പ്രധാനമന്ത്രിയുടെ ഓഫീസ്
പുരുഷന്മാരുടെ 80 കിലോഗ്രാം ബോക്സിങ്ങിൽ സ്വർണം നേടിയ അങ്കുഷ് പംഘാലിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
02 AUG 2026 11:58AM by PIB Thiruvananthpuram
ഗ്ലാസ്‌ഗോയിൽ നടക്കുന്ന 2026-ലെ കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 80 കിലോഗ്രാം ബോക്സിങ്ങിൽ സ്വർണമെഡൽ നേടിയ അങ്കുഷ് പംഘാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
മത്സരത്തിലുടനീളം അങ്കുഷ് പംഘാൽ പ്രകടിപ്പിച്ച കരുത്തിനെയും കഴിവിനെയും പ്രധാനമന്ത്രി പ്രശംസിച്ചു.
അദ്ദേഹത്തിന്റെ ഭാവിശ്രമങ്ങൾക്കു ശ്രീ മോദി ആശംസകൾ നേർന്നു. ഈ നേട്ടം കൂടുതൽ യുവ ബോക്സർമാർക്കു മികവിലേക്കുയരാൻ പ്രചോദനമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:
“2026-ലെ കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 80 കിലോഗ്രാം ബോക്സിങ്ങിൽ സ്വർണമെഡൽ നേടിയ അങ്കുഷ് പംഘാലിനെയോർത്ത് അഭിമാനിക്കുന്നു. ഗെയിംസിലുടനീളം അദ്ദേഹത്തിന്റെ കരുത്തും കഴിവും ശരിക്കും പ്രശംസനീയമായിരുന്നു. വരാനിരിക്കുന്ന ശ്രമങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഈ നേട്ടം കൂടുതൽ യുവ ബോക്സർമാർക്കു മികവിലേക്കുയരാൻ പ്രചോദനമാകട്ടെ.
#CWG2026”
SK
( റിലീസ് ഐ.ഡി: 2293360)
സന്ദര്‍ശക കൗണ്ടര്‍ : 26
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada