വിനോദസഞ്ചാര മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയെ ഒരു ആഗോള വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തിക്കാട്ടുന്നതിനായി ടൂറിസം മന്ത്രാലയം ഇൻഡിഗോയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു

प्रविष्टि तिथि: 30 JUL 2026 6:09PM by PIB Thiruvananthpuram
തന്ത്രപരവും, സാമ്പത്തിക ബാധ്യതകളില്ലാത്തതുമായ എന്നാൽ പ്രത്യേക അവകാശങ്ങൾ മാത്രമായി പരിമിതപ്പെടുത്താത്തതുമായ (non-exclusive) സഹകരണ പങ്കാളിത്തത്തിലൂടെ ഇന്ത്യയെ ഒരു മികച്ച ആഗോള വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തിക്കാട്ടുന്നതിനായി, കേന്ദ്ര ടൂറിസം മന്ത്രാലയം ഇന്ന് ന്യൂഡൽഹിയിൽ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡുമായി (ഇൻഡിഗോ) ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു.
 
Picture 1

കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്തിൻ്റെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്. ചടങ്ങിൽ ടൂറിസം മന്ത്രാലയം സെക്രട്ടറി ശ്രീ ഭുവനേഷ് കുമാർ; അഡീഷണൽ സെക്രട്ടറിയും ഡയറക്ടർ ജനറലുമായ ശ്രീ സുമൻ ബില്ല; ജോയിന്റ് സെക്രട്ടറി ശ്രീ ഹരികിഷോർ എസ്; ടൂറിസം മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ; ചീഫ് ഡിജിറ്റൽ ആൻഡ് ഇൻഫർമേഷൻ ഓഫീസർ ശ്രീ നീതൻ ചോപ്ര; ഇൻഡിഗോ ക്രിയേറ്റീവ് ഡയറക്ടർ ശ്രീ വി. സുനിൽ എന്നിവരും, ഇൻഡിഗോയുടെ മുതിർന്ന പ്രതിനിധികളും പങ്കെടുത്തു.
Picture 2
ചടങ്ങിൽ സംസാരിച്ച ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, മന്ത്രാലയത്തിൻ്റെ പ്രധാന പദ്ധതിയായ 'ഇൻക്രെഡിബിൾ ഇന്ത്യ' ബ്രാൻഡിനെയും ഇൻഡിഗോയുടെ വിപുലമായ ആഭ്യന്തര-അന്തർദേശീയ നെറ്റ്‌വർക്കിനെയും സമഗ്രമായി സംയോജിപ്പിച്ചുകൊണ്ട് ഈ പങ്കാളിത്തം ഇന്ത്യയുടെ ടൂറിസം വികസനത്തിന് കൂടുതൽ കരുത്തേകുമെന്ന് പറഞ്ഞു. ഇത്തരം സഹകരണ സംരംഭങ്ങൾ ഇന്ത്യയുടെ ടൂറിസം സന്ദേശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും, ലോകത്തിലെ ഏറ്റവും ആകർഷകമായ യാത്രാകേന്ദ്രങ്ങളിലൊന്നായി രാജ്യത്തിൻ്റെ സ്ഥാനം ഉറപ്പിക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധാരണാപത്രപ്രകാരം, ടൂറിസം മന്ത്രാലയവും ഇൻഡിഗോയും സംയുക്തമായി "ഇൻക്രെഡിബിൾ ഇന്ത്യ ബൈ ഇൻഡിഗോ" എന്ന പേരിൽ ഒരു ആഗോള ആശയവിനിമയ സംരംഭം ഏറ്റെടുക്കും. സാംസ്കാരിക പൈതൃകം, പ്രകൃതിദൃശ്യങ്ങൾ, ആത്മീയ ലക്ഷ്യസ്ഥാനങ്ങൾ, ക്ഷേമം, സാഹസികത, വന്യജീവികൾ, മറ്റ് അനുഭവാധിഷ്ഠിത  വിനോദ സഞ്ചാര ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ വിനോദ സഞ്ചാര മേഖലകൾ ഈ കാമ്പെയ്‌ൻ പ്രദർശിപ്പിക്കും.

ഡിജിറ്റൽ, അച്ചടി മാധ്യമങ്ങൾ, എയർപോർട്ട് ബ്രാൻഡിംഗ്, ഇൻ-ഫ്ലൈറ്റ് പ്ലാറ്റ്‌ഫോമുകൾ, സമൂഹ മാധ്യമങ്ങൾ, അന്താരാഷ്ട്ര യാത്രാ പ്രദർശനങ്ങൾ, മറ്റ് പ്രമോഷണൽ ചാനലുകൾ എന്നിവയിലൂടെ പ്രചാരണം പ്രോത്സാഹിപ്പിക്കും. പ്രചാരണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് സാധ്യമാകുന്നിടത്തെല്ലാം പ്രസക്തമായ പങ്കാളികളുമായി ഏകോപനം സാധ്യമാക്കുന്നതിനൊപ്പം, ഇൻക്രെഡിബിൾ ഇന്ത്യ ബ്രാൻഡ് ആസ്തികളിലേക്കും പ്രചാരണ രംഗത്തും ടൂറിസം മന്ത്രാലയം പ്രവേശനം നൽകും.

ഇൻഡിഗോ ലക്ഷ്യസ്ഥാനങ്ങളെ ആസ്പദമാക്കിയുള്ള വിവരങ്ങൾ നിർമ്മിക്കുകയും, തങ്ങളുടെ ഉപഭോക്തൃ പ്ലാറ്റ്‌ഫോമുകളിലൂടെ ഇന്ത്യയുടെ വിനോദ സഞ്ചാര സന്ദേശങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യും. പ്രധാന ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിൽ ഇന്ത്യയുടെ ടൂറിസം സേവനങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള സംയുക്ത വിനോദ സഞ്ചാര പ്രൊമോഷൻ പ്രവർത്തനങ്ങൾ, ലക്ഷ്യസ്ഥാന അധിഷ്ഠിത പ്രചാരണങ്ങൾ, പരസ്പര ധാരണയോടെയുള്ള മറ്റ് പരിപാടികൾ എന്നിവയിലെ പങ്കാളിത്തവും ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നു.

ഈ ധാരണാപത്രം പ്രാരംഭത്തിൽ  രണ്ട് വർഷത്തേക്ക് സാധുവായി തുടരും. ഇന്ത്യയുടെ വിനോദ സഞ്ചാര സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനും, അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവ് വർദ്ധിപ്പിക്കുന്നതിനും, ഇന്ത്യയെ ഒരു മുൻനിര ആഗോള വിനോദ സഞ്ചാര കേന്ദ്രമായി സ്ഥാപിക്കുന്നതിനുമുള്ള ടൂറിസം മന്ത്രാലയത്തിൻ്റെയും ഇൻഡിഗോയുടെയും പങ്കാളിത്ത പ്രതിബദ്ധതയെ ഈ സഹകരണം പ്രതിഫലിപ്പിക്കുന്നു.
 
SKY
 
****

(रिलीज़ आईडी: 2292240) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Telugu