പ്രധാനമന്ത്രിയുടെ ഓഫീസ്
വനിതകളുടെ 70 കിലോഗ്രാം ബോക്സിംഗിൽ സ്വർണം നേടിയ അരുന്ധതി ചൗധരിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
02 AUG 2026 12:57AM by PIB Thiruvananthpuram
2026 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 70 കിലോഗ്രാം ബോക്സിംഗിൽ സ്വർണമെഡൽ നേടിയ അരുന്ധതി ചൗധരിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
മിന്നും ജയത്തോടെ അരുന്ധതി ചൗധരി ചരിത്രം കുറിച്ചതായും, അവരുടെ സാങ്കേതിക മികവിനെയും അചഞ്ചലമായ ആത്മവിശ്വാസത്തെയും പ്രശംസിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
വരും വർഷങ്ങളിൽ കൂടുതൽ വിജയങ്ങൾ ഉണ്ടാകട്ടെ എന്ന് ശ്രീ മോദി ആശംസിച്ചു.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു;
"ഗ്ലാസ്‌ഗോ ഗെയിംസിലെ വനിതകളുടെ 70 കിലോഗ്രാം ബോക്‌സിംഗ് ഇനത്തിൽ സ്വർണ്ണനേട്ടത്തോടെ അരുന്ധതി ചൗധരി ചരിത്രം കുറിച്ചിരിക്കുന്നു! അവർ മികച്ച സാങ്കേതിക മികവും പതറാത്ത ആത്മവിശ്വാസവും പ്രകടിപ്പിച്ചു. അഭിനന്ദനങ്ങൾ. വരും വർഷങ്ങളിൽ കൂടുതൽ വിജയങ്ങൾ ആശംസിക്കുന്നു."
#CWG2026”
SK
(रिलीज़ आईडी: 2293337)
आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Gujarati
,
Tamil
,
Telugu
,
Kannada