പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​2026-ലെ കോമൺ‌വെൽത്ത് ഗെയിംസിൽ ജൂഡോയിൽ സ്വർണം നേടിയ ഹർഷ് സിങ്ങിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 31 JUL 2026 11:47PM by PIB Thiruvananthpuram

2026-ലെ ഗ്ലാസ്‌ഗോ കോമൺ‌വെൽത്ത് ഗെയിംസിൽ ജൂഡോയിൽ സ്വർണമെഡൽ നേടിയ ഹർഷ് സിങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഇന്ത്യൻ ജൂഡോയ്ക്ക് ഇതു ചരിത്രദിനമാണെന്നു പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഹർഷ് സിങ്ങിന്റെ അഭിനിവേശവും സമർപ്പണവും അദ്ദേഹത്തിന്റെ അസാധാരണമായ പ്രകടനത്തിൽ വ്യക്തമായി പ്രതിഫലിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ഭാവി ഉദ്യമങ്ങൾക്ക് ശ്രീ മോദി അദ്ദേഹത്തിന് ആശംസകൾ നേർന്നു.

എക്‌സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

“ഇന്ത്യൻ ജൂഡോക്ക് ഇതു ചരിത്രദിനം!

സ്വർണം നേടിയ ഹർഷ് സിങ്ങിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ആവേശവും സമർപ്പണബോധവും ആ മികച്ച പ്രകടനത്തിൽ വ്യക്തമായി പ്രതിഫലിച്ചു. വരാനിരിക്കുന്ന ഉദ്യമങ്ങൾക്ക് ആശംസകൾ.

#CWG2026”​

*********

-NK-

(रिलीज़ आईडी: 2292846) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Marathi , Bengali , Gujarati