്മിക്കുക" (BRICS) എന്ന പ്രധാന പ്രമേയത്തിന് കീഴിൽ, ബ്രിക്സ് സ്റ്റാറ്റിസ്റ്റിക്സ് ട്രാക്കിനായി ഇന്ത്യ 'മാറ്റത്തിന്റെ ചാലകശക്തിയായി ഗുണനിലവാരമുള്ള സ്ഥിതിവിവരക്കണക്കുകൾ" എന്ന പ്രമേയം സ്വീകരിച്ചു. ഡാറ്റാ ഗുണനിലവാരം, നൂതനാശയങ്ങൾ , കാര്യക്ഷമമായ വിവര വിതരണം, വേഗത്തിലുള്ള സാങ്കേതിക പുരോഗതിയ്ക്ക് അനുസൃതമായ ജനകേന്ദ്രീകൃത സ്ഥിതിവിവരക്കണക്ക് സംവിധാനങ്ങൾ, ഉയർന്ന ആവൃത്തിയിലുള്ളതും വിശദവുമായ ഡാറ്റയുടെ വർദ്ധിച്ചുവരുന്ന ആവശ്യകത, തെളിവധിഷ്ഠിതവും സുസ്ഥിരവും സമഗ്രവുമായ വികസനത്തെ പിന്തുണയ്ക്കുന്നതിനായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുടെ പ്രാധാന്യം എന്നിവയോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

 3. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് മേധാവികളുടെ യോഗത്തിന്റെ ഉദ്ഘാടന സെഷൻ സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ ഡാറ്റാ ഗവേണൻസ് ഡിജി (DG)യുടെ ആമുഖത്തോടെ ആരംഭിച്ചു. തുടർന്ന് ഉത്തർപ്രദേശ് പ്ലാനിംഗ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ അലോക് കുമാർ സംസാരിച്ചു.

 4. മന്ത്രാലയം സെക്രട്ടറിയും BRICS 2026 സ്റ്റാറ്റിസ്റ്റിക്സ് ട്രാക്കിന്റെ അധ്യക്ഷനുമായ ഡോ. സൗരഭ് ഗാർഗ് രണ്ട് ദിവസത്തെ പരിപാടികളിലേക്കുമായി പ്രതിനിധികളെ സ്വാഗതം ചെയ്തു. ദേശീയ സ്ഥിതിവിവരക്കണക്ക് സംവിധാനങ്ങളെ ആധുനികവൽക്കരിക്കൽ, ഭരണപരമായ ഡാറ്റയും ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിക്കൽ, ഡാറ്റാ ഭരണവും സ്വകാര്യതാ മാനദണ്ഡങ്ങളും മെച്ചപ്പെടുത്തൽ എന്നിവയുൾപ്പെടെ "മാറ്റത്തിന്റെ ചാലകശക്തിയായി ഗുണനിലവാരമുള്ള സ്ഥിതിവിവരക്കണക്കുകൾ" എന്ന പ്രമേയത്തെ കേന്ദ്രീകരിച്ചുള്ള BRICS സ്റ്റാറ്റിസ്റ്റിക്സ് ട്രാക്ക് 2026-ന്റെ പ്രധാന മുൻഗണനകൾ അദ്ദേഹം എടുത്തുപറഞ്ഞു. സാങ്കേതിക കൈമാറ്റങ്ങളിലൂടെയും പൊതു അനുഭവങ്ങളിലൂടെയും, ബ്രിക്സ് അംഗരാജ്യങ്ങൾ ഡാറ്റാ വിടവുകൾ നികത്താനും തെളിവധിഷ്ഠിത തീരുമാനങ്ങളെടുക്കൽ പ്രോത്സാഹിപ്പിക്കാനും ഭാവിക്കായി പ്രതിരോധശേഷിയുള്ള സ്ഥിതിവിവരക്കണക്ക് സംവിധാനങ്ങൾ കെട്ടിപ്പടുക്കാനും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 5. ഉദ്ഘാടന സെഷനിൽ, ബ്രിക്സ് അംഗരാജ്യങ്ങളായ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നിവയുടെ എൻഎസ്ഒ മേധാവികളും പ്രതിനിധികളും ആമുഖ പ്രഭാഷണം ഉൾപ്പെടെ യോഗത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ചുരുക്കത്തിൽ പങ്കുവെച്ചു. ബ്രിക്സ് സ്റ്റാറ്റിസ്റ്റിക്സ് ട്രാക്കിന് കീഴിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത പങ്കെടുത്ത രാജ്യങ്ങൾ ആവർത്തിച്ച് സ്ഥിരീകരിക്കുകയും ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം പ്രത്യേകം പരാമർശിക്കുകയും ചെയ്തു. അറിവ് പങ്കിടൽ, മികച്ച രീതികളുടെ കൈമാറ്റം, സ്റ്റാറ്റിസ്റ്റിക്കൽ രീതികളുടെ ഏകീകരണം, സ്റ്റാറ്റിസ്റ്റിക്കൽ നൂതനാശയങ്ങളുടെ പ്രോത്സാഹനം എന്നിവയിലൂടെ സുസ്ഥിരമായ സഹകരണം, അറിവ് അധിഷ്ഠിത നയരൂപീകരണത്തിന് തെളിവുകളുടെ അടിത്തറ ശക്തിപ്പെടുത്തൽ, പ്രതിരോധശേഷിയുള്ള സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കൽ, സുസ്ഥിര വികസനത്തിലേക്കുള്ള പുരോഗതി ത്വരിതപ്പെടുത്തൽ എന്നിവയ്ക്ക് ബ്രിക്സ് സ്റ്റാറ്റിസ്റ്റിക്കൽ സമൂഹത്തെ ഇത് പ്രാപ്തമാക്കുമെന്ന് അവർ ഊന്നിപ്പറഞ്ഞു.

 6. കരട് BRICS ജോയിന്റ് സ്റ്റാറ്റിസ്റ്റിക്കൽ പബ്ലിക്കേഷൻ (JSP) 2026, സ്നാപ്പ്ഷോട്ട് BRICS JSP 2026 എന്നിവ യോഗത്തിൽ പ്രകാശനം ചെയ്തു. ബ്രിക്സ് അംഗരാജ്യങ്ങളിൽ നിന്നുള്ള ഏതെങ്കിലും അധിക നിർദ്ദേശങ്ങളോ അഭിപ്രായങ്ങളോ ബ്രിക്സ് അംഗരാജ്യങ്ങളുടെ പൊതുസമ്മതത്തിന് വിധേയമായി ഉൾപ്പെടുത്തുന്നതാണ്.

 7. "ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പ്രായോഗിക തലത്തിലെ അനുഭവത്തിലേക്ക്: ഡാറ്റാ വിതരണത്തിനായുള്ള ദേശീയ രീതികളും തന്ത്രപരമായ സമീപനങ്ങളും" എന്ന ശീർഷകത്തിലുള്ള ബ്രിക്സ് പ്രധാന സാങ്കേതിക സെഷൻ-I ൽ ഇന്ത്യ, ബ്രസീൽ, ചൈന, ഈജിപ്ത്, ഇന്തോനേഷ്യ, റഷ്യ, ദക്ഷിണാഫ്രിക്ക, യുഎഇ എന്നീ വിവിധ അംഗരാജ്യങ്ങൾ അവതരണങ്ങൾ നടത്തി. ഈ അവതരണങ്ങൾ ദേശീയ അനുഭവങ്ങൾ, നൂതന സമീപനങ്ങൾ, ഡാറ്റാ വിതരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ, പ്രവേശനക്ഷമത വർദ്ധിപ്പിക്കൽ, ഡിജിറ്റൽ യുഗത്തിൽ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളുടെ കാര്യക്ഷമമായ ഉപയോഗം പ്രോത്സാഹിപ്പിക്കൽ എന്നിവ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ സംരംഭങ്ങൾ പ്രദർശിപ്പിച്ചു.

 8. "സ്ഥിതിവിവരക്കണക്ക് സംവിധാനത്തിലെ പരിവർത്തനാത്മക പരിഷ്കാരങ്ങൾ" എന്ന വിഷയത്തിലെ സാങ്കേതിക സെഷൻ-II ൽ ഇന്ത്യ, എത്യോപ്യ, റഷ്യ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നീ രാജ്യങ്ങളുടെ അവതരണങ്ങൾ ഉണ്ടായിരുന്നു. വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഡാറ്റാ സമൂഹത്തിന് മറുപടിയായി സ്ഥിതിവിവരക്കണക്ക് സംവിധാനങ്ങളെ ആധുനികവൽക്കരിക്കുന്നതിനുള്ള ദേശീയ പരിഷ്കാരങ്ങൾ, സ്ഥാപനപരമായ നൂതനാശയങ്ങൾ, തന്ത്രങ്ങൾ എന്നിവ ഇതിൽ എടുത്തു കാണിച്ചു.

 9. സാങ്കേതിക സെഷനുകൾക്ക് പുറമെ, ' ഭരണപരമായ ഡാറ്റയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തൽ' എന്ന വിഷയത്തിൽ വൈജ്ഞാനിക പങ്കാളിയായ സിവിക് ഡാറ്റ ലാബുമായി സഹകരിച്ച് ഇന്ന് (2026 ഓഗസ്റ്റ് 03-ന്) ഒരു അനുബന്ധ പരിപാടിയും സംഘടിപ്പിച്ചു. ബ്രിക്സ് അംഗരാജ്യങ്ങളുടെ പ്രതിനിധികൾ, പൗര സംഘടനകൾ, അക്കാദമിക് വിദഗ്ധർ, കേന്ദ്ര-സംസ്ഥാന ഗവൺമെന്റ് ഉദ്യോഗസ്ഥർ എന്നിവർ ഇതിൽ പങ്കെടുത്തു. ഏകോപിപ്പിച്ച മെറ്റാഡാറ്റ, പരസ്പരം യോജിച്ചു പ്രവർത്തിക്കാവുന്ന സംവിധാനങ്ങൾ, ശക്തമായ സ്ഥാപനപരമായ സഹകരണം എന്നിവയുടെ ആവശ്യകത യോഗം ഊന്നിപ്പറഞ്ഞു. കൂടുതൽ കൃത്യവും ചെലവ് കുറഞ്ഞതുമായ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ സൃഷ്ടിക്കുന്നതിനുള്ള തന്ത്രപരമായ ദേശീയ വിഭവമെന്ന നിലയിൽ ഭരണപരമായ ഡാറ്റയുടെ വർദ്ധിച്ചുവരുന്ന പങ്ക് ഈ സെഷൻ എടുത്തു കാണിച്ചു. വിശ്വസനീയമായ ഡാറ്റാ ആവാസവ്യവസ്ഥ നിർമ്മിക്കുന്നതിനും തെളിവധിഷ്ഠിത നയരൂപീകരണം ശക്തിപ്പെടുത്തുന്നതിനുമായി ഗവൺമെന്റുകൾ, നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസുകൾ, അക്കാദമിക രംഗം, സാങ്കേതിക പങ്കാളികൾ എന്നിവർക്കിടയിൽ ശക്തമായ സഹകരണത്തിനുള്ള ആഹ്വാനത്തോടെ ചർച്ചകൾ അവസാനിച്ചു.

***


(रिलीज़ आईडी: 2294091) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil