റെയില്‍വേ മന്ത്രാലയം
ഛത്രപതി ശിവജി മഹാരാജ് ടെർമിനസിനും സാവന്ത് വാഡി റോഡിനുമിടയിൽ പുതിയ പ്രതിദിന എക്‌സ്പ്രസ് ട്രെയിൻ സർവീസിന് അനുമതി നൽകി ഇന്ത്യൻ റെയിൽവേ
प्रविष्टि तिथि:
01 AUG 2026 1:29PM by PIB Thiruvananthpuram
മഹാരാഷ്ട്രയിലെയും കൊങ്കൺ മേഖലയിലെയും യാത്രാ സൗകര്യങ്ങൾക്ക് വലിയൊരു മുതൽക്കൂട്ടായി, ഛത്രപതി ശിവജി മഹാരാജ് ടെർമിനസിനും (മുംബൈ) സാവന്ത് വാഡി റോഡിനുമിടയിൽ പുതിയ പ്രതിദിന എക്‌സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് ഇന്ത്യൻ റെയിൽവേ അനുമതി നൽകി. 510 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ ആരംഭിക്കുന്ന പുതിയ സർവീസ്, വിനോദസഞ്ചാരം, വിദ്യാഭ്യാസം, തൊഴിൽ, ബിസിനസ്സ്, സാമൂഹിക ആവശ്യങ്ങൾ എന്നിവയ്ക്കായി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് നേരിട്ടുള്ളതും സൗകര്യപ്രദവും വിശ്വസനീയവുമായ റെയിൽ ഗതാഗത ബന്ധം ഉറപ്പാക്കും.
നിർദ്ദിഷ്ട ട്രെയിൻ നമ്പർ 15087 ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് - സാവന്ത് വാഡി റോഡ് എക്‌സ്പ്രസ് ആയും ട്രെയിൻ നമ്പർ 15088 സാവന്ത് വാഡി റോഡ് - ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് എക്‌സ്പ്രസ് ആയും ദിവസേന സർവീസ് നടത്തും.
കൊങ്കൺ മേഖലയിലുടനീളം വിപുലമായ യാത്രാസൗകര്യം
ഈ പുതിയ പ്രതിദിന എക്‌സ്പ്രസ് സർവീസിന് താഴെ പറയുന്ന സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും:
- ദാദർ
- താണെ
- പൻവേൽ
- പെൻ
- റോഹ
- മാൻഗാവ്
- വീർ
- ഖേഡ്
- ചിപ്ലൂൺ
- സാവർഡ
- അരവലി റോഡ്
- സംഗമേശ്വർ റോഡ്
- രത്നഗിരി
- അഡാവലി
- വാലിവഡെ
- രാജാപ്പൂർ റോഡ്
- വൈഭവവാഡി റോഡ്
- നന്ദ്ഗാവ് റോഡ്
- കങ്കവ്‌ലി
- സിന്ധുദുർഗ്
- കുഡാൽ
- സാവന്ത് വാഡി റോഡ്
മുംബൈ മെട്രോപൊളിറ്റൻ മേഖലയും കൊങ്കൺ തീരത്തെ പ്രധാന നഗരങ്ങളും ജില്ലകളും തമ്മിൽ സുഗമമായ റെയിൽ ബന്ധം സ്ഥാപിക്കാൻ ഈ ട്രെയിൻ സഹായിക്കും.
വിനോദസഞ്ചാരത്തിനും സമ്പദ് വ്യവസ്ഥയ്ക്കും യാത്രക്കാരുടെ സൗകര്യത്തിനും പ്രോത്സാഹനം
മുംബൈയ്ക്കും ദക്ഷിണ കൊങ്കണിനും ഇടയിലുള്ള റെയിൽ ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ, മേഖലയിലെ ബീച്ചുകൾ, കോട്ടകൾ, ക്ഷേത്രങ്ങൾ, ഇക്കോ-ടൂറിസം കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ യാത്ര കൂടുതൽ എളുപ്പമാകും. അതോടൊപ്പം, ദിവസേന യാത്ര ചെയ്യുന്നവർ, വിദ്യാർത്ഥികൾ, വ്യാപാരികൾ, ചെറുകിട ബിസിനസ്സുകാർ, പ്രദേശവാസികൾ എന്നിവർക്ക് മുംബൈയിലേക്ക് നേരിട്ടുള്ള മറ്റൊരു ട്രെയിൻ മാർഗ്ഗം കൂടി ലഭ്യമാകുന്നതോടെ ഈ സർവീസ് വലിയ രീതിയിൽ പ്രയോജനപ്പെടും.
കൊങ്കൺ പാതയിൽ വർദ്ധിച്ചുവരുന്ന യാത്രാ ആവശ്യങ്ങൾക്ക് ആശ്വാസമേകുന്നതിനൊപ്പം പ്രാദേശിക സാമ്പത്തിക വികസനത്തിന് പിന്തുണ നൽകാനും, യാത്രാസൗകര്യം മെച്ചപ്പെടുത്താനും പുതിയ ട്രെയിൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടുതൽ ശക്തവും സുഗമവുമായ റെയിൽ ശൃംഖലയിലൂടെ യാത്രാസൗകര്യങ്ങൾ വ്യാപിപ്പിക്കുന്നതിനും, പ്രാദേശിക വികസനം ഉറപ്പാക്കുന്നതിനുമുള്ള ഇന്ത്യൻ റെയിൽവേയുടെ നിരന്തരമായ പ്രതിജ്ഞാബദ്ധതയാണ് ഈ പുതിയ പ്രതിദിന എക്‌സ്പ്രസ് സർവീസ് പ്രതിഫലിപ്പിക്കുന്നത്.
***
(रिलीज़ आईडी: 2293000)
आगंतुक पटल : 17